കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ പലതും നേരിട്ടു!! ദുരന്തത്തിനുശേഷം നടി പ്രതികരിക്കുന്നു....

ശക്തമായി തിരിച്ചുവരുമെന്ന് നടിയുടെ പോസ്റ്റ്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടു പോയി ആക്രമിച്ച നടി സംഭവത്തിനു ശേഷം ആദ്യമായി പ്രതികരിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ദുരന്തത്തിനു ശേഷം മനസ്സ് തുറന്നത്.

തിരിച്ചുവരും

താന്‍ ശക്തമായി തിരിച്ചുവരുമെന്ന് നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഇതാദ്യമായാണ് നടി സംഭവത്തിനു ശേഷം പരസ്യമായി പ്രതികരിക്കുന്നത്.

പല തവണ തളര്‍ത്തി

ജീവിതം പല തവണ തന്നെ എന്നെ തളര്‍ത്തിയിട്ടുണ്ട്. ദുഖങ്ങളും പരാജയങ്ങളും അനുഭവിച്ചറിയുകയും ചെയ്തു. ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ പലതും നേരിട്ടു. എല്ലാ തവണയും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണയും മടങ്ങിവരിക തന്നെ ചെയ്യും.

എല്ലാവര്‍ക്കും നന്ദി

വിഷമഘട്ടത്തില്‍ തന്നെ പിന്തുണച്ചവര്‍ക്കും സ്‌നേഹിച്ച് കൂടെ നിന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.

സിനിമയിലേക്കു തിരിച്ചുവന്നു

സംഭവത്തിനു ശേഷം നടി സിനിമയിലേക്കു തിരിച്ചുവന്നിരുന്നു. പൃഥ്വിരാജിന്റെ ആദം എന്ന സിനിമയിലൂടെയാണ് നടി വീണ്ടും സിനിമയിലെത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ ആരംഭിച്ചിരുന്നു.

ആക്രമിക്കപ്പെട്ടത് 17ന്

ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ച് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സംഭവത്തിനു ശേഷം സിനിമാ മേഖലയിലുള്ളവര്‍ മാത്രമല്ല പുറത്തു നിന്നും നിരവധിപേര്‍ നടിക്കു പിന്തുണയുമായി എത്തിയിരുന്നു.

അന്വേഷണം പുരോഗമിക്കുന്നു

നടിക്കെതിരായ കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന പ്രതികളെല്ലാം പിടിയിലായെങ്കിലും കേസിലെ നിര്‍ണായകമായ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

English summary
actress response after the incident for the first time. her response is through instagram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X