Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രൊഡക്ഷൻ മാനേജരുടെ കരണത്തടിച്ചു'; മലയാള സിനിമാ സെറ്റിൽ മോശം അനുഭവം ഉണ്ടായെന്ന് കസ്തൂരി, സംഭവിച്ചത് ...

‌ചെന്നൈ: മലയാള സിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറിയതായി കസ്തൂരി പറഞ്ഞു. ഇതിനെതിരെ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചുവെന്നും കസ്തൂരി പറഞ്ഞു.

അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ആണ് മോശമായി പെരുമാറിയതെന്ന് താരം പറഞ്ഞു. എന്നാൽ ഇരുവരുടെയും പേര് കസ്തൂരി പറഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാല നിരവധി നടിമാർ തങ്ങൾ നേരിട്ട ലൈ​ഗികാതിക്രമങ്ങൾ വെളിപ്പെടുത്തി രം​​ഗത്ത് എത്തിയിരുന്നു. നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ ലൈം​ഗികാതിക്രമ പരാതിയുമായി നടിമാർ‌ എത്തിയിരുന്നു. ഇവർക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്.

ഇതിനിടെയാണ് മലയാള സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് മറ്റ് നടിമാരും രം​ഗത്ത് എത്തിയത്. നടി ചാർമിള സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി രം​ഗത്ത് എത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ചാർമിള ഇന്നലെയാണ് രം​ഗത്തെത്തിയത്. നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചെന്നുമാണ് ചാർമിള പറഞ്ഞുത്.

kasthuri
ചാർമിള വഴങ്ങുമോ എന്ന് ഹരിഹരൻ‍ തന്നോട് ചോദിച്ചെന്ന് നടൻ വിഷ്ണു പറഞ്ഞു. ഹരിഹരൻ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹവുമായി പരിചയം. ഏതെങ്കിലും കുട്ടിയെ പരിചയമുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. ഫോണിൽ വിളിച്ചും നേരിട്ടും ചാർമിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോ എന്ന് ചോദിച്ചു. അവർ കൊടുക്കുമോ എന്നാണ് ഹരിഹരൻ ചോദിച്ചതെന്നും വിഷണു മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

താനും ചാർമിളയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ചാർമിളയോട് വന്ന് കാണാൻ തന്നോടാണ് പറഞ്ഞതെന്നും താൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്നും പറഞ്ഞു. അതിന് ശേഷം തന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചെന്നും താൻ സംസാരിച്ചപ്പോൾ ചാർമിള പറ്റില്ലെന്ന് പറഞ്ഞെന്നും താനും ചാർമിളയും സിനിമയിൽ നിന്ന് പുറത്തായെന്നും വിഷ്ണു പറഞ്ഞു. നേരിൽ കാണുന്നതല്ലാതെ മറ്റാെരു മുഖം കൂടി ഹരിഹരന് ഉണ്ടെന്നും വിഷ്ണു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+