Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്‍സര്‍ സുനിയ്‌ക്കൊപ്പം നടി ഗോവയില്‍ പോയതിന് ശേഷം സംഭവിച്ചത്? സുനിയ്ക്ക് ബന്ധമുള്ള ആ നായകനാര്?

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പലരുടേയും ആരോപണങ്ങള്‍. ഊരും പേരും ഇല്ലാത്ത ആരോപണങ്ങല്ല ഇതില്‍ പലതും എന്നതാണ് ഞെട്ടിപ്പിക്കുന്ന സംഗതി.

മാക്ടയുടെ സെക്രട്ടറി ആയ ബൈജു കൊട്ടാരക്കര വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പള്‍സര്‍ സുനിക്ക് ഒരു പ്രമുഖ നായകനുമായി അടുത്ത ബന്ധം ഉണ്ട് എന്നതാണത്.

മലയാള സിനിമ മേഖല എത്രത്തോളം 'അണ്‍പ്രൊഫഷണല്‍' ആണെന്നും തെളിയിക്കുന്നതാണ് ഈ സംഭവം. അതിനും അപ്പുറം നടന്ന കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണ്.

ഗോവയില്‍ പള്‍സര്‍ സുനിയ്‌ക്കൊപ്പം

ഇപ്പോള്‍ ആക്രമിക്കപ്പെട്ട നായിക പള്‍സര്‍ സുനിയ്‌ക്കൊപ്പം അടുത്ത കാലത്ത് ഗോവയില്‍ പോയിരുന്നു. ഷൂട്ടിങിന്റെ ആവശ്യത്തിന് വേണ്ടിയായിരുന്നു ഈ യാത്ര എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

അവിടെ വച്ച് അറിഞ്ഞ കാര്യം

ആ ഗോവ യാത്രയില്‍ വച്ചാണത്രെ പ്രമുഖ നടനുമായി പള്‍സര്‍ സുനിയ്ക്കുള്ള ബന്ധം നടി അറിയുന്നത്. ഇതേ തുടര്‍ന്നാണ് പള്‍സര്‍ സുനിയെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് പറഞ്ഞുവിട്ടത് എന്നാണ് പറയുന്നത്.

 മുന്‍വൈരാഗ്യത്തിന്റെ കഥ

പള്‍സര്‍ സുനിയ്ക്ക് നടിയുമായുള്ള മുന്‍ വൈരാഗ്യമാണ് ഇത്തരം ആക്രമണത്തിന് പിന്നില്‍ എന്നും വിലയിരുത്തലുകളുണ്ടായിരുന്നു. ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതായിരുന്നു അതിന്റെ കാരണം എന്നായിരുന്നു കരുതിയിരുന്നത്.

ആ പ്രമുഖ താരം?

തന്നെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി ഒരു പ്രമുഖ താരം ഇടപെടലുകള്‍ നടത്തുന്നതായി നടി മുമ്പ് പറഞ്ഞിട്ടുണ്ട്. ഈ താരവുമായിട്ടാണ് പള്‍സര്‍ സുനിക്ക് അടുത്ത ബന്ധം ഉള്ളത് എന്നാണ് ആരോപണം.

ക്രിമിനലിനെ നിലനിര്‍ത്തിയതും

ക്രിമിനല്‍ കേസുകളില്‍ പ്രതിയും സ്ഥിരം പ്രശ്‌നക്കാരനും ആയ പള്‍സര്‍ സുനിയെ പോലെ ഒരാളെ സിനിമ മേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുപോയിരുന്നതിനും പ്രമുഖ താരത്തിന് പങ്കുണ്ടെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊന്നും കൃത്യമായ തെളിവുകളില്ല.

ആരാണ് മനോജ് കാരന്തൂര്‍

തട്ടിക്കൊണ്ടുപോകപ്പെട്ട നടി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് മനോജ് കാരന്തൂര്‍. നടിയ്ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദത്തില്‍ നിന്ന് ഇയാള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.

ഉത്തരവാദിത്തം കാണിച്ചില്ലേ?

നടി ഷൂട്ടിങ് സെറ്റില്‍ നിന്ന് ഡബ്ബിംഗിനായി പോകുന്ന കാര്യം പൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് കൃത്യമായി അറിയാം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അറിയാതെ ഒരു വാഹനവും ലൊക്കേഷനില്‍ നിന്ന് പോകാനിടയില്ല. സമയം കഴിഞ്ഞിട്ടും നടി ഡബ്ബിങ് സ്റ്റൂഡിയോയില്‍ എത്തിയില്ലെങ്കില്‍ അത് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്ക് ഇല്ലേ എന്നാണ് ചോദ്യം.

 പ്രമുഖ താരവുമായി അടുത്ത ബന്ധം

മനോജ് കാരന്തൂരിന് പ്രമുഖ നടനുമായി അടുത്ത ബന്ധം ഉണ്ടെന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇതും സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ഒന്നും ഇല്ല.

ഉത്തരവാദിത്തം സംവിധായകനും നിര്‍മാതാവിനും കൂടി

സിനിമയുടെ സംവിദായകനും നിര്‍മാതാവിനും നടിയ്ക്ക സംഭവിച്ച ദുരന്തത്തില്‍ ഉത്തരവാദിത്തം ഉണ്ട് എന്നതാണ് മറ്റൊരു വാദം. പ്രൊഡക്ഷന്‍ കമ്പനി ഏല്‍പിച്ച വാഹനത്തിലാണ് നടി കൊച്ചിയിലേക്ക് പോയത്.

പ്രമുഖ നടനെതിരെ മൊഴി?

കളമശ്ശേരി മജിസ്‌ട്രേറ്റ് ആണ് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ മൊഴില്‍ പ്രമുഖ നടന്റെ പേരും പരാമര്‍ശിക്കപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+