കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അടുത്തേക്ക് കാവ്യ എത്തി,എന്തിനാണെന്നറിയോ?ഇത് കാസര്‍ക്കോട്ടുകാരി തന്നെ

  • By Siniya
Google Oneindia Malayalam News

കാസര്‍ക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതര്‍ക്ക് സഹായഹസ്തവുമായി നടി കാവ്യാമാധവന്‍. ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യാമാധവനും സഹായവുമായി എത്തിയത്. ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപയാണ് സാമ്പത്തിക സഹായമായി നല്‍കിയത്.

കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്‍കിയത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില്‍ നിന്നും സ്വീകരിച്ചു.

സഹായവുമായി കാവ്യ

സഹായവുമായി കാവ്യ

കാസര്‍ക്കോടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായവുമായാണ് കാവ്യാമാധവന്‍ എത്തിയത്. ദുരിത ബാധിതരുടെ പുരധിവാസവുമായി ബന്ധപ്പെട്ട സഹായനിധിയിലേക്കാണ് കാവ്യ സാമ്പത്തിക സഹായവുമായി എത്തിയത്.

സന്തോഷമുണ്ട്

സന്തോഷമുണ്ട്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്ന പദ്ധതിയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു.

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

ദുരിതബാധിതര്‍ക്ക് ഒരുലക്ഷം രൂപയാണ് കാവ്യാമാധവന്‍ സാമ്പത്തിക സഹായമായി നല്‍കിയത്. കാസര്‍ക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭരണകൂടത്തിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പദ്ധതിയിലേക്കാണ് സഹായം നല്‍കിയത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് നടിയില്‍ നിന്നും സ്വീകരിച്ചു.

ഏറെകാലത്തെ ആഗ്രഹം

ഏറെകാലത്തെ ആഗ്രഹം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കണമെനനത് ഏറെകാലത്തെ തന്റെ ആഗ്രഹമാണെന്ന് താരം പറയുന്നു. കാസര്‍ക്കോടുകാരി എന്ന നിലയില്‍ താന്ർറെ കടമയാണ് കാണുന്നതെന്നും കാവ്യ പറഞ്ഞു.

സഹായങ്ങള്‍ ഇനിയും

സഹായങ്ങള്‍ ഇനിയും

തന്നെക്കൊണ്ട് കഴിയുന്ന എല്ലാ സഹായങ്ങളും ഇനിയും ചെയ്യുമെന്ന് കാവ്യാമാധവന്‍ ഉറപ്പു നല്‍കി. മറ്റുള്ളവര്‍ക്ക പ്രേരണയാവട്ടെന്നുകൂടി കരുതിയാണ് ചടങ്ങില്‍ വച്ച് തുക കൈമാറിയതെന്നും താരം പറഞ്ഞു.

English summary
actress kavya madhavan helps to endosulfan victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X