രാജ്യത്തെ ഏറ്റവും മികച്ച നടന് മോദിയാണെന്ന് ഖുശ്ബു!!
കോഴിക്കോട്: ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനെതിരെ നടിയും എഐസിസി വക്താവുമായ ഖുശ്ബു ആഞ്ഞടിക്കുന്നു. കേരളത്തെ നരേന്ദ്രമോദി അപമാനിക്കുകയാണ് ചെയ്തതെന്ന് ഖുശ്ബു പറയുന്നു. മോദിക്ക് അഭിനയിക്കാന്‍ നന്നായിട്ടറിയാമെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും മികച്ച നടന് നരേന്ദ്രമോദിയാണെന്ന് ഖുശ്ബു പരിഹസിച്ചു. അദ്ദേഹത്തിന്റെ നാട്ട്യത്തിനു മുന്നില്‍ മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വരെ തോറ്റു പോകുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയത്. മോദി പറയുന്നതൊക്കെ വെറും വാക്കുകള്‍, ഒന്നും നടക്കാറില്ലെന്നു മാത്രം. ആവശ്യമുള്ളപ്പോള്‍ മാത്രം മോദി ഒന്നും മിണ്ടില്ലെന്നും ഖുശ്ബു ആരോപിക്കുന്നു.

കേരളത്തെ ബിജെപി അപമാനിച്ചു
ചടങ്ങില്‍ മുഖ്യമന്ത്രിയെ ഒഴിവാക്കി കേരളത്തെ ബിജെപി അപമാനിക്കുകയായിരുന്നുവെന്ന് ഖുശ്ബു പറയുന്നു.

മോദി മികച്ച നടന്
രാജ്യത്തെ ഏറ്റവും മികച്ച നടന് നരേന്ദ്രമോദിയാണെന്ന് ഖുശ്ബു പരിഹസിച്ചു. അദ്ദേഹത്തിന്റെ നാട്ട്യത്തിനു മുന്നില്‍ മോഹന്‍ലാലും മമ്മൂട്ടിയും കമല്‍ഹാസനും വരെ തോറ്റു പോകുമെന്നാണ് ഖുശ്ബു വ്യക്തമാക്കിയത്.

വെറും വാക്കുകള്‍ മാത്രം
മോദി പറയുന്നതൊക്കെ വെറും വാക്കുകള്‍, ഒന്നും നടക്കാറില്ലെന്നു മാത്രം. ആവശ്യമുള്ളപ്പോള്‍ മാത്രം മോദി ഒന്നും മിണ്ടില്ലെന്നും ഖുശ്ബു ആരോപിക്കുന്നു.

നൗഷാദിനെക്കുറിച്ച്
സ്വന്തം ജീവന് പണയപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവെ മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിനെക്കുറിച്ചു ഖുശ്ബു സംസാരിച്ചു. കേവലം മതത്തിന്റെ പ്രതീകമല്ല നൗഷാദ്. മനുഷ്യത്വത്തിന്റെ പ്രതീകമാണെന്നും ഖുശ്ബു പറഞ്ഞു.

രാജ്യത്തുള്ള കാര്യങ്ങളിലല്ല ശ്രദ്ധ
വിദേശത്തുള്ള ആര്‍ക്കെക്കെയോ ട്വിറ്ററില്‍ ജന്മദിനാശംസകള് നേരുന്നതു പോലുള്ള കാര്യങ്ങളിലാണ് മോദിക്ക് താല്പര്യം. സ്വന്തം രാജ്യത്ത് സംഭവിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുള്ള പരാമര്‍ശമാണ് ഖുശ്ബു നടത്തിയത്.

ദാദ്രിയില്‍ മൗനം പാലിച്ചു
ദാദ്രി കൊലപാതകത്തില്‍ സംഭവിച്ചതും ഇതു തന്നെയായിരുന്നു. ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവനകള്‍ ഇറക്കി പ്രതിഷേധത്തിന് തിരികൊളുത്തിയപ്പോഴും മോദി മൗനം പാലിക്കുകയായിരുന്നു.

ബിജെപിയുടെ മഹാത്മാവ് ഗോഡ്സേ
രാജ്യത്തിനുവേണ്ടി ഒരു ബിജെപിക്കാരന് ജീവന് ബലി കഴിച്ചിട്ടുണ്ടോയെന്നും ഖുശ്ബു ചോദിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജി ബിജെപിക്ക് ആരും അല്ല. ബിജെപിയുടെ മഹാത്മാവ് നാഥുറാം ഗോഡ്സെയാണെന്നും താരം ആരോപിച്ചു.

കോടിക്കണക്കിനാളുകള്‍ക്ക് വീടില്ല
വികസനത്തിന്റെ പേരില്‍ പലതും കെട്ടിപടുക്കുമ്പോള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് ഇപ്പോഴും വീടില്ല എന്നുള്ള കാര്യം മോദി മറക്കുന്നുവെന്നും ഖുശ്ബു പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications