പള്‍സര്‍ സുനിയുടെ കൈയ്യില്‍ ഇനി എത്ര രൂപ കാണും? സഹോദരിയെ 'ഇര'യാക്കി പോലീസിന്റെ ചൂണ്ട?
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പള്‍സര്‍ സുനിയെ പിടികൂടാതെ കേസില്‍ വലിയ വഴിത്തിരിവൊന്നും ഉണ്ടാകാനും ഇടയില്ല.
അതിനാല്‍ സുനിയെ പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ്. അതിന് വേണ്ടി സുനിയുടെ എല്ലാ ബന്ധങ്ങളേയും ഉപയോഗിക്കുകയാണ് പോലീസ് എന്നാണ് വിവരം.
സുനിയുടെ സഹോദരിയെക്കൊണ്ട് പോലും പോലീസ് ഫോണ്‍ വിളിപ്പിച്ച് നോക്കി. എന്നാല്‍ ആ വലയിലും സുനി വീണില്ലെന്നാണ് വിവരം. സുനി ഇപ്പോള്‍ എവിടെയുണ്ട്?

നടിയെ ആക്രമിച്ച കേസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് അറസ്റ്റിലായ മണികണ്ഠന്‍ സുനിയോട് പറഞ്ഞിരുന്നതായണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം സുനിയും വിജീഷും അംഗീകരിച്ചില്ലത്രെ.

സംഭവം നടന്നതിന് ശേഷം കൈവശം ഉണ്ടായിരുന്ന സ്വര്‍ണമാല സുനി വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇങ്ങനെ കിട്ടിയ പതിനായിരം രൂപയാണ് സുനിയുടെ കൈവശം ഉള്ളത് എന്നാണ് പോലീസ് കരുതുന്നത്.

കൈവശം ഉള്ള പണം തീര്‍ന്നാല്‍ പിന്നെ സുനിയ്ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോള്‍ തന്നെ അതിനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

സുനിയ്ക്ക് വീടുമായി അടുത്ത ബന്ധം ഇല്ലെന്നായിരുന്നു സുനിയുടെ സഹോദരി വ്യക്തമാക്കിയിരുന്നത്. എന്നിരുന്നാലും പോലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു.

സുനിയെ കുടുക്കാന്‍ പോലീസ് സുനിയുടെ സഹോദരിയുടെ സഹായവും തേടി എന്നാണ് റിപ്പോര്‍ട്ട്. കീഴടങ്ങണം എന്ന് പറഞ്ഞ് സഹോദരിയെക്കൊണ്ട് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുനി ഫോണ്‍ കട്ട് ചെയ്യുകയാണത്രെ ഉണ്ടായത്.

സുനിയും കൂട്ടാളി വിജീഷും ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് ഉള്ളത് എന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ ഇവരുള്ള സ്ഥലം കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്.

താന്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്നാണ് മണികണ്ഠന്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇക്കാര്യം പോലീസ് ഇപ്പോഴും വിശ്വാസത്തിലെടുത്തിട്ടില്ല. സുനിയോടൊപ്പം മണികണ്ഠനും കാറില്‍ കയറിയിരുന്നു എന്നാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications