Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാകാരന്മാരെ കയ്യൊഴിയുന്ന നിലപാടില്ല; അവർ നാടിൻ്റെ സ്വത്ത്; കെപിഎസി ലളിത വിഷയത്തിൽ മന്ത്രി

തിരുവനന്തപുരം: നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത് വിവാദമാക്കേണ്ടെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. കലാകാരന്മാരെ കയ്യൊഴിയുന്ന നിലപാടല്ല സർക്കാരിനുള്ളത്. അവർ നാടിൻ്റെ സ്വത്താണെന്നും മന്ത്രി പറഞ്ഞു. ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷ പ്രകാരമാണ് ചികിത്സാസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിൽ വെറുതെ തർക്കിക്കേണ്ട കാര്യമില്ല. സീരിയലിൽ അഭിനയിക്കുന്നതിന് തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ, വലിയ അസറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

1

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമായിരുന്നു നടി കെപിഎസി ലളിതയ്ക്ക് ചികിത്സാസഹായം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ചികിത്സാ സഹായം അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രതികരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ലളിതയ്ക്ക് ചിലവാകുന്ന തുകയാണ് സർക്കാർ അനുവദിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎ‌സി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സ നൽകുന്നതിൻ്റെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു അവർ. സീരിയലടക്കമുള്ളവയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.

2

അതേസമയം, കെപിഎസി ലളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ പോലെ അമ്മയ്ക്ക് അതിഭയാനകമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കെപിസിസി ലളിതയുടെ മകൻ സിദ്ധാർഥ് ഭരതൻ ഫേസ്ബുക്കിൽ നേരത്തെ പ്രതികരിച്ചിരുന്നു. ലളിത ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കാര്യങ്ങൾ സിദ്ധാർത്ഥ് തുറന്നു പറഞ്ഞിരുന്നത്.

3

നാടക സമിതികളിലൂടെയാണ് കെപിഎസി ലളിത ആദ്യമായി കലാരംഗത്ത് ചുവടുവയ്ക്കുന്നത്. അങ്ങനെയാണ് കെപിഎസി എന്ന നാടക സമിതിയുടെ പേര് ലളിതയുടെ പേരിനൊപ്പം ചേർത്ത് വയ്ക്കുന്നത്. തുടർന്ന്, ബിഗ് സ്ക്രീനിലൂടെ മലയാള സിനിമയിലേക്കും ടെലിസീരിയലുകളിലുടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്കും ആഴ്ന്നിറങ്ങി അഭിനയത്തികവ് കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനംകവർന്നെടുക്കുകയായിരുന്നു.

1975നു ശേഷമുള്ള നാലു വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സഹനടിക്കുള്ള പുരസ്കാരം കെപിഎസി ലളിതയ്ക്ക് ലഭിച്ചു. 1975, 1978, 1990, 1991 വര്‍ഷങ്ങളിലാണ് അവാർഡുകൾ സ്വന്തമാക്കിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും കെപിഎസി ലളിതയ്ക്ക് ലഭിച്ചു.

'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+