നടിയെ തട്ടിക്കൊണ്ടുപോയ ഏഴ് പേരേയും തിരിച്ചറിഞ്ഞു, കൊടും ക്രിമിനലുകള്‍; ഇനി പിന്നണിക്കാരിലേക്ക്?
കൊച്ചി: പ്രമുഖ സിനിമ നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് ആക്രമിച്ച സംഭവത്തില്‍ ഏവ് പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഫോറന്‍സിക് പരിശോധനയും നടക്കുന്നുണ്ട്.
കൊടും കുറ്റവാളികളാണ് ആക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വ്യക്തമാകുന്നത്. വടിവാള്‍ സലീം പ്രദീപ് എന്നിവരാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായിട്ടുള്ളത്.
ആദ്യ ദിനം മുതലേ പറഞ്ഞുകേള്‍ക്കുന്ന പേരാണ് പള്‍സര്‍ സുനില്‍ എന്നത്. എന്നാല്‍ ഇയാളെ മാത്രം ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. മണികണ്ഠന്‍, വിജീഷ് എന്നിവരും പിടിയിലാകാനുണ്ട്. ഏഴ് പേരാണ് സംഘത്തില്‍ ആകെ ഉണ്ടായിരുന്നത് എന്നാണ് പറയുന്നത്.... അപ്പോള്‍ ആ ഏഴാമന്‍ ആരാണ്?

തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം സംവിധായകന്‍ ലാലിന്റെ വീടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു.

നടിയുടെ കാറിന്റെ ഡ്രൈവര്‍ ആയിരുന്ന മാര്‍ട്ടിനെ പോലീസ് കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പള്‍സര്‍ സുനി, വടിവാള്‍ സലീം തുടങ്ങിയ കൊടും ക്രിമിനലുകളാണ് സംഘത്തില്‍ ഉള്ളത്. അതില്‍ വടിവാള്‍ സലീമിനെ പോലീസ് കോയമ്പത്തൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.

നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത് പള്‍സര്‍ സുനി ആണെന്നാണ് റിപ്പോര്‍ട്ട്. നടിയുടെ മുന്‍ ഡ്രൈവര്‍ ആയിരുന്നു സുനില്‍. അതുകൊണ്ട് തന്നെ നടിയുടെ രീതികളെ കുറിച്ചും ഇയാള്‍ക്ക് നല്ല ധാരണയുണ്ടായിരുന്നു.

പള്‍സര്‍ സുനില്‍ പിടിയിലായാല്‍ മാത്രമേ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയുണ്ടെന്ന് വ്യക്തമാവുകയുള്ളൂ. അന്വേഷണം സിനിമ മേഖലയിലുള്ളവര്‍ക്ക് നേരേയും വ്യാപിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏഴ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ആറ് പേരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പക്ഷേ ഏഴാമന്‍റെ പേര് മാത്രം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആരാണ് ആ ഏഴാമന്‍












Click it and Unblock the Notifications