കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരണം നിങ്ങളുടെ ആ കല്ലെറിയലാണ്; സബീന എന്ന പേര് രേഖാമൂലം മാറ്റം നടി ലക്ഷ്മി പ്രിയ

Google Oneindia Malayalam News

ടെലിവിഷന്‍ മേഖലയില്‍ നിന്നും മലയാള ചലച്ചിത്ര ലോകത്തിലേക്ക് കടന്ന് വന്ന താരമാണ് ലക്ഷ്മി പ്രിയ. വളരെ ചുരുക്കം ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ ലക്ഷ്മി പ്രിയക്ക് സാധിച്ചു. മോഹന്‍ലാല്‍ നായകനായ നരനായിരുന്നു ആദ്യ ചിത്രം. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയുന്ന് പറയാനും താരം മടിക്കാറില്ല.

പച്ചിലകള്‍ക്കിടയിലൊരു താര സുന്ദരി; വൈറലായി രമ്യ നമ്പീശന്റെ പുതിയ ചിത്രങ്ങള്‍

ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പേര് ഔദ്യോഗികമായി തന്നെ മാറ്റിയിരിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ലക്ഷ്മി പ്രിയ. സബീന എന്ന യഥാര്‍ത്ഥ പേര് ഔദ്യോഗികമായി സര്‍ക്കാര്‍ ഗസറ്റിലൂടെ ലക്ഷ്മിപ്രിയ എന്നാക്കി മാറ്റിയതിനെ കുറിച്ചാണ് നടി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി ഇനിയും മടിച്ച് നില്‍ക്കരുത്, വേഗത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തണം, നിര്‍ദേശവുമായി തരൂര്‍രാഹുല്‍ ഗാന്ധി ഇനിയും മടിച്ച് നില്‍ക്കരുത്, വേഗത്തില്‍ അധ്യക്ഷ സ്ഥാനത്തെത്തണം, നിര്‍ദേശവുമായി തരൂര്‍

ലക്ഷ്മി പ്രിയ

19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിക്കുന്നു. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ. ഹിന്ദു ആയാലും മുസ്ലിം ആയാലും താന്‍ താനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കാരണം

I officially announced yes I am Lakshmi priyaa. ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.നീണ്ട പതിനെട്ടു വർഷം ഞാൻ സബീന ആയിരുന്നു.19 വർഷമായി ഞാൻ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാൻ എന്നും ഞാൻ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

ഹിന്ദു എന്ന എന്റെ സ്വത്വം


കല്ലെറിഞ്ഞതിനും ആർത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയൽ കൊണ്ടാണ് പൂർണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ തീരുമാനിക്കുന്നത്. കല്ലെറിഞ്ഞവർക്കും ചേർത്തു പിടിച്ചവർക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയിൽ നിന്നും എന്നെ ചേർത്തു പിടിച്ചു കൃത്യമായ ഒരു മേൽവിലാസം ഉണ്ടാക്കി തന്ന എന്റെ ഭർത്താവിനോടുള്ള എന്റെ സ്നേഹം അറിയിക്കാൻ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയിൽ

ഒറ്റ കൂടിക്കാഴ്ചയിൽ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച്‌ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരിൽ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവൻ ക്രെഡിറ്റ്സും ഞാൻ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്‌, ബിനിൽ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിച്ചുകൊണ്ട് ലക്ഷ്മിപ്രിയ- താരം കുറിപ്പ് അവസാനിപ്പിക്കുന്നു.

കമന്‍റുകള്‍

അതേസമയം, പതിവ് പോലെ താരത്തിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത്. വിമര്‍ശനങ്ങള്‍ താരം മറുപടിയും കൊടുക്കുന്നു. 'ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു ഇവിടെ മുസ്ലിം യിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്ന കാണുമ്പോ സഹതാപം മാത്രം നീ ഹിന്ദ് ആയെങ്കിൽഭയങ്കര മുസ്ലീങ്ങൾക്ക് ഒരു ... ഇല്ല'- എന്ന് ഒരാള്‍ കമന്‍റ് ചെയ്തപ്പോള്‍ 'ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈൽ പിക്ചർ ഇടൂ, എന്നിട്ട് സംസാരിക്കാo. പിന്നെ ഹിന്ദുവും മുസ്ലിമും ആകാം. ആദ്യം ഒരു മനുഷ്യൻ ആവെടോ'- എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ മറുപടി.

