Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചാൻസ് കിട്ടാൻ കിടപ്പറ തുറന്നിട്ടില്ല,തുണി ഉടുക്കാതെ മത്തി വറത്തിട്ടില്ല.. ടാക്സ് അടയ്ക്കുന്ന ആൾ'

തിരുവനന്തപുരം; ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന്റെ ചിത്രം വലിയ വിവാദത്തിനാണ് വഴിവെച്ചത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വടക്കൻ പറവൂർ ഗ്രൂപ്പിലെ മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലായിരുന്നു സംഭവം. ജീവനക്കാരൻ ക്ഷേത്രത്തിന്റെ വലിയ ബലിക്കല്ലിൽ കയറി നിന്ന് മാറാല അടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു വിവാദം ഉയർന്നത്.

സംഭവത്തിൽ ജീവനക്കാരനെതിരെ രൂക്ഷ വിമർശനവുമായി നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയിരുന്നു. എന്നാൽ കടുത്ത സൈബർ ആക്രമണമാണ് താരത്തിന് പിന്നീട് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. അവരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ചെയ്തിട്ടില്ല

ചെയ്തിട്ടില്ല

ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിച് ആരാധകർ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ന്യൂസ് കണ്ടു. ലക്ഷ്മി പ്രിയയെ കൂവി വെളുപ്പിയ്ക്കാൻ ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ ക യ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ അല്പ്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ്‌ ചെയ്യുകയോ മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ ഗർഭാവസ്ഥയിൽ ഉള്ള നഗ്ന ദൃശ്യം പ്രചരിപ്പിക്കുകയോ എടുക്കുകയോ കവിത മോഷ്ട്ടിക്കുകയോ മറ്റുള്ളവരെ അവഹേളിക്കുകയോ ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ തുണി ഉടുക്കാതെ മത്തി വറുക്കുകയോ കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ ആർത്തവ ലഹള നടത്തുകയോ സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ്‌ എഴുതുകയോ സ്വർണ്ണക്കടത്തു നടത്തുകയോ ആളുകളെ കൊലപ്പെടുത്തുകയോ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല.

Recommended Video

cmsvideo
    Lakshmi priya trolls women activists | Oneindia Malayalam
     കൈ കടത്താറില്ല

    കൈ കടത്താറില്ല

    പകരം എന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്.ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത്‌ പോലെ തന്നെ ആണ് എനിക്കും.

     ടാക്സ് അടയ്ക്കുന്ന ആൾ

    ടാക്സ് അടയ്ക്കുന്ന ആൾ

    ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന dഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവു വയ്ക്കാത്ത ആൾ.
    ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാൾ.നിർത്തട്ടെ, ലക്ഷ്മി പ്രിയ കുറിച്ചു.

     സസ്പെന്റ് ചെയ്തു

    സസ്പെന്റ് ചെയ്തു

    മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാരായ്മ ക‍ഴകം ജീവനക്കാരനായ എസ് പ്രകാശായിരുന്നു ക്ഷേത്രവലിയബലിക്കല്ലില്‍ കയറി നിന്ന് മാറാല അടിച്ചത്. ആചാരലംഘനം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് എസ്പ്രകാശിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+