'അടിവസ്ത്രത്തെ കുറിച്ച് കമന്റ്,എന്താ ഇടാറില്ലേയെന്ന് ചുട്ടമറുപടി'; നടി കൃഷ്ണപ്രഭ പറയുന്നു
കൊച്ചി; സോഷ്യൽ മീഡിയയിൽ സജീവമായ സെലിബ്രിറ്റി താരങ്ങൾക്ക് നേരെ പലപ്പോഴും വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നടക്കാറുണ്ട്. ചിലർ ഇത്തരം കമന്റുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ മറ്റ് ചിലരാകട്ടെ ചുട്ട മറുപടി നൽകി ഇത്തരക്കാരുടെ വായടിപ്പിക്കാറുമുണ്ട്.
അത്തരത്തിൽ തന്റെ പുതിയ ഡാൻസ് വീഡിയോയ്ക്ക് കീഴിൽ നെഗറ്റീവ് കമന്റുമായെത്തിയ ഒരാൾക്ക് അടുത്തിടെ നടി നടി കൃഷ്ണ പ്രഭ തക്കതായ മറുപടി നൽകിയിരുന്നു. ഇപ്പോഴിതാ അന്നത്തെ കമന്റിനെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചുമെല്ലാം മനസു തുറക്കുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

നടിയും നർത്തകിയുമായ കൃഷ്ണ പ്രഭ നിരവധി പുതിയ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ഹിറ്റാകാറുമുണ്ട്. തന്റെ അടുത്ത സഹൃത്തും കൊറായോഗ്രാഫറുമായ സുനിത റാവുവിന് ഒപ്പമുള്ള വീഡിയോകളാണ് താരം ഇൻസ്റ്റഗ്രാമിൽ ഉൾപ്പെടെ റീൽസായി പങ്കുവെയ്ക്കാറുള്ളത്. അക്കൂട്ടത്തിലുള്ള ഒരു ഡാൻസ് റീൽസിന് കീഴിലായിരുന്നു നെഗറ്റീവ് കമന്റ് വന്നതും നടി മറുപടി നൽകിയതും.

അടിവസ്ത്രം കാണാമല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് എന്താ ഇടാറില്ലേ എന്നായിരുന്നു നടി നൽകിയ മറുപടി.
സാധാരണ ഗതിയിൽ നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ലെന്ന് നടി പറയുന്നു. എന്നാൽ ആ കമന്റിന് മറുപടി നൽകാതിരിക്കാനായില്ല.

മറ്റുള്ളവരുടെ നെഗറ്റീവ് അഭിപ്രായങ്ങൾ കേട്ട് മുന്നോട്ട് പോകുക എളുപ്പം ഉള്ള കാര്യം അല്ലല്ലോ. മാന്യമായ കമന്റുകൾക്ക് അതേ രീതിയിൽ തന്നെ മറുപടി നൽകാറുണ്ട്. ചിലർ സ്ഥിരമായി കമൻറിടാറുണ്ട്. ഷൂട്ടിനിടയിലെ ഇടവേളയിലാണ് അടിവസ്ത്രത്തെ കുറിച്ചുള്ള കമന്റ് കണ്ടത്. ആ കമന്റ് കണ്ടപ്പോൾ ദേഷ്യത്തേക്കാൾ ഉപരി ആദ്യം ചിരിയാണ് വന്നത്.

പക്ഷേ നമ്മെളെല്ലാവരും നിത്യേന ഉപയോഗിക്കുന്ന വസ്ത്രം കണ്ട് എന്തിനാണ് ഇത്ര അതിശയിക്കുന്നതെന്നാണ് തോന്നിയത്. അതോടെ മറുപടി നൽകാതിരിക്കാൻ ആയില്ല, നടി പറയുന്നു. അതേസമയം മറുപടി നൽകിയപ്പോൾ അയാൾ വീണ്ടും റിപ്ലൈ തന്നു. താങ്ക്സ് ഫോർ യുവർ റിപ്ലൈ എന്നായിരുന്നു മറുപടി. ചിലർ അങ്ങനെയാണ്, അവർക്ക് എങ്ങനെയെങ്കിലും ഫെയ്മസ് ആകുക മാത്രമേ വേണ്ടു,നടി പറയുന്നു.

പോസ്റ്റീവ് കമന്റിന് റിപ്ലേ കിട്ടിയില്ലേങ്കിൽ ചിലർ നെഗറ്റീവ് കമന്റുമായി എത്താറുണ്ട്. എന്നാൽ അത്തരക്കാരെ പരമാവധി ശ്രദ്ധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ടെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. ഓരോരുത്തർക്കും തോന്നുന്ന കാര്യങ്ങളാണ് അവർ കമന്റുകളിലൂടെ പ്രകടിപ്പിക്കുന്നത്. എന്ന് വെച്ച് കമന്റുകൾ നല്ലതാണോ ചീത്തയാണോ എന്ന് നോക്കി നമ്മൾ ചെയ്യുന്ന കാര്യങ്ങൾ നിർത്തിവെയ്ക്കേണ്ട കാര്യമില്ലല്ലോ?

ഇനിയും നല്ല ഡാൻസ് വീഡിയോകൾ താൻ അപ്ലോഡ് ചെയ്യും. തീമിലും കോസ്റ്റ്യൂമിലുമൊക്കെ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടുള്ള ചിത്രങ്ങളാണ് അപ്ലോഡ് ചെയ്യുക. നെഗറ്റീവ് കമന്റുകളുടെ പേരിൽ എന്തായാലും അതിൽ നിന്നൊന്നും പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നേയില്ലെന്നും നടി പറയുന്നു.

തന്റ വസ്ത്ര ധാരണത്തിലും സ്റ്റൈലിലുമൊക്കെ വലിയ മാറ്റം വന്നതായി പലരും പറയാറുണ്ട്. അതാണ് ആളുകൾ ശ്രദ്ധിക്കാൻ കാരണം. താൻ ചെയ്ത കഥാപാത്രങ്ങളുമായി എന്റെ വ്യക്തിത്വത്തേയും വസ്ത്ര ശൈലിയേയും താരതമ്യം ചെയ്യുന്നത് കൊണ്ടാണ് താൻ മാറിയെന്ന് പലർക്കും തോന്നുന്നതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
പ്രണയം വെളിപ്പെടുത്തി ഫോട്ടോ പങ്കുവെച്ച് നടി ഗോപിക..പ്രണയതാവിനെ കണ്ടെത്തി ആരാധകർ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications