മലയാളത്തിലെ മുൻകാല നടി എല്ലാം തുറന്നുപറഞ്ഞു! അന്ന് വാനിൽ തന്നോട് ചെയ്തത്! രണ്ട് പേർ കസ്റ്റഡിയിൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: 2011ൽ പൾസർ സുനിയും സംഘവും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച മലയാളത്തിലെ പ്രമുഖ നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. പ്രമുഖ നിർമ്മാതാവായ നടിയുടെ ഭർത്താവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

കൊച്ചി മെട്രോയുടെ ആദ്യ മാസത്തെ വരുമാനം കേട്ടാൽ കണ്ണുതള്ളും! കോടികളാ കോടികൾ;നന്ദി പറഞ്ഞ് കെഎംആർഎൽ..

തൃശൂരിലെ അഞ്ച് പഞ്ചായത്തുകളിലും ഇടുക്കി മറയൂരിലും ഹർത്താൽ തുടങ്ങി; തൃശൂരിൽ സംഘർഷ സാധ്യത,വൻ സുരക്ഷ

അതേസമയം, 2011ൽ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹായികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡ്രൈവർ, സഹായി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. ഈ കേസിൽ പൾസർ സുനിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. 2011ലെ സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പൾസർ സുനിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് ബുധനാഴ്ച അപേക്ഷ നൽകും.

നടിയുടെ മൊഴിയെടുത്തു...

നടിയുടെ മൊഴിയെടുത്തു...

2011ൽ പൾസർ സുനിയും സംഘവും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മലയാളത്തിലെ മുൻകാല നടിയുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.

ഭർത്താവിന്റെ മൊഴിയും...

ഭർത്താവിന്റെ മൊഴിയും...

കൊച്ചി സിറ്റി പോലീസ് നടിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പ്രമുഖ നിർമ്മാതാവായ നടിയുടെ ഭർത്താവിന്റെ മൊഴിയും ഉടൻ രേഖപ്പെടുത്തും.

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്...

ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്...

2011ൽ ജോണി സാഗരിക നിർമ്മിച്ച ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയപ്പോളാണ് നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

നഗരത്തിലൂടെ...

നഗരത്തിലൂടെ...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും നടിയെ വാഹനത്തിൽ കയറ്റിയ പൾസർ സുനിയും സംഘവും നഗരത്തിലെ പല വഴികളിലൂടെയും സഞ്ചരിച്ചു.

സംശയം തോന്നി...

സംശയം തോന്നി...

ഇതിനിടെ സംശയം തോന്നിയ നടി നിർമ്മാതാവിനെ ഫോണിൽ വിളിച്ചിരുന്നു. റമദാ ഹോട്ടലിൽ എത്തിയെങ്കിലും അവിടെ മുറി ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും നടി മൊഴി നൽകിയിട്ടുണ്ട്.

ജോണി സാഗരികയുടെ പരാതി...

ജോണി സാഗരികയുടെ പരാതി...

സംഭവം നടന്ന കാലത്ത് നിർമ്മാതാവ് ജോണി സാഗരികയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പൾസർ സുനി. സംഭവത്തെക്കുറിച്ച് അന്ന് പോലീസിൽ വിവരമറിയിച്ചിരുന്നെങ്കിലും ആരും രേഖാമൂലം പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ നിർമ്മാതാവ് ജോണി സാഗരികയാണ് പൾസർ സുനിക്കെതിരെ കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്.

യുവസംവിധായകന്റെ ഭാര്യയ്ക്കായി...

യുവസംവിധായകന്റെ ഭാര്യയ്ക്കായി...

അതേസമയം, 2011ലെ സംഭവത്തിൽ മുൻകാല നടി ആളുമാറി അകപ്പെട്ടു പോയതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു യുവസംവിധായകന്റെ ഭാര്യയ്ക്ക് വേണ്ടി ഒരുക്കിയ കെണിയിൽ ഈ നടി പെട്ടതാണെന്നായിരുന്നു ചില റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നത്.

രണ്ട് പേർ കസ്റ്റഡിയിൽ...

രണ്ട് പേർ കസ്റ്റഡിയിൽ...

2011ലെ സംഭവവുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹായികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനത്തിൽ ഡ്രൈവറെ കൂടാതെ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്ന് നടിയും മൊഴി നൽകിയിരുന്നു.

അറസ്റ്റ്...

അറസ്റ്റ്...

പോലീസ് കസ്റ്റഡിയിലുള്ള രണ്ട് പേരുടെയും അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം, ഈ കേസിൽ സുനിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി പോലീസ് ബുധനാഴ്ച അപേക്ഷ നൽകുന്നുണ്ട്.

English summary
actress kidnap case;police recorded actress statement.
Please Wait while comments are loading...