കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം കോടികള്‍ മാത്രം: നടി ലീന മരിയ പോളും സംഘവും നടത്തിയത് ആരേയും അമ്പരിപ്പിക്കുന്ന തട്ടിപ്പ്

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മലയാളി നടി ലീന മരിയ പോളിനെ ഈ മാസം അഞ്ചാം തിയതിയോടെയായിരുന്നു ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. തിഹാര്‍ ജയിലില്‍ കഴിയുന്ന പങ്കാളി സുകേഷ് ചന്ദ്രശേഖറുമായി ചേര്‍ന്ന് 200 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കേസിലായിരുന്നു താരത്തെ പിടികൂടിയത്.

നേരത്തേയും നിരവധി കേസുകളില്‍ പ്രതിയായ ഇവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംഭര വാഹനങ്ങള്‍ ഉള്‍പ്പടെ പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇവരുടെ തട്ടിപ്പിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍മണിക്കുട്ടന്‍ കപ്പടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ? ധാരണ കിട്ടിയത് അപ്പോള്‍ മാത്രം: രമ്യ പണിക്കര്‍

ലീന മരിയ പോള്‍

പണം തട്ടാനായി പ്രധാനമന്ത്രിയുടെ ഓഫീസ്, സുപ്രീം കോടതി ജഡ്ജി, സി ബി ഐ ഓഫീസ് എന്നിവയുടേയെല്ലാം ടെലഫോണ്‍ നമ്പറുകള്‍ സുകേഷ് ചന്ദ്രശേഖര്‍ സ്പൂഫ് ചെയ്തുവെന്നാണ് സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പിനെ കുറിച്ച് സിബിഐ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഒരു 'സൺ കിസ്ഡ്'; ഐശ്വര്യ ലക്ഷ്മിയുടെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സിബിഐയുടെ തെലങ്കാന യൂണിറ്റ്

രാജ്യവ്യാപകമായി സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2020 ജനുവരി 28 ന് സിബിഐയുടെ തെലങ്കാന യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ലീന മരിയ പോളിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഏറ്റവും പുതിയ തട്ടിപ്പിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. അന്ന് നടത്തിയ റെയ്ഡില്‍ വീട്ടില്‍ നിന്നും നാല് മൊബൈല്‍ ഫോണുകള്‍ കണ്ടുകിട്ടിയെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാംബശിവ റാവു എന്ന വ്യവ്യസായി

സിബിഐ തെലങ്കാന യൂണിറ്റ് എസ്പി, പിസി കല്യാണ്‍ കോടതയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ലീന മരിയ പോളും പങ്കാളി സുകേഷ് ചന്ദ്രശേഖറും നടത്തിയതെന്നതിലേക്ക് തന്നെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിരള്‍ ചൂണ്ടുന്നത്. ഹൈദരബാദില്‍ സിബിഐയുടെ മറ്റൊരു അന്വേഷണത്തില്‍ സാംബശിവ റാവു എന്ന വ്യവ്യസായി അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് പറഞ്ഞ് സംഘം ബന്ധപ്പെടുകയായിരുന്നുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിബിഐ ഓഫീസ് നമ്പര്‍

ലീന മരിയ പോളിന്റെ സംഘത്തിലെ ഒരു ഏജന്റാണ് സാംബശിവ റാവുവിനെ ആദ്യം ബന്ധപ്പെടുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി സിബിഐയുടെ അഡീഷണല്‍ ഡയറക്ടര്‍ നിങ്ങളെ വിളിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് സിബിഐയുടെ അഡീഷണല്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ നമ്പറില്‍ നിന്നും സാംബശിവ റാവുവിന് കോള്‍ വരികയും ചെയ്തു. എന്നാല്‍ സിബിഐ ഓഫീസ് നമ്പര്‍ സ്പൂഫ് ചെയ്തുകൊണ്ട് വ്യവസായിയെ വിളിച്ചത് ജയിലില്‍ കഴിയുകയായിരുന്ന സുകേഷ് ചന്ദ്ര ശേഖറായിരുന്നു.

3 കോടി രൂപ

3 കോടി രൂപ കൈക്കൂലിയായി തന്നാല്‍ കേസില്‍ നിന്നും ഒഴിവാക്കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ സംശയം തോന്നിയ വ്യവസായി തന്റെ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥനോട് ഈ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു കൊച്ചിയിലെ വീട്ടിലെ റെയിഡ്. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയം, സുപ്രീ കോടതി ജഡ്ജി, സിബിഐ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയെന്ന വിവരം പുറത്ത് വരുന്നത്.