മതo ഏത് ആയാലും

മതo ഏത് ആയാലും വിഷയം ഇല്ല എങ്കിൽ പിന്നെ അത് മാറ്റുന്നതിൽ എന്താണ് ഒരു അർത്ഥം ഉള്ളതെന്നാണ് ഷാനു ഖാന്‍ എന്നൊരാള്‍ ചോദിക്കുന്നത്. ഞാനും മുസ്ലിം ആയി ജനിച്ചവൻ ആണ്.. എനിക്ക് ഈ മതത്തിൽ വലിയ പ്രധാന്യം ഒന്നും തോന്നിയിട്ടില്ല. ഇത് എന്റെ അഭിപ്രായം ആണ്. ആർക്കും അഭിപ്രായം പറയാം.
കാരണം നിങ്ങളുടേത് ഒരു പബ്ലിക് പോസ്റ്റ്‌ ആണ് ഏത് മതമായാലും നന്ദിയുള്ള.. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ ജീവിക്കുക എന്നുള്ളതാണെന്നും അദ്ദേഹം കുറിക്കുന്നു.

ഇവിടെ ഇന്ത്യയിൽ


ഇവിടെ ഇന്ത്യയിൽ ഹിന്ദുക്കൾ മുസ്ലിം ക്രിസ്ത്യൻ എല്ലാവരും സ്‌നേഹത്തോടെ ജീവിക്കുന്നത് ഇഷ്ട്ടം അല്ലാത്ത ഒരേ വർഗം രാഷ്ട്രീയം ആണ് അവർക്ക് ജാതി മതം ആണ് വോട്ട് പിടിക്കാൻ എളുപ്പം ആരും ഇവിടെ വികസനം പറഞ്ഞു വോട്ട് അല്ല ശബരിമല വിഷയം ഇങ്ങനെ ആണ് വോട്ട് പിടുത്തമെന്നാണ് മറ്റൊരാളുടെ കമന്‍റ്. ഇപ്പോൾ ഏറ്റവും കൂടുതൽ വിഷം വന്നത് ആര്‍എസ്എസില്‍ കൂടെ ആണ് അത് കൊണ്ട് ആണ്. ഇപ്പോൾ ക്രിസ്ത്യൻ സമുദായതെ മുസ്ലിം സമുദായത്തെ തമ്മിൽ തല്ലിക്കുക എന്ന് ആണ് ഇതൊക്കെ കൊണ്ട് മലയാളി ആയ നമ്മൾക്കു എന്താ നേട്ടം ദൈവം വിശ്വാസം ഉള്ള ആർക്കും ഇങ്ങനെ വർഗീയത് ചിന്തിക്കുക പറ്റില്ല അവൻ വിശ്വാസി അല്ല.. അത് ഏതവൻ ആവട്ടെ- എന്നാണ് താരത്തിന് പിന്തുണ അര്‍പ്പിച്ച് കൊണ്ട്
'മതം മാറുന്നത് ഒരു തെറ്റല്ല അത് വെക്തിപരമായ കാരൃമാണ്. അതിന് മറ്റുളളവര്‍ക്കെന്തിനാ ഇത്ര വേവലാതി'- എന്നാ ചോദ്യം ഉന്നയിച്ചയാള്‍ക്ക് മറുപടിയായി ഹസീന എന്ന് വ്യക്തി കുറിക്കുന്നത്.

അതേസമയം , കമന്റില്‍ താരത്തിന് പിന്തുണ അര്‍പ്പിച്ച് നിരവധിയാളുകളും രംഗത്ത് എത്തിയിട്ടുണ്ട്. 'ഈ ...... നിലപാടുകൊണ്ടു നിങ്ങൾക്ക്‌ ജീവിതത്തിൽ സ്വാതന്ത്ര്യം എന്ന ഒരു കാര്യം ആവോളം അനുഭവിക്കാം . നിങ്ങളെ ഭയപ്പെടുത്തുന്നതോ വരിഞ്ഞു മുറുക്കുന്നതോ ആയ ഒരു ശല്യങ്ങളും ഇല്ലാതെ സ്വതന്ത്രമായി ജീവിക്കാം'- എന്നാണ് മുരളി എന്നയാള്‍ കുറിച്ചത്.

Recommended Video

cmsvideo
Actress Lakshmi Priya replied to criticized comments | Oneindia Malayalam

English summary
actress Lakshmi Priya changed her name: I will be myself whether I am a Hindu or a Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X