നിയമസഭയിലേക്ക് മത്സരിക്കാന്‍ കെപിഎസി ലളിതയും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ സ്ഥാനാര്‍ഥികളായേക്കുമെന്ന് റിപ്പോര്‍ട്ട്. കെപിഎസി ലളിതയുടെ പേരാണ് ഏറ്റവും ഒടുവിലായി പറഞ്ഞുകേള്‍ക്കുന്നത്. സിപിഎം അനുഭാവിയായ ലളിത പാര്‍ട്ടിയുടെ കൊടിക്കീഴില്‍ തൃശൂര്‍ ജില്ലയില്‍ എവിടെയെങ്കിലും മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്തിരുന്നു. നടന്‍ മുകേഷും ഇടതുപക്ഷത്തിനുവേണ്ടി മത്സരരംഗത്തുണ്ടാകും. കൊല്ലം ജില്ലയില്‍ സിപിഐ സ്ഥാനാര്‍ഥിയായിട്ടായിരിക്കും മുകേഷിന്റെ അരങ്ങേറ്റം. നടന്മാരായ ജഗദീഷ്, സിദ്ദിഖ് എന്നിവര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്.

നേരത്തെ നടന്‍ സുരേഷ് ഗോപി ബിജെപിക്കുവേണ്ടി മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ജയസാധ്യതയില്ലാത്ത മണ്ഡലം നല്‍കിയതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങും. നടന്‍ ലാലു അലക്‌സും മത്സരിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.
ഇന്നസെന്റ്, സലിംകുമാര്‍ തുടങ്ങി ഒട്ടേറെ നടീ നടന്മാര്‍ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ സജീവമാകുകയും ചെയ്യും. നടീനടന്മാര്‍ വ്യത്യസ്ത പാര്‍ട്ടികള്‍ക്കുവേണ്ടി മത്സരിക്കുകയും പ്രചരണത്തിനിറങ്ങുകയും ചെയ്യുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഗ്ലാമര്‍ പോരാട്ടങ്ങല്‍ക്കുകൂടി സാക്ഷിയാകുകയാണ്.












Click it and Unblock the Notifications