എല്ലാരും ഒറ്റപ്പെടുത്തി; റോബിന്‍ മാത്രം മനസ്സിലാക്കി, അവന്‍ കരഞ്ഞത് എന്റെ മുന്നില്‍: ലക്ഷ്മിപ്രിയ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ സഹമത്സരാത്ഥി റോബിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ലക്ഷ്മിപ്രിയ. ഷോയില്‍ തന്നെ മനസ്സിലാക്കിയ ഒരേയൊരാള്‍ റോബിനാണെന്നാണ് താരം പറയുന്നത്. മാറ്റിനി ലൈവ് എന്ന യൂട്യൂബ് ചാനലിലെ കട്ടന്‍ വിത്ത് ഇമ്മട്ടി എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ലക്ഷ്മിപ്രിയ.

തുടക്കം മുതല്‍ തന്നെ റോബിനുമായി നല്ലപോല് തല്ല് ഉണ്ടാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. അത് റോബിന്‍ എന്നല്ല ഇഷ്ടപെടാത്ത കാര്യം എന്റെ അച്ഛന്‍ പറഞ്ഞാലും ഞാനത് കേട്ടോണ്ട് ഇരിക്കില്ലെന്ന് താരം വ്യക്തമാക്കുന്നു. ലക്ഷ്മിപ്രിയയുടെ വാക്കുകളിലേക്ക്.

'അന്ന് അഴകിയത് അപ്പന്‍' പോലത്തെ ചില പ്രയോഗം

'അന്ന് അഴകിയത് അപ്പന്‍' പോലത്തെ ചില പ്രയോഗങ്ങളൊക്കെ വന്നിരുന്നു. അപ്പോള്‍ തന്നെ ഇങ്ങനെത്തെ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞു. അപ്പക്കണ്ടവനെ അപ്പന്‍ എന്ന് വിളിക്കുന്നത് പോലെയുള്ള ഒരു പ്രയോഗമാണത്. നമുക്ക് ഒരുപാട് അപ്പന്‍ ഉണ്ടെന്ന് പറയുന്നത് പോലെയാണ്. ആ സംഭവത്തില്‍ ഞാനും ഒരു ഭാഗം ആയിരുന്നു. നമ്മളെ പറ്റിയാണ് പറഞ്ഞത് എന്ന വിചാരത്തില്‍ റോബിന്റെ അടുത്ത് വളരെ ശകാരിച്ച് തന്നെ സംസാരിച്ചു. അത് മാത്രമല്ല, റോബിന്റെ ഇഷ്ടപ്പെടാത്ത പല കാര്യങ്ങളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്.

പക്ഷെ പതിയെ പതിയെ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൂടി

പക്ഷെ പതിയെ പതിയെ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം കൂടി വന്നു. ഒരു ബന്ധം എന്ന് പറയുന്നത് ഉണ്ടാക്കേണ്ടതല്ലെന്നാണ് ഞാന്‍ എപ്പോഴും പറയുന്നത്. അത് തനിയെ ഉണ്ടായി വരുന്നതാണ്. അങ്ങനെയുള്ള ബന്ധങ്ങളെ നിലനില്‍ക്കൂ എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍. അങ്ങനെ പതുക്കെ പതുക്കെ റോബിനുമായി വളരെ അടുത്ത ബന്ധമായി തുടങ്ങുകയായിരുന്നുവെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ആ വീട്ടില്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍

ആ വീട്ടില്‍ സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഒറ്റപ്പെടലും ഹരാസ്മെന്റുമൊക്കെ അനുഭവിച്ചിട്ടുള്ള ഒരു മത്സരാർത്ഥി ഞാനാണ്. നമ്മളുടെ ചുറ്റും ആളുകള്‍ ഉണ്ടാവുമെങ്കിലും ചിലർ നമ്മളെ മനപ്പൂർവ്വം ഒറ്റപ്പെടുത്തും. ബിഗ് ബോസ് എന്ന് പറയുന്നത് ഒരു മൈന്‍ഡ് ഗെയിം കൂടിയാണല്ലോ. ഷോയിലേക്ക് വന്ന ആദ്യത്തെ ദിവസം തന്നെ വീട്ടില്‍ പോയാല്‍ മതിയെന്ന് പറഞ്ഞയാളാണ് പിന്നെ നൂറ് ദിവസം നിന്നത്.

തുടക്കത്തില്‍ 17 പേർ ഉണ്ടായിരുന്നെങ്കിലും പിന്നെ പതിയെ

തുടക്കത്തില്‍ 17 പേർ ഉണ്ടായിരുന്നെങ്കിലും പിന്നെ പതിയെ പതിയെ ആളുകളുടെ എണ്ണം കുറഞ്ഞ് വരും. ഇതിനിടയില്‍ വൈല്‍ഡ് കാർഡ് എന്‍ട്രികളും ഉണ്ടായിരുന്നു. ഇങ്ങനെ മൊത്തത്തിലാണ് 20 പേർ ഉണ്ടായിരുന്നത്. ഞാനും റോബിനും നല്ല ബന്ധം ആയതോട് കൂടി ഞാന്‍ ഒറ്റക്കിരിക്കുമ്പോള്‍ റോബിന്‍ വന്ന് അശ്വസിപ്പിക്കുകുയം മോട്ടിവേറ്റ് ചെയ്യുകയും ചെയ്യുമെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

റോബിന്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയത്.

റോബിന്‍ മാത്രമാണ് എന്നെ മനസ്സിലാക്കിയത്. ഞാനൊരു ഗെയിമർ ഒന്നുമല്ല, ഒന്നും അറിയാതെ ഇതിലേക്ക് പെട്ടുപോയ ഒരാളാണെന്ന് റോബിന്‍ മനസ്സിലാക്കി. പക്ഷെ റോബിന്‍ എന്ന് പറയുന്നത് എട്ട് മാസമായി ഈ ഗെയിമിനെ പഠിച്ചും എങ്ങനെ വേണമെന്ന് മനസ്സിലാക്കിയും വന്ന ആളായിരുന്നു. പക്ഷെ ഒന്നുമറിയാതെയായിരുന്നു ഞാന്‍ ഷോയിലേക്ക് വന്നത്.

ഒരു ജയില്‍ ടാസ്ക് വന്നപ്പോള്‍ ഞാന്‍ തോറ്റുപോകുമെന്ന്

ഒരു ജയില്‍ ടാസ്ക് വന്നപ്പോള്‍ ഞാന്‍ തോറ്റുപോകുമെന്ന് ഞാന്‍ തന്നെ പറഞ്ഞു. ഫിസിക്കല്‍ ടാസ്കില്‍ അത്ര മെച്ചമായിട്ടുള്ള വ്യക്തിയല്ല ഞാന്‍. അങ്ങനെയിരിക്കെ നീയും തോല്‍ക്കെന്ന് ഞാന്‍ റോബിനോട് പറഞ്ഞിരുന്നു. അന്ന് എനിക്ക് വേണ്ടി റോബിന്‍ തോറ്റു. റോബിന് നന്നായി ചെയ്യാന്‍ പറ്റുന്ന ഒരു ഗെയിം തോറ്റതോട് ബിഗ് ബോസ് അവന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു. ആളെ പറ്റിക്കരുത് നിങ്ങള്‍ നന്നായി കളിക്ക് എന്നൊക്കെയായിരുന്നു ബിഗ് ബോസ് പറഞ്ഞത്.

ബിഗ് ബോസ് മുന്നറിയിപ്പ് കൊടുത്തത് കൊണ്ട് റോബിന്‍

ബിഗ് ബോസ് മുന്നറിയിപ്പ് കൊടുത്തത് കൊണ്ട് റോബിന്‍ നന്നായി ചെയ്യുമെന്നാണ് ഞാന്‍ കരുതിയത്. എനിക്ക് അങ്ങോട്ട് ശ്രദ്ധിക്കാനും പറ്റിയിരുന്നില്ല. പക്ഷെ റോബിന്‍ ഒട്ടും ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെ വന്നപ്പോള്‍ ഞാനും ബ്ലെസ്ലിയും ജയിക്കുകുയം റോബിന്‍ പരാജയപ്പെടുകയും ചെയ്തു. അത് എന്നെ ഭയങ്കരമായി ബാധിച്ചു. ഞാന്‍ ഒരാളെ കൊണ്ടുപോയി തെറ്റിച്ചു എന്നതായിരുന്നു എന്റെ ചിന്ത.

അങ്ങനെയാണ് എനിക്ക് മനസാക്ഷിയുണ്ടോ ചേച്ചി എന്നും

അങ്ങനെയാണ് എനിക്ക് മനസാക്ഷിയുണ്ടോ ചേച്ചി എന്നും ചോദിച്ച് എന്റെ മുന്നില്‍ വരുന്നത്. ബിഗ് ബോസ് ഹൌസിലേക്ക് ഒരോരത്തരും അവരുടേതായ ഗെയിം പ്ലാനുമായിരിക്കും വരിക. ഞാനൊരുപാട് കരഞ്ഞത് അത്തരം പ്ലാനുകള്‍ ഇല്ലാത്തത് കൊണ്ടായിരിക്കും. ഒരുപക്ഷെ വിട്ടുകളയാമായിരുന്ന ഒരുപാട് കാര്യങ്ങള്‍ക്ക് വേണ്ടി വിഷമിച്ചതും ഗെയിമർ അല്ലാതിരുന്നത് കൊണ്ടാവും. ഷോയില്‍ വെച്ച് റോബിന്‍ ആദ്യമായി കരയുന്നത് എന്റെ മുന്നില്‍ വെച്ചാണെന്ന് അഭിമുഖത്തില്‍ ലക്ഷ്മി പ്രിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+