Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ അജ്ഞാതനായ മറ്റൊരാള്‍ കൂടി.!! ദൃശ്യങ്ങള്‍ ഇയാളുടെ കയ്യിലോ ??

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും മറ്റു ശാസ്ത്രീയ തെളിവുകള്‍ കേസിന് ബലം പകരുമെന്നാണ് പോലീസ് കരുതുന്നത്.

Read Also: പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്റെ പരസ്ത്രീ ബന്ധങ്ങള്‍..!! ഞെട്ടിക്കുന്ന അനുഭവം പുറത്ത്...!! വീഡിയോ

Read Also:സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

അതേസമയം നടിയെ ആക്രമിച്ച സംഭവത്തില്‍ നേരിട്ട് പങ്കെടുക്കാതെ മാറി നിന്ന മറ്റൊരു പ്രതി കൂടി ഉള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത് ഇയാളാണെന്നാണ് കരുതുന്നത്.

ആരാണാ എട്ടാമൻ?

പള്‍സര്‍ സുനി അടക്കം 7 പ്രതികളാണ് കേസിലുള്ളത്. ഇവരെക്കൂടാതെ നടിയെ ആക്രമിച്ചതില്‍ നേരിട്ട് പങ്കാളിത്തം ഇല്ലാത്ത ഒരു എട്ടാമന്‍ കൂടി ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം.

സഹായമെത്തിച്ചത് ഇയാൾ

സംഭവത്തിന് ശേഷം പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് ഇയാളാണ്. മാത്രമല്ല പോലീസിന്റെ നീക്കങ്ങള്‍ അപ്പപ്പോള്‍ പ്രതികളെ അറിയിച്ചതും ഇയാളാണ്.

ദൃശ്യങ്ങൾ എവിടെ?

നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മറ്റാര്‍ക്കോ കൈമാറിയതായി പൊലീസിന് പ്രതികളിലൊരാള്‍ മൊഴി നല്‍കിയിരുന്നു. ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അത് സത്യമാണെന്നാണ് പോലീസ് നിഗമനം.

അക്രമരംഗങ്ങൾ വീണ്ടും

അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണത്തിന്റെ മുന്നൊരുക്കങ്ങള്‍ അടക്കമുള്ള മുഴുവന്‍ രംഗങ്ങളും പോലീസ് ഒരുവട്ടം കൂടി പുനരാവിഷ്‌ക്കരിച്ചു. തെളിവെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിയേക്കും.

ശാസ്ത്രീയ പരിശോധനകൾ

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് പോലീസ് നീക്കം. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.

നുണപരിശോധന നടത്തും

പള്‍സര്‍ സുനി ഓരോ ദിവസവും മൊഴി മാറ്റിപ്പറയുന്ന സാഹചര്യത്തില്‍ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായ നടിയെ ഒരു തവണ കൂടി വൈദ്യ പരിശോധനയും നടത്തിയേക്കും.

കേസിന് മൊഴി മതി

പ്രതികള്‍ അതിക്രമം നടത്തിയെന്ന കേസ് നിലനില്‍ക്കാന്‍ നടിയുടെ മൊഴി മാത്രം മതിയാകും. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ നടത്താന്‍ ശ്രമിച്ചതിന് ശാസ്ത്രീയ തെളിവുകള്‍ വേണ്ടി വരും.

അന്വേഷണം അവസാനിപ്പിച്ചേക്കും

ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്. കേസില്‍ ഫോണിനേക്കാള്‍ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.

തെളിവുകളുണ്ട്

സുനി തന്നെയാണ് നടിയെ ഉപദ്രവിച്ചത് എന്ന് തെളിയിക്കാന്‍ പോലീസിന്റെ പക്കല്‍ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നാണ് വിവരം. നടിയുടേയും സുനിയുടേയും ശരീരദ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇത് തെളിയിക്കാനാവും.

പൊലീസിനെ കുഴക്കി

ഫോൺ സംബന്ധിച്ച് ഓരോ ദിവസം വ്യത്യസ്തമായ കാര്യങ്ങളാണ് സുനി പറഞ്ഞത്.നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നും കായലിലേക്ക് വലിച്ചെറിഞ്ഞെന്ന സുനിയുടെ മൊഴി വിശ്വാസത്തിലെടുക്കാനാണ് പോലീസ് നീക്കം.

പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിൽ ഭാവനയാണ് നായിക. നരേനും ഈ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു റോൾ കൈകാര്യം ചെയ്യുന്നുണ്ട്. ഭാവനയുടെ ഫോട്ടോ ഗ്യാലറി കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+