ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ ഇടങ്ങളില്‍ പോയ വ്യക്തിയാണ് നടി ലക്ഷ്മി പ്രിയ. ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടില്ലാത്തതിനാല്‍ മല്‍സര രംഗത്ത് നിന്ന് പിന്മാറിയ ലക്ഷ്മി പ്രിയ പറയുന്നത് രണ്ട് ജില്ലകള്‍ വളരെ പിന്നാക്കമാണ് എന്നാണ്. ഒന്ന് കാസര്‍ഗോഡ് ആണ്, മറ്റൊന്ന് സ്വന്തം ജില്ലയായ ആലപ്പുഴയും.
രാഷ്ട്രീയത്തിന് അതീതമായി പുരോഗതി നേടുന്നതിന് ഒരുമിച്ച് നില്‍ക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്. ആലപ്പുഴയില്‍ വിപ്ലവമാണ് പിന്നാക്ക അവസ്ഥയ്ക്ക് കാരണം എങ്കില്‍ കാസര്‍ഗോഡ് മതമാണ് എന്നും നടി പറയുന്നു. വിപ്ലവവും മത അന്ധതയും കൊണ്ട് ഇനിയും ഈ ജനങ്ങളെ പറ്റിക്കരുത് എന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
''സ്വൽപ്പം രാഷ്ട്രീയമാവാം
പ്രചരണത്തിന് പോയ സ്ഥലങ്ങളിൽ യാതൊരു വിധ വികസനവും കടന്ന് ചെല്ലാത്ത ഒരു നാട് എന്റെ ജന്മദേശം കൂടിയായ ആലപ്പുഴയാണ്.
കാരണം അന്ധമായ വിപ്ലവം.
ഏറ്റവുമധികം ഫാക്ടറികൾ അടച്ചു പൂട്ടപ്പെട്ട ഇടം. ഉൾപ്രദേശങ്ങളിൽ ഒന്നും മെച്ചപ്പെട്ട റോഡോ, തെരുവ് വിളക്കോ പുരോഗതിയോ എത്തി നോക്കിയിട്ടില്ല. കിഴക്കിന്റെ വെനീസ്, പണ്ട് മുതലേ തുറമുഖ പട്ടണം ഒക്കെ ആയിരുന്നിട്ടും കേരളത്തിലെ ഏറ്റവും മികച്ച നഗരം ആവേണ്ടിയിരുന്ന ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉള്ള ജില്ലയുടെ അവസ്ഥ വളരെ താഴെയാണ്. ഇന്നും അന്നന്ന് അധ്വാനിച്ചു അന്നന്നത്തെ ഇടം കഴിയുന്ന ജനവിഭാഗം. വിപ്ലവ ചിന്തകൾ മാറ്റി വച്ച് പുരോഗമന ചിന്തകളോടെ ജനം ചിന്തിച്ചിരിന്നുവെങ്കിൽ എന്ന് ആശിച്ചു പോയി. അല്ലെങ്കിൽ ഇതുവരെ ജയിപ്പിച്ചു വിട്ടവരെ ജനം ചോദ്യം ചെയ്തിരുന്നുവെങ്കിൽ???ഇപ്പോഴത്തെ ജന പ്രതിനിധി പറഞ്ഞ 2000 കോടിയുടെ വികസനം എവിടെയോ എന്തോ??
രണ്ട് കാസർഗോഡ്
കാരണം അന്ധമായ മതം.
കേരളത്തിലെ മുഴുവൻ ജനങ്ങളും കാസർഗോഡ് ന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം. ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ നാട്ടിൽ എത്തി ചേർന്നിട്ടില്ല. ഇവിടുത്തെ മക്കൾക്ക് പത്താം ക്ലാസ്സ് കഴിഞ്ഞാൽ തൊട്ടടുത്ത ജില്ലകളെയോ കർണ്ണാടക സംസ്ഥാനത്തെയോ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കണം. രോഗം വന്നാൽ, അടിയന്തര ചികിത്സ ആവശ്യം വന്നാൽ ഒക്കെ മംഗലാപുരം തന്നെ ശരണം. അതുകൊണ്ട് ഈ നാട്ടിൽ നിന്നും വിദ്യാഭ്യാസമന്വേഷിച്ചു പോകുന്നവർ കർണ്ണാടകക്കാരായി തുടരുന്നു.. മിക്കവരും തിരികെ എത്തുന്നില്ല. എൻഡോസൽഫാൻ ദുരിത ബാധിതരുടെ ദുരിതത്തിന് ഇന്നും അറുതി വരുത്തിയിട്ടില്ല.പുനർജീവനം ഇന്നും കടലാസ് ആയി അവശേഷിക്കുന്നു.നല്ല റോഡുകൾ ഇല്ല, കുടിവെള്ളമില്ല...... കോവിഡ് കാലത്ത് ടാറ്റാ നിർമ്മിച്ച ഹോസ്പിറ്റൽ പ്രവർത്തിക്കാൻ സമ്മതിക്കാതെ പൊളിച്ചു കൊണ്ടുപോയി അവർ.
അന്ധമായ മതവിശ്വാസം മാറ്റി വച്ച് നാടിന്റെ പുരോഗതിയ്ക്കായി ഈ ജനത കൈകോർത്തിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി.... 45 വർഷം ഒരേ പാർട്ടി, ബാക്കി ഉള്ളവർഷം മറ്റൊരു പാർട്ടി....
കാസർഗോഡ് കാരും മനുഷ്യരാണ്, അവർക്ക് വേണ്ടി മറ്റ് ജില്ലകളിൽ ഉള്ളവരും ശബ്ദം ഉയർത്തണം.
ഇലക്ഷനൊക്കെ കഴിഞ്ഞിട്ടും ഇത് എഴുതിയത് അന്ധമായ രാഷ്ട്രീയ - മത വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക് മനുഷ്യൻ ചിന്തിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. വിപ്ലവവും മത അന്ധതയും പറഞ്ഞു കൊണ്ട് ഇനിയും ഒരു ജനതയെ പറ്റിക്കരുതേ. അവരും മനുഷ്യരാണ്.
N :B എല്ലാ നാടുകളിലും ഓരോ ഉൾപ്രദേശങ്ങളിലും നിരവധി പ്രശ്നങ്ങളുണ്ട്. അതി ദാരിദ്ര്യം, റോഡ്, തെരുവ് വിളക്കുകൾ, വീട് ഇല്ലായ്മ, രോഗങ്ങൾ അങ്ങനെ അങ്ങനെ.........
അതൊക്കെ കണ്ണ് തുറന്നു കാണാനും പരിഹരിക്കാനും പറ്റുന്നവർ വരട്ടെ! ഇല്ലെങ്കിൽ ചോദ്യം ചെയ്യാൻ പറ്റുന്ന ജന വിഭാഗം ഉയർന്നു വരട്ടെ.
നന്മകൾ ഉണ്ടാവട്ടെ''
-
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
തരംഗമെങ്കില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്ന് മുസ്ലീം ലീഗ്; 'ന്യൂനപക്ഷ ഏകീകരണം ഉണ്ടായി' -
'തിരഞ്ഞെടുപ്പിന് മുന്നേ വേണമെങ്കിൽ എനിക്കിത് പറയാമായിരുന്നു';തുറന്നടിച്ച് പിവി ശ്രീനിജിൻ -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
പൊട്ടിയെന്നുറപ്പിച്ചോ! പൊട്ടിത്തെറിച്ച് അച്ഛൻ– മകൻ കോംബോ, പ്രതീക്ഷിച്ച ക്രിസ്ത്യൻ വോട്ടുകൾ വീണില്ലേ? -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ജയിച്ചാൽ സംസ്ഥാന സർക്കാരിനെ കാത്ത് നിൽക്കില്ല, നേരെ മോദിയുടെ അടുത്തേക്കെന്ന് മേജർ രവി -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ













Click it and Unblock the Notifications