നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആ ഫോണ്‍ വെള്ളത്തില്‍ !! സുനിയുടെ കെണിയില്‍ കൂടുതല്‍ യുവനടികള്‍ ??
കൊച്ചി : പ്രശസ്ത നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മൊഴി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞുവെന്നാണ് പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടുന്നതിനിടെ ഫോണ്‍ കൊച്ചിയില്‍ തന്നെ ഉപേക്ഷിച്ചുവെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. എന്നാലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

വെള്ള നിറത്തിലുള്ള സാംസങ് മൊബൈല്‍ ഫോണിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ടായിരുന്നു. യാത്രയ്ക്കിടെ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് സുനി ആദ്യം നല്‍കിയിരുന്ന മൊഴി. ഇതനുസരിച്ച് പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല.

ഈ ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.ഫോണിലെ ദൃശ്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് ഐജി പി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പള്‍സര്‍ സുനിയുടെ ബ്ലാക്ക്‌മെയില്‍ കെണിയില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ കുടുങ്ങിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. മറ്റു നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാല്‍ മറ്റു നടിമാരെ അത്തരത്തിലൊന്നും ചെയ്തിട്ടില്ലെന്നാണ് സുനി പറയുന്നത്. ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. പള്‍സര്‍ സുനിയുടേയും കൂട്ടുപ്രതികളുടേയും മൊഴിയിലെ വൈരുദ്ധ്യം പോലീസിനെ കുഴക്കുന്നുണ്ട്.

ഫോണില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ മതില്‍ ചാടിക്കടന്ന് സുനി ഗിരിനഗറില്‍വെച്ച് മറ്റാര്‍ക്കോ കൈമാറിയെന്നാണ് മറ്റൊരു പ്രതിയായ വിജീഷ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ താനാരെയും കണ്ടിട്ടില്ലെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.

വ്യത്യസ്തമായ രീതിയിലുള്ള മൊഴികള്‍ നല്‍കുന്നതിലൂടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതികള്‍ ലക്ഷ്യമിടുന്നതെന്നാണ് പോലീസിന്റെ നിഗമനം. സുനിയുടെ മൊഴി പറഞ്ഞുപഠിപ്പിച്ച രീതിയിലാണെന്നും പോലീസ് കരുതുന്നു.

നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പുലര്‍ച്ചെ 2.50ന് തുടങ്ങിയ തെളിവെടുപ്പ് 4.45 വരെ നീണ്ടു. ഹൈക്കോടതി പരിസരത്തും നടിയെ ഇറക്കി വിട്ടയിടത്തും പോലീസ് പരിശോധന നടത്തി.

നേരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണെന്ന് അവകാശപ്പെട്ട് ഒരു മൊബൈല്‍ സുനിയുടെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാലീ ഫോണില്‍ നിന്നും നടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications