നടി ആക്രമിയ്ക്കപ്പെട്ട സംഭവം: ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകി,'വ്യാജപ്രചരണം നടത്തി, നാണംകെടുത്തി'
തന്നെ അപമാനിയ്ക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നെന്നാണ് ദിലീപിന്റെ പരാതി
കൊച്ചി: നഗരത്തിൽ വെച്ച് നടി ആക്രമിയ്ക്കപ്പെട്ട ശേഷം തനിയ്ക്ക് എതിരെ സാമൂഹ്യമാധ്യമങ്ങളിൽ മോശം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടൻ ദീലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകി. തന്നെ അപമാനിക്കുന്ന തരത്തിലും, നാണം കെടുത്തുന്ന രീതിയിലും കള്ളക്കഥകൾ പ്രചരിപ്പിച്ചു എന്നതാണ് ദിലീപിന്റെ പരാതി.

നടി ആക്രമിയ്ക്കപ്പെട്ടതിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളാണെന്നും ഇവരെ ഏർപ്പാടാക്കിയത് ആലുവയിലെ ഒരു പ്രമുഖ നടനാണെന്നുമുള്ള നിലയിൽ ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്നും കഥകളുണ്ടായി. ഈ പേരിൽ പ്രചരിപ്പിച്ചിരുന്നത് ദിലീപ് ഫാൻസ് അസോസിയേനിലെ ഒരാളുടെ ഫോട്ടോ ആയിരുന്നു.

താൻ ഒരു തരത്തിലും ബന്ധപ്പെടാത്ത ഒരു ക്രിമിനൽ നടപടിയിൽ പങ്കാളിയായെന്ന തരത്തിൽ വാർത്തകൾ പടച്ചുവിട്ട മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ദീലീപിന്റെ ആവശ്യം.

താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തന്നെയും കുടുംബത്തെയും അപമാനിയിക്കാനുള്ള ശ്രമങ്ങളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്നതായിരുന്നു താരത്തിന്റെ ആക്ഷേപം
-
'കാവ്യ എൻ്റെ മുഖത്ത് തുപ്പിയില്ലെന്നേ ഉള്ളൂ, മിണ്ടാതെ വണ്ടിയിൽ കയറി പോയി'; അന്ന് നടന്നതിനെ കുറിച്ച് ദിലീപ് -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം! -
'കോണ്‍ഗ്രസ് വിടില്ല'; പുതിയ പാർട്ടി രൂപീകരിക്കുമെന്നത് വ്യാജ വാർത്ത, ശക്തമായ നിയമനടപടിയെന്ന് കെ സുധാകരൻ












Click it and Unblock the Notifications