ജന്മനാടായ നീലേശ്വരത്ത് വോട്ടഭ്യര്‍ഥനയുമായി നടി കാവ്യ മാധവനും!
നീലേശ്വരം: ജനിച്ചതും വളര്‍ന്നതും കാസര്‍കോട് ജില്ലയിലെ നീലേശ്വരത്താണെങ്കിലും കാവ്യ മാധവന്‍ ഇപ്പോള്‍ കൊച്ചിക്കാരിയാണ്. കൊച്ചിയിലാണ് വര്‍ഷങ്ങളായി കാവ്യയും കുടുംബവും താമസം. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കാസര്‍കോട് ജില്ലയിലുണ്ട് കാവ്യ. വോട്ടഭ്യര്‍ഥനയുമായിട്ടാണ് കാവ്യ മാധവന്‍ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്.
മുകേഷ്, ജഗദീഷ്, ഗണേഷ് കുമാര്‍ തുടങ്ങി ഒരുപാട് താരങ്ങള്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഇവര്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൊണ്ട് താരങ്ങളും രംഗത്തുണ്ട്. താരങ്ങള്‍ക്ക് വേണ്ടി മാത്രമല്ല വിവിധ പാര്‍ട്ടികള്‍ക്ക് വേണ്ടിയും സുരേഷ് ഗോപിയെ പോലെയുള്ള താരങ്ങള്‍ രംഗത്ത് വരുന്നുണ്ട്. എന്നാല്‍ കാവ്യ മാധവന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് ഏതെങ്കിലും പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ വേണ്ടിയല്ല.

മെയ് 16 ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആളുകളെ ബോധവത്കരിക്കുകയാണ് കാവ്യ മാധവന്‍. ജന്മനാടായ നീലേശ്വരത്ത് നിന്നും ഏതാനും കിലോമീറ്ററുകള്‍ മാറി ഭീമനടിയിലായിരുന്നു കാവ്യ ചൊവ്വാഴ്ച ബോധവത്കരണ പരിപാടിയുമായി എത്തിയത്. വോട്ട് ചെയ്യുക എന്നത് പൗരന്റെ കടമയാണ് എന്നും ജനാധിപത്യത്തില്‍ അത് എത്ര പ്രധാനപ്പെട്ടതാണ് എന്നും കാവ്യ ആളുകളോട് പറഞ്ഞു.
അസംബ്ലി തിരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍, സബ് കളക്ടര്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചു. കാംപെയ്‌നുകളിലൂടെയും വാഹന പ്രചാരണത്തിലൂടെയും ജനങ്ങളെ ബോധവത്കരിക്കുന്നത് തിരഞ്ഞെടുപ്പ് വരെ തുടരും.












Click it and Unblock the Notifications