Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ അക്രമിച്ച സംഭവത്തിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ നടി? നടന് പങ്കില്ലെന്ന് കുടുംബം...

സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും അടിസ്ഥാനരഹിതമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

തൃശൂര്‍: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നടിയുടെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പലതും അടിസ്ഥാനരഹിതമാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. സംഭവത്തിന് ശേഷം മലയാള സിനിമയിലെ ഒരു പ്രമുഖ നടന് ഇതില്‍ പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന വിശദീകരണവുമായി നടിയുടെ കുടുംബം രംഗത്തെത്തിയത്. എന്നാല്‍ നടിയ്ക്ക് നേരെ നടന്ന അതിക്രമത്തില്‍ മറ്റൊരു പ്രമുഖ നടിയ്ക്ക് പങ്കുണ്ടെന്ന് കുടുംബാംഗങ്ങള്‍ സംശയിക്കുന്നതായി രാഷ്ട്രദീപികയും മംഗളവും റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമിച്ചു...

ആക്രമിച്ചു...

ഫെബ്രുവരി 17 വെള്ളിയാഴ്ച രാത്രിയാണ് പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ ശേഷം കാറിനുള്ളില്‍ വെച്ച് ആക്രമിച്ചത്. തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ അങ്കമാലി അത്താണിക്ക് സമീപത്ത് വെച്ചാണ് നടിയെ തട്ടിക്കൊണ്ടുപോയത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച കയറിയ സംഘം നടിയുമായി രണ്ട് മണിക്കൂറോളം കൊച്ചി നഗരത്തിലൂടെ സഞ്ചരിച്ചിരുന്നു. ശേഷം പടമുകളില്‍ നടിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയും ചെയ്തു.

പള്‍സര്‍ സുനി...

പള്‍സര്‍ സുനി...

കേസില്‍ ആകെ ഏഴ് പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതില്‍ വടിവാള്‍ സലീം, പ്രദീപ് എന്നിവരെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ പള്‍സര്‍ സുനിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

വാര്‍ത്തകള്‍ തെറ്റെന്ന് കുടുംബം...

വാര്‍ത്തകള്‍ തെറ്റെന്ന് കുടുംബം...

സംഭവത്തിന് പിന്നില്‍ ഒരു പ്രമുഖ നടന് പങ്കുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചിലരും ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതും വാര്‍ത്തയായി. എന്നാല്‍ സംഭവത്തില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നാണ് നടിയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍...

കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍...

നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ നിഷേധിച്ച കുടുംബം സംഭവത്തിന് പിന്നില്‍ ഒരു നടിയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും വ്യക്തമാക്കി.

നടിയുടെ പേര്?

നടിയുടെ പേര്?

നടിയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞ കുടുംബാംഗങ്ങള്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികള്‍ ഉയരുന്നതിനിടെയാണ് കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍.

പുതിയ ഡ്രൈവര്‍ വന്നത് അടുത്തിടെ...

പുതിയ ഡ്രൈവര്‍ വന്നത് അടുത്തിടെ...

ചെമ്പൂക്കാവ് സ്വദേശിയായ ശിവന്‍ എന്നയാളാണ് ഇതിന് മുന്‍പ് നടിയുടെ കാറോടിച്ചിരുന്നത്. അടുത്തിടെ ശിവന്‍ പോയതിനെ തുടര്‍ന്നാണ് പുതിയ ഡ്രൈവറെ കണ്ടെത്തിയതെന്നും നടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+