സിബിഐ, ഇഡി കേസുകളില്‍

സിബിഐ, ഇഡി കേസുകളില്‍ അകപ്പെടുന്ന സമ്പന്നരായ പ്രതികളെ കേസില്‍ നിന്നും രക്ഷപ്പെടുത്താമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ലീനയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നും തുടര്‍ച്ചയായി വിളിച്ച ഒരു നമ്പറിനെ കുറിച്ചുള്ള അന്വേഷണമാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിലേക്ക് എത്തിയത്. ലീനയുടെ ഫോണില്‍ മറ്റ് നിര്‍ണ്ണായകമായ വിവരങ്ങളും ഉണ്ടായിരുന്നു.

 മറ്റ് പല കേസുകളിലും

സംബശിവ റാവുവിന്റെ കേസിന് പുറമെ മറ്റ് പല കേസുകളിലും ലീന മരിയ പോളിനെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. 2397 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിങ്ങിന്റെ ഭാര്യയയുടെ പരാതിയിലായിരുന്നു ദില്ലി പോലീസ് നടിയെ ഈ മാസം ആദ്യം അറസ്റ്റ് ചെയ്തത്. ശിവേന്ദര്‍ സിങ്ങിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിങ്ങിനെയും പുറത്തിറക്കാന്‍ സുകേഷ് ഇവരോട് 200 കോടി രൂപ ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയായിരുന്നു ലീന മരിയ പോളിന്റെയും സംഘത്തിന്റെയും തട്ടിപ്പ്. ജയിലില്‍ നിന്നും പ്രത്യേക തരം ആപ്പുകള്‍ ഉപയോഗിച്ചായിരുന്നു ഫോണ്‍ നമ്പറിലെ തട്ടിപ്പ് എന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമ സെക്രട്ടറിയെന്ന പേരിലായിരുന്നു അതിദി സിങ്ങിനെ ആദ്യം തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ലാന്‍ഡ് ഫോണില്‍ നിന്നായിരുന്നു ഇയാളുടെ വിളി. വീണ്ടും വിളി വന്നപ്പോള്‍ ട്രൂ കോളര്‍ ആപ്ലിക്കേഷന്‍ വഴി നമ്പര്‍ പരിശോധിച്ചപ്പോള്‍ കണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസ് എന്നായിരുന്നു കണ്ടത്.

ഡല്‍ഹി പൊലീസില്‍ പരാതി

എന്നാല്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ ശിവേന്ദറിന്റെ ഭാര്യ അഥിതി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ രോഹിണി ജയിയില്‍ കഴിയുകയായിരുന്നു സുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജയിലില്‍ കഴിയുന്ന സുകേഷിന് തട്ടിപ്പ് നടത്താന്‍ സഹായം ചെയ്തെന്ന ആരോപണം നേരിടുന്ന അസി. ജയില്‍ സൂപ്രണ്ട് ധരംസിങ് മീണ, കൊണാട്ട് പ്ലേസിലെ ആര്‍ബിഎല്‍ ഓഫീസര്‍ മാനേജര്‍ കൊമാള്‍ഡ് പൊഡാര്‍ സുകാഷ് ചന്ദ്രന്റെ കൂട്ടാളികളായ പ്രദീപ്, ദീപക് എന്നിവരും അറസ്റ്റിലായിരുന്നു.

ലീന മരിയ പോള്‍ മരണം

2013 ലും സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സുകേഷ് ചന്ദ്രയേയും ലീന മരിയ പോളിനേയും അറസ്റ്റ് ചെയ്തിരുന്നു. വികസന അതോറിറ്റിയില്‍ നിന്നും കാര്യങ്ങള്‍ സാധിച്ച് തരാമെന്നും പറഞ്ഞും ബാംഗ്ലൂരില്‍ 75 കോടിയുടെ തട്ടിപ്പും ഇരുവരും നടത്തിയിട്ടുണ്ട്. രണ്ടില ചിഹ്നത്തില്‍ എ ഐ എ എഡി എംകെയില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറില്‍ സ്വാധിനം ചെലുത്തി ചിഹ്നം കരസ്ഥമാക്കാന്‍ എന്നും പറഞ്ഞ് ശശികലയുടെ കയ്യില്‍ നിന്നും 50 കോടി രൂപ വാങ്ങിച്ചെന്ന കേസിലും ഇവര്‍ക്കെതിരായി അന്വേഷണം നടക്കുന്നുണ്ട്.

Recommended Video

cmsvideo
വീണ്ടും തട്ടിപ്പുമായി ലീന മരിയ പോളും പങ്കാളിയും; പണികൊടുത്തത് ED

English summary
Actress Lena Maria Paul and gang committed massive scams: More info out there
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X