നടിയെ തട്ടികൊണ്ടുപോയ സംഭവം; കോയമ്പത്തൂരില്‍ രണ്ട് പേര് കൂടി പിടിയില്‍... പ്രതിഷേധവുമായി പ്രമുഖര്‍..
സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍.
കൊച്ചി: ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് കൂടി അറസ്റ്റില്‍. കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുന്നത്. ഇവരെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയുടെ ഗുണ്ടാസംഘവുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവര്‍.

കാറോടിച്ചു
സംഭവസമയത്ത് നടിയുടെ കാര്‍ ഓടിച്ചിരുന്ന കൊരട്ടി സ്വദേശി മാര്ട്ടിന് ആന്റണിയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

പള്‍സര്‍ സുനി
നടിയുടെ മുന്‍ ഡ്രൈവറും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ പള്‍സര്‍ സുനി എന്ന പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ ഉള്‍പ്പെടെ നാലു പേരെ ഇനിയും പിടികൂടാനുണ്ട്.

ചിത്രങ്ങളെടുത്തു
രണ്ട് മണിക്കൂറോളം വിവിധ സ്ഥലങ്ങളിലൂടെ കാറോടിച്ച സംഘം നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു.

ലാലിന്റെ വീട്ടില്‍
രാത്രി പതിനൊന്നരയോടെ പാലാരിവട്ടം ഭാഗത്തുവച്ചാണ് ഇവര്‍ നടിയെ മോചിപ്പിച്ചത്. കാക്കനാട് പടമുഗളിലുള്ള സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായരുന്നു.

കൈരളി ചാനല്‍
നടിക്ക് സംഭവിച്ച ഈ ക്രൂരതയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടെ നടിയെ അപമാനിക്കുന്ന തരത്തില്‍ വര്ത്തകഴള് പുറത്തുവിട്ട കൈരളി ചാനലിനെതിരെയും പ്രതിഷേധം ഉണ്ടായി.

വിമര്‍ശനം
കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് കൈരളി പീപ്പിള്‍ ചാനല്‍ നല്കിയ വാര്‍ത്തയ്ക്കെതിരെ നടി റിമാ കല്ലിങ്കല്‍ രംഗത്ത് വന്നിരുന്നു. ഫേ്സ്ബുക്കിലൂടെയാണ് വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ രൂക്ഷമായി വിമര്‍ശിച്ച് റിമ പ്രതികരിച്ചത്.

പൈങ്കിളിത്വം
ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു?

പ്രതിഷേധം
നടിയെ ആക്രമിച്ച വാര്‍ത്ത െ്രെപംടൈം ചര്‍ച്ചയാക്കി സെന്‍സേഷനലൈസ് ചെയ്തെന്നും ഇരയെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ കൈരളി പീപ്പിളിനെതിരെ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കെയാണ് റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

രമേശ് ചെന്നിത്തല
സ്ത്രീ സുരക്ഷയുടെ പേരില്‍ വോട്ട് തേടി അധികാരത്തില്‍ വന്ന ഇടത് മുന്നണി സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീ സുരക്ഷിതയല്ലെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ സൂചനയാണ് കൊച്ചിയില്‍ സിനിമാ നടിക്ക് നേരെ ഉണ്ടായ അതിക്രമമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

മഹിളാകോണ്‍ഗ്രസ്
സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നെന്ന് മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭ ഓജ പ്രതികരിച്ചു. കൊച്ചിയില്‍ ചലച്ചിത്ര നടിക്കെതിരായി ഉണ്ടായ അതിക്രമം ഇതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും ശോഭ ഓജ പറഞ്ഞു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications