Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച സംഭവം;മലയാളത്തിലെ പ്രമുഖ നടന് പങ്കെന്ന് പിസി ജോര്‍ജ്,അതാണ് ആ കുടുംബം തകര്‍ത്തത്!

യുവനടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവനടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യം ചെയ്യണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെന്നാണ് മനസിലാക്കുന്നത്. സംഭവം ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആ നടിക്കറിയാമെന്നും പിസി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന് പങ്കുണ്ടെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ആക്രമിക്കപ്പെട്ട നടിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

പിസി പറഞ്ഞത്...

പിസി പറഞ്ഞത്...

ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് കൊച്ചിയില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നും, ക്വട്ടേഷന്‍ നല്‍കിയത് സിനിമാ മേഖലയുമായി ബന്ധപ്പെട്ടവരാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പിസി ജോര്‍ജിന്റെ ആരോപണവും. നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ പ്രമുഖ നടന് പങ്കുണ്ടെന്നാണ് പിസി ജോര്‍ജ്് പറഞ്ഞത്.

അവര്‍ക്കറിയാം...

അവര്‍ക്കറിയാം...

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും കേസില്‍ ചോദ്യം ചെയ്യണമെന്നും പിസി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണെന്ന് ആ നടിക്കറിയാമെന്നും പിസി ജോര്‍ജ് ആരോപിച്ചു.

കുടുംബം തകര്‍ത്തത്...

കുടുംബം തകര്‍ത്തത്...

മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ട കാര്യമാണ് ഇതെല്ലാമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. ആതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നത്. അതാണ് ആ കുടുംബം തകര്‍ത്തതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+