Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു, അന്ത്യം ചെന്നൈയിൽ, അമ്മയായും മുത്തശ്ശിയായും തിളങ്ങിയ നടി

Recommended Video

cmsvideo
    നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു | Oneindia Malayalam

    ചെന്നൈ: മലയാള സിനിമയില്‍ അമ്മയായും മുത്തശ്ശിയായും വേഷമിട്ട് ശ്രദ്ധേയയായ മുതിര്‍ന്ന നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. ലക്ഷ്മി കൃഷ്ണമൂര്‍ത്തിക്ക് 90 വയസ്സായിരുന്നു. മൂന്ന് പതിറ്റാണ്ട് കാലത്തെ അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

    ഏറെ നാളുകളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയായിരുന്ന ലക്ഷ്മി കൃഷ്ണമൂര്‍ത്തി ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ചെന്നൈ ബസന്ത് നഗറില്‍ നടക്കും.

    അമ്മയും മുത്തശ്ശിയും

    അമ്മയും മുത്തശ്ശിയും

    ലക്ഷ്മി കൃഷ്ണമൂര്‍ത്തി അമ്മ വേഷങ്ങളിലൂടെയും അതിലുപരി മുത്തശ്ശി വേഷങ്ങളിലൂടെയും മലയാള സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന അഭിനേത്രിയാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി. ഇരുപതോളം സിനിമകളിലും ഇരുപത്തിയഞ്ചോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

    ആകാശവാണിയിലൂടെ തുടക്കം

    ആകാശവാണിയിലൂടെ തുടക്കം

    മലയാളത്തിലെ ഏതാണ്ടെല്ലാ സൂപ്പര്‍താരങ്ങളുടെ കൂടെയും അമ്മയായും മുത്തശ്ശിയായും വേഷമിട്ടിട്ടുണ്ട് ഈ നടി. നടി മാത്രമല്ല, ബഹുമുഖ പ്രതിഭയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി. ആകാശവാണിയില്‍ ന്യൂസ് റീഡറും, റേഡിയോ അനൗണ്‍സറും ആര്‍ട്ടിസ്റ്റും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കോഴിക്കോട് ആകാശവാണിയില്‍ എത്തുന്നതോടെയാണ് ലക്ഷ്മിയുടെ ജീവിതം മാറുന്നത്.

    സിനിമയിൽ പഞ്ചാഗ്നി വഴി

    സിനിമയിൽ പഞ്ചാഗ്നി വഴി

    അക്കാലത്ത് പ്രസിദ്ധമായ ബാലരംഗം എന്ന പരിപാടിയിലെ ചേച്ചിയായി ലക്ഷ്മി കൃഷ്ണമൂര്‍ത്തി ശ്രദ്ധ പിടിച്ചുപറ്റി. പില്‍ക്കാലത്ത് സിനിമയിലും ലക്ഷ്മിയെ ശ്രദ്ധേയയാക്കിയ വളളുവനാടന്‍ ഭാഷ അന്നേ ഈ നടിയുടെ മുഖമുദ്ര ആയിരുന്നു. 1986ല്‍ എംടി വാസുദേവന്‍ നായര്‍ എഴുതി ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

    ഇരുപതോളം സിനിമകൾ

    ഇരുപതോളം സിനിമകൾ

    ശ്രദ്ധിക്കപ്പെടുന്നതാകട്ടെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പിറവി എ്‌നന ചിത്രത്തിലൂടെയാണ്. പിന്നീടങ്ങോട്ട് വിഷ്ണു, പട്ടാഭിഷേകം, ഈ പുഴയും കടന്ന്, ഉദ്യാനപാലകന്‍, സാഗരംസാക്ഷി, അനന്തഭദ്രം, വാസ്തുഹാര, വിസ്മയം, ചിത്രകൂടം, മല്ലു സിംഗ്, നാലുകെട്ട്, പൊന്തന്‍മാട, വിസ്മയത്തുമ്പത്ത്, തൂവല്‍ക്കൊട്ടാരം, കളിയൂഞ്ഞാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.

    അന്യഭാഷകളിലും അഭിനയിച്ചു

    അന്യഭാഷകളിലും അഭിനയിച്ചു

    മലയാളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും ലക്ഷ്മി കൃഷ്ണമൂര്‍ത്തി സാന്നിധ്യമറിയിച്ചിട്ടുണ്ട്. കന്നട ചിത്രമായ സംസ്‌ക്കാര, തമിഴിൽ മണിരത്‌നം ചിത്രമായ കന്നത്തില്‍ മുത്തമിട്ടാല്‍, ഹിന്ദിയിൽ സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. തൂവല്‍ക്കൊട്ടാരത്തിലെ മാധവിയമ്മയും വാസ്തുഹാരയിലെ ദേവകിയും ഈ പുഴയും കടന്ന്, അനന്തഭദ്രം, വിസ്മയം തുടങ്ങിയ ചിത്രങ്ങളിലെ മുത്തശ്ശി വേഷവും മലയാളി ഓര്‍ത്തിരിക്കുന്നവയാണ്.

    സീരിയലുകളിലേയും പ്രിയങ്കരി

    സീരിയലുകളിലേയും പ്രിയങ്കരി

    സീരിയല്‍ അഭിനയ രംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തിയുടേത്. ഒരു കാലത്ത് പ്രശസ്തമായ മധു മോഹന്‍ സീരിയലുകളിലെ സ്ഥിരം അഭിനയത്രി ആയിരുന്നു ലക്ഷ്മി. വികെ ശ്രീരാമന്‍, പിഎന്‍ മേനോന്‍ തുടങ്ങിയ പ്രശസ്തരുടെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകം, കഥകളി, നൃത്തം തുടങ്ങിയ കലാപാരമ്പര്യമുളള കുടുംബത്തില്‍ ജനിച്ച ലക്ഷ്മി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഎസ് സരോജ എന്ന നായികയ്ക്ക് ശബ്ദം നല്‍കി ഡബ്ബിംഗ് രംഗത്തും ശ്രദ്ധേയയായിരുന്നു ലക്ഷ്മി കൃഷ്ണമൂര്‍ത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+