കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ 14 കോടിയോളം രൂപ കണ്ടുകെട്ടും

Google Oneindia Malayalam News

ചെന്നൈ: തട്ടിപ്പ് കേസില്‍ പിടിയിലായ നടി ലീന മരിയ പോളില്‍ നിന്നും പതിനാല് കോടിയോളം രൂപ കണ്ടുകെട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ലീന മരിയ പോള്‍, കൂട്ടുപ്രതി സുകേഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും കണ്ടെത്തിയ തുകയാണ് ഇത്. വിവിധ ബാങ്കുകളിലായി ഇവര്‍ക്ക് ഇത്രയും രൂപയുടെ സമ്പാദ്യമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റാണ് കണ്ടെത്തിയത്.

ലീന മരിയ പോള്‍, സുഹൃത്തായ സുകേഷ്, മറ്റ് മൂന്ന് സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ പേരിലെ ബാങ്ക് അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. അമ്പത്തൂരിലുള്ള കാനറ ബാങ്കില്‍ നിന്നും 19 കോടി രൂപയോളമാണ് ലീന മരിയ പോളും സംഘവും തട്ടിയത്.

leena maria paul

കേരളത്തിലെ കേസിന പുറമെ, കര്‍ണാടകം, തമിഴ് നാട്, ദില്ലി എന്നിവിടങ്ങളിലും നടിക്കും സംഘത്തിനുമെതിരെ കേസുകളുണ്ട്. ലീനയും കൂട്ടുകാരനായ സുകേഷും തട്ടിപ്പ് നടത്തിയ പണം കൊണ്ട് ഇരുപതോളം ആഡംബരക്കാറുകളാണ് വാങ്ങിക്കൂട്ടിയത്. മെട്രോ സിറ്റികളില്‍ ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്ന ഇവരെ ഈ വര്‍ഷമാദ്യമാണ് പോലീസ് പിടികൂടിയത്.

വായ്പാതട്ടിപ്പില്‍ അറസ്റ്റിലായ ഇവര്‍ക്ക് മോഷണക്കേസുകളിലും ബന്ധമുള്ളതായി പിന്നീട് കണ്ടെത്തി. ചെന്നൈയിലെ തട്ടിപ്പിന് ശേഷം ദില്ലിയിലെ ഫാം ഹൗസില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇവരെ മെയ് 27 ന് മാസത്തില്‍ പോലീസ് പിടികൂടുകയായിരുന്നു. നിരവധി ആഡംബരക്കാറുകളും വാച്ചുകളും പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ത്തന്നെ പോലീസ് കണ്ടെത്തിയിരുന്നു.

English summary
Authorities to accumulate fine of Rs. 14 crore from Actress leena Maria Paul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X