ആദ്യം പ്രമുഖ നടന്‍, പിന്നെ ബിനീഷ് കോടിയേരി... ഇപ്പോഴിതാ വിജീഷും!!! ബിജെപിയുടെ കളികള്‍ കാണാം
കൊച്ചി/തിരുവനന്തപുരം: മലയാളത്തിലെ ഒരു പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ പല രാഷ്ട്രീയ നേതാക്കളും പ്രതികരണവും ആയി രംഗത്തെത്തി. എന്നാല്‍ പ്രധാന പ്രതിപക്ഷത്തേക്കാള്‍ ശക്തമായ നിലപാടുള്‍ സ്വീകരിച്ചത് ബിജെപി ആയിരുന്നു.
പ്രമുഖ നടന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനായിരുന്നു. അതിന് ശേഷം കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ മകന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എഎന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി.
ഇപ്പോഴിതാ ആ സംഭവത്തിന് വീണ്ടും സിപിഎം ബന്ധം ആരോപിച്ച് എംടി രമേശും രംഗത്തിറങ്ങിയിരിക്കുന്നു. പോലീസ് തിരയുന്ന വിജീഷിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍

പള്‍സര്‍ സുനിയ്‌ക്കൊപ്പം പോലീസ് തേടുന്ന വിജീഷ് സിപിഎം പ്രവര്‍ത്തകനാണെന്നാണ് ആരോപണം. ബിജെപി നേതാവ് എംടി രമേശ് ആണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ് പോലീസ് തേടുന്ന വിജീഷ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അയല്‍വാസിയാണ് ഇയാളെന്നും എംടി രമേശ് ആരോപിക്കുന്നുണ്ട്.

സിപിഎമ്മിന്റെ അംഗീകൃത ഗുണ്ടയാണ് വിജീഷ് എന്നതാണ് മറ്റൊരു ആരോപണം. വിജീഷിന്റെ സഹോദരന്‍ സജിലേഷ്, കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയാണെന്നാണ് രമേശ് ആരോപിക്കുന്നത്.

പോലീസ് വലവിരിച്ചിരിക്കെ അഭിഭാഷകനെ കാണാനും സ്വര്‍ണം പണയംവച്ച് പണം ശേഖരിക്കാനും കഴിഞ്ഞത് എങ്ങനെയെന്ന് തിരക്കാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ട കാര്യമൊന്നും ഇല്ലെന്നാണ് എംടി രമേശ് പറയുന്നത്.

സംസ്ഥാനത്ത് എന്ത് നിയമവിരുദ്ധമായ പ്രശ്‌നം ഉണ്ടായാലും അതിലെല്ലാം സിപിഎമ്മുകാര്‍, വിശിഷ്യ കണ്ണൂര്‍ ലോബി ഉണ്ടാകുന്ന സ്ഥിതിയാമെന്നും എംടി രമേശ് പരിഹസിക്കുന്നുണ്ട്.
എംടി രമേശിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം












Click it and Unblock the Notifications