മഞ്ജു വാര്യര്‍ പറഞ്ഞ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്? ദിലീപ് പറഞ്ഞ വളച്ചൊടിക്കലുകള്‍ എന്ത്?
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ദുരൂഹതകള്‍ പെരുകുകയാണ്. സിനിമ രംഗത്തുള്ളവരുടെ പ്രതികരണങ്ങള്‍ തന്നെ ഞെട്ടിപ്പിക്കുന്ന സംശയങ്ങളിലേക്കാണ് വഴിവക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചി ദര്‍ബാര്‍ ഹാളില്‍ അമ്മയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച മഞ്ജു വാര്യരുടേയും ദിലീപിന്റേയും വാക്കുകളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് സജീവ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. നടിയെ വീട്ടില്‍ പോയി കണ്ടതിന് ശേഷം ആയിരുന്നു മഞ്ജു ഇങ്ങനെ പറഞ്ഞത്. അപ്പോള്‍ ആരായിരിക്കും ആ ഗൂഢാലോചനയ്ക്ക് പിന്നില്‍?

മഞ്ജു വാര്യരും ആക്രമിക്കപ്പെട്ട നടിയും അടുത്ത ബന്ധം പുലര്‍ത്തുന്നവരായിരുന്നു. സ്വകാര്യ ജീവിതത്തിലും ഇവര്‍ ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടിയുടെ വീട്ടിലെത്തി മഞ്ജു വാര്യര്‍ ഏറെ നേരം ചെലവഴിച്ചിരുന്നു. അതിന് ശേഷം വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റും മഞ്ജു വാര്യര്‍ എഴുതിയിരുന്നു.

നടിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍ പറയുമ്പോള്‍ അതിന് ഗൗരവം ഏറെയാണ്. നടി മഞ്ജുവിനോട് ഇങ്ങനെ ഒരു കാര്യം പങ്കുവച്ചിട്ടുണ്ടോ എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

നടിയ്ക്ക് നേരെ ഉണ്ടായ ാക്രമണത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്നും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന ആക്ഷേപം ഉന്നയിക്കുമ്പോള്‍ അതിന്റെ ഗൗരവം കൂട്ടുന്നത് ഇതാണെന്നാണ് ആക്ഷേപം.

നടി ക്രൂരമായ ആക്രമണത്തിന് വിധേയയായി ഏറെ കഴിഞ്ഞാണ് സിനിമ മേഖലയിലുള്ളവര്‍ പ്രതികരണവുമായി രംഗത്ത് വന്നത്. യുവതാരങ്ങളായിരുന്നു ആദ്യം രംഗത്തെത്തിയത്. താര സംഘടനയായ അമ്മയുടെ ഇടപെടലും വൈകിയെന്ന് ആക്ഷേപം ഉണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ വളച്ചൊടിക്കരുത് എന്നായിരുന്നു ദിലീപ് അമ്മയുടെ പരിപാടിയില്‍ പറഞ്ഞത്. ദിലീപ് എന്ത് പറയും എന്ന് കാത്തിരിക്കുകയായിരുന്നു ജനങ്ങള്‍.

സിനിമയില്‍ ഇങ്ങനെ സംഭവിച്ചു എന്നതല്ല, കേരളത്തില്‍ ഇത്തരം ഒരു സംഭവം അരങ്ങേറി എന്നത് ദാരുണമാണെന്നാണ് ദിലീപ് പറഞ്ഞത്. ഇങ്ങനെ ഒന്ന് ഇനി സംഭവിക്കാതിരിക്കട്ടെ എന്നം ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തറിഞ്ഞതുമുതല്‍ പല തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഔദ്യോഗികമായി തെളിവുകളൊന്നും ഇല്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ താരത്തിന് നേര്‍ക്കും ആരോപണങ്ങള്‍ നീളുന്നുണ്ട്. സിനിമ മേഖലയിലെ ആളുകളുടെ പങ്കും അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ മലയാള സിനിമയില്‍ നിന്ന് ഒഴിവാക്കുന്നതിനായി ഗൂഢാലോചന നടക്കുന്നതായി നടി തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഒരു പ്രമുഖ നടനാണ് ഇതിന് പിന്നില്‍ എന്നായിരുന്നു ആക്ഷേപം.


Click it and Unblock the Notifications