നടി കെആര്‍ വിജയയുടെ ഭര്‍ത്താവ് അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്രതാരം കെആര്‍ വിജയയുടെ ഭര്‍ത്താവും വ്യവസായിയുമായ എം വേലായുധന്‍ അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന സുദര്‍ശന്‍ ട്രേഡിംഗ് കമ്പനി ഉടമയാണ് വേലായുധന്‍. സംസ്‌ക്കാരം ഞായറാഴ്ച രാവിലെ പത്തിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1966ലാണ് കെ ആര്‍ വിജയയും വേലായുധനം വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം താത്ക്കാലികമായി അഭിനയം നിര്‍ത്തിയ കെ ആര്‍ വിജയ 1969ലാണ് വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. പാതി മലയാളിയായ കെ ആര്‍ വിജയ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും മലയാളിയെ തന്നെയായിരുന്നു. ഹേമലതയാണ് മകള്‍.












Click it and Unblock the Notifications