നടി കീര്‍ത്തി സുരേഷ് ബിജെപിയിലേക്ക്? അംഗത്വമെടുത്തു? പ്രതികരണവുമായി നടി മേനക
തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമകളില്‍ മുന്നേറി നില്‍ക്കുന്ന താരമാണ് നടി കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെയായി അവിടുത്തെ താര രാജാക്കന്‍മാര്‍ക്കൊപ്പമുള്ള നായികമാരില്‍ മുന്‍ നിരയില്‍ തന്നെയുണ്ട് ഈ നായിക. ഇപ്പോള്‍ ബോണി കപൂറിന്‍റെ ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് താരം. അതിനിടെ കീര്‍ത്തിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണം ശക്തമായിരിക്കുകയാണ്. കീര്‍ത്തി സുരേഷ് ബിജെപിയില്‍ ചേര്‍ന്നെന്നാണ് പ്രചരണം. എന്നാല്‍ പ്രചരണത്തില്‍ വിശദീകരണവുമായി അമ്മയും നടിയുമായ മേനക തന്നെ രംഗത്തെത്തി.

കീര്‍ത്തി ഇതുവരെ രാഷ്ട്രീയത്തില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് മേനക പറഞ്ഞു. കുടുംബപരമായി ബിജെപിയോട് തങ്ങള്‍ക്ക് താത്പര്യമുണ്ട്. അതുകൊണ്ട് കീര്‍ത്തി ബിജെപിയില്‍ ചേരണം എന്നില്ല, മേനക നിലപാട് വ്യക്തമാക്കി. നേരത്തേ നരേന്ദ്ര മോദിയേയും ബിജെപിയേയും പിന്തുണച്ച് മേനക രംഗത്തെത്തിയിരുന്നു.
ബിജെപിക്കും പ്രധാനമന്ത്രിക്കും പിന്തുണയര്‍പ്പിച്ച് ദില്ലിയില്‍ താരങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുത്ത് നടി മേനക മോദിയെ വാഴ്ത്തി സംസാരിച്ചിരുന്നു.
നരേന്ദ്ര മോദി യഥാര്‍ഥ ഹീറോയാണെന്നാണ്,സിനിമയില്‍ രണ്ടു മണിക്കൂര്‍ ഹീറോയിസം കാണുമ്പോള്‍ നമ്മുക്ക് ഭയങ്കര ഉന്മേഷം തോന്നും. അത് നടപ്പിലാക്കണമെങ്കില്‍ എത്ര കഷ്ടപ്പെടണം എന്നുള്ളതിന്റെ തെളിവാണ് മോദി കാണിക്കുന്നത്' , എന്നായിരുന്നു മേനക പറഞ്ഞത്.












Click it and Unblock the Notifications