Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിക്കെതിരായ ആക്രമണം : പിണറായിയുടെ നിലപാടില്‍ സംശയം! സിപിഎമ്മിനും പങ്ക്? ഖുശ്ബു പറയുന്നത്!!

സംഭവത്തില്‍ സിപിഎമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായു ഖുശ്ബു പറയുന്നു. അവരെ സംരക്ഷിക്കുന്നതിനാണോ ഈ നിലപാടെന്നു സംശയിക്കുന്നതായും ഖുശ്ബു.

കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു രംഗത്ത്. നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന സൂചനയാണെന്നും ഖുശ്ബു.

സംഭവത്തില്‍ സിപിഎമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് സംശയിക്കുന്നതായു ഖുശ്ബു പറയുന്നു. അവരെ സംരക്ഷിക്കുന്നതിനാണോ ഈ നിലപാടെന്നു സംശയിക്കുന്നതായും ഖുശ്ബു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

 അന്വേഷണത്തില്‍ നിന്ന് പിന്നോട്ട്

അന്വേഷണത്തില്‍ നിന്ന് പിന്നോട്ട്

നടിക്കെതിരായ അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന സംശയം ജനിപ്പിക്കുന്നതാണെന്ന് ഖുശ്ബു പറയുന്നു. അന്വേഷണത്തില്‍ നിന്ന് പിന്നോട്ടു പോകുന്നു എന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്നും ഖുശ്ബു.

 സിപിഎമ്മിനും ബന്ധം

സിപിഎമ്മിനും ബന്ധം

സംഭവത്തില്‍ സിപിഎമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായി ഖുശ്ബു പറയുന്നു. അവരെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ഇത്തരത്തിലൊരു നിലപാടെടുത്തതെന്നും ഖുശ്ബു ചോദിച്ചു.

സിപിഎമ്മിനു വേണ്ടിയല്ല

സിപിഎമ്മിനു വേണ്ടിയല്ല

കേരള പോലീസ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനു വേണ്ടിയാകണമെന്ന് ഖുശ്ബു വ്യക്തമാക്കുന്നു. സിപിഎമ്മിന് വേണ്ടിയാകരുത് പോലീസിന്റെ പ്രവര്‍ത്തനമെന്നും ഖുശ്ബു പറയുന്നു.

 ഒന്നും ശരിയാക്കിയില്ല

ഒന്നും ശരിയാക്കിയില്ല

പിണറായി വിജയന്റെ ഭരണത്തിനു കീഴില്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ക്രിമിനല്‍സ് ഓണ്‍ കണ്‍ട്രിയായെന്ന് ഖുശ്ബു കുറ്റപ്പെടുത്തി. എല്ലാം ശരിയാക്കുമെന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഒന്നും ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. രാത്രി എന്നല്ല നട്ടുച്ചയ്ക്ക് പോലു സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഖുശ്ബു.

 പിന്തുണയ്ക്കണം

പിന്തുണയ്ക്കണം

തനിക്ക് നേരിടേണ്ടി വന്ന അക്രമത്തെ കുറിച്ച് തുറന്നു പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്ന് ഖുശ്ബു പറഞ്ഞു. ഇത്തരത്തില്‍ മുന്നോട്ടു വരുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കണമെന്നും ഖുശ്ബു ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+