നടിയെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി? ചിത്രങ്ങള്‍ക്കായി?
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്നെയാണ് പുറത്ത് വരുന്നത്. പണം തട്ടിയെടുക്കാനുള്ള ബ്ലാക്ക്‌മെയിലിങ് തന്ത്രത്തിനപ്പുറത്തേക്ക് വലിയ ഗൂഢാലോചനയുള്ളതായുള്ള സംശയങ്ങള്‍ ബലപ്പെടുകയാണ്.
Read also: ഏഴാം വയസ്സില്‍ പീഡനത്തിന് ഇരയായി, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍ നായിക
മണിക്കൂറുകളോളം ആണ് കാറിനുള്ളില്‍ നടി ഭീകരാന്തരീക്ഷത്തില്‍ കഴിഞ്ഞത്. പള്‍സര്‍ സുനില്‍ എന്ന മുന്‍ ഡ്രൈവര്‍ തന്നെ ആയിരുന്നു ഇതിനെല്ലാം മുന്‍പന്തിയില്‍ നിന്നത് എന്നാണ് റിപ്പോര്‍ട്ട്.
Read also: അവളുടെ മനക്കരുത്തിന് ഒരു ബിഗ്സല്യൂട്ട്, അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍
അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തെ നടി ശക്തമായി എതിര്‍ത്തിരുന്നതായാണ് പറയുന്നത്. എന്നാല്‍ അക്രമികള്‍ ഉയര്‍ത്തിയ ഭീഷണി അതിലും വലുതായിരുന്നത്രെ.

അത്താണിക്ക് സമീപം വച്ചാണ് നടിയുടെ കാറില്‍ അക്രമികള്‍ അതിക്രമിച്ച് കയറുന്നത്. പിന്നീട് മണിക്കൂറുകളോളം കാറിനുള്ളില്‍ ഇവര്‍ ഉണ്ടായിരുന്നു. നടിയെ ഇവര്‍ മര്‍ദ്ദിച്ചതായും പറയുന്നു.

തങ്ങള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നാണ് അക്രമികള്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ അത്തരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തെ താരം ശക്തമായി എതിര്‍ത്തു. അതോടെ അക്രമികള്‍ ഭീഷണിയുടെ സ്വരം വീണ്ടും കടുപ്പിച്ചു.

തമ്മനത്തെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിവച്ച് ബോധം കെടുത്തി ചിത്രങ്ങള്‍ എടുക്കുമെന്ന് വരെ നടിയ അക്രമികള്‍ ഭീഷണിപ്പെടുത്തി എന്നാണ് പറയുന്നത്. വധിയ്ക്കുമെന്ന രീതിയിലുള്ള ഭീഷണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ ആധികാരികത സംബന്ധിച്ച് ഉറപ്പൊന്നും ഇല്ല.

പ്രധാന റോഡുകള്‍ ഉപേക്ഷിച്ച് ഇടറോഡുകളിലൂടെ ആയിരുന്നു അക്രമികള്‍ നടിയുമായി സഞ്ചരിച്ചിരുന്നത് എന്നാണ് മൊഴിയില്‍ നിന്ന് പോലീസ് മനസ്സിലാക്കുന്നത്. കാക്കനാടിനടുത്ത് വാഴക്കാലയില്‍ ആണ് അക്രമി സംഘം നടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുന്നത്.

മര്‍ദ്ദിച്ചതായും അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും നടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ടെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ബ്ലാക്ക് മെയിലിങ്ങ് ആയിരുന്നോ അക്രമികളുടെ ലക്ഷ്യം എന്ന് പോലീസ് സംശയിക്കുന്നത്.

തനിക്ക് സംഭവത്തില്‍ ഒരു പങ്കും ഇല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഡ്രൈവര്‍ മാര്‍ട്ടിന്റേത്. എന്നാല്‍ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ തന്നെ മാര്‍ട്ടിന്റെ കള്ളക്കളികള്‍ പൊളിയുകയായിരുന്നു.

നടിയുടെ ഡ്രൈവര്‍ ആയിരുന്നു സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന പള്‍സര്‍ സുനി. ഒട്ടേറെ ക്രിമനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ അടുത്തിടെയാണ് ഡ്രൈവര്‍ ജോലിയില്‍ നിന്ന് താരം പുറത്താക്കിയത്.

കാക്കനാട് വാഴക്കാലയില്‍ സംവിധായകന്‍ ലാലിന്റെ വീടിനടുത്താണ് നടിയെ സംഘം ഉപേക്ഷിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ മാര്‍ട്ടിന്‍ തന്നെയാണ് നടിയ്‌ക്കൊപ്പം ലാലിന്റെ വീട്ടില്‍ എത്തിയതും. എന്നാല്‍ ലാലിന്റെ ഇടപെടലാണി പിന്നീട് നിര്‍മായകമായി മാറിയത്.

മാനഹാനി ഭയന്ന് നടി പരാതി കൊടുക്കില്ലെന്നാണ് അക്രമികള്‍ കരുതിയത്. എന്നാല്‍ പരാതി നല്‍കാനാണ് ലാല്‍ നിര്‍ദ്ദേശിച്ചത്. അതോടെയാണ് അക്രമികളുടെ പദ്ധതി പൊളിഞ്ഞത്.












Click it and Unblock the Notifications