• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൂട്ടിംഗിന് പോകുന്നതിനിടെ റോഡില്‍ അപകടം, ബ്ലോക്ക്, ജാഥ... ലെന ചെയ്തത് കണ്ടോ; രക്ഷകരായി ലോറിക്കാരും

Google Oneindia Malayalam News

ഇടുക്കി: സോഷ്യല്‍ മീഡിയയില്‍ നിറയെ ഫോളോവേഴ്‌സ് ഉള്ള താരമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം ലെന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെ അപകടത്തെ തുടര്‍ന്ന് റോഡ് ബ്ലോക്കായപ്പോള്‍ ലെന ചെയ്ത പ്രവൃത്തിയാണ് ഇപ്പോള്‍ കൈയടി നേടുന്നത്. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലെ കട്ടപ്പനയിലേക്കുള്ള യാത്രക്കിടെയാണ് ലെന റോഡിലെ ബ്ലോക്കില്‍പ്പെട്ടത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

1

സൗബിന്‍ ഷാഹിര്‍ നായകനായി എത്തുന്ന ഏബല്‍ എന്ന ചിത്രത്തിലാണ് ലെന ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ലൊക്കേഷനിലേക്ക് ഭീമന്‍ കേക്കുമായെത്തി ലെന ഞെട്ടിച്ചിരുന്നു. ഇന്ന് ലൊക്കേഷനിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് റോഡ് ബ്ലോക്കാവുകയും ചെയ്തു. ലെന സഞ്ചരിച്ച വാഹനമല്ല അപകടത്തില്‍പ്പെട്ടത്.

വിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചുവിചാരിക്കാതെ പണം വന്ന് ചേരും, പോരാത്തതിന് പുതിയ വീടും വാഹനവും...; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

2

ഒരു കെ എസ് ആര്‍ ടി സി ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇതിനെ തുടര്‍ന്ന് റോഡില്‍ ബ്ലോക്കായപ്പോള്‍ ലെനയ്ക്കും സംഘത്തിനും റോഡില്‍ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ അധികം വൈകാന്‍ തുടങ്ങിയപ്പോള്‍ ലെന മറ്റൊരു വണ്ടിയില്‍ കയറി യാത്രയായി. ലോഡിംഗിന് ഉപയോഗിക്കുന്ന ജീപ്പ് ലോറിയിലായിരുന്നു ലെനയുടെ അസിസ്റ്റന്റിന്റേയും ഹെയര്‍ ഡ്രെസറുടേയും യാത്ര. ലെന വണ്ടിയുടെ മുന്‍സീറ്റില്‍ കയറിയപ്പോള്‍ അസിസ്റ്റന്റും ഹെയര്‍ ഡ്രെസറും വണ്ടിയുടെ ലോഡ് കയറ്റുന്ന ബോഡിയിലിരുന്നാണ് യാത്ര ചെയ്തത്.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

3

ഇതിനിടെയാണ് ലെന സംഭവം വീഡിയോ എടുത്തത്. ആക്‌സിഡന്റ് കഴിഞ്ഞ് തങ്ങളെ രക്ഷിച്ചവരാണ് ഇവരെന്നും മുഹമ്മദ്, ജീനസ് എന്നിങ്ങനെയാണ് ഇവരുടെ പേര് എന്നും ലെന വീഡിയോയില്‍ പരിചയപ്പെടുത്തുന്നു. നാല് കിലോമീറ്ററാണ് ലെനയ്ക്കും സംഘത്തിനും ഇവര്‍ ലിഫ്റ്റ് കൊടുത്തത്. അതിനാല്‍ ഷൂട്ടിംഗ് മുടങ്ങില്ല എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ലെന പറയുന്നു.

ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്ഹിമാചല്‍ വിധിയെഴുതി; ബിജെപിയെ കാത്തിരിക്കുന്നത് തുടര്‍ഭരണമോ? തിരിച്ചുവരുമോ കോണ്‍ഗ്രസ്

4

എന്നാല്‍ അതിന് ശേഷം വീണ്ടും ഇവര്‍ ബ്ലോക്കില്‍പ്പെട്ടു. റോഡിലൂടെ ഒരു ജാഥ കടന്ന് പോകുന്നതിനാല്‍ വീണ്ടും ഗതാഗതം തടസപ്പെട്ടു. ഇതോടെ ആ വണ്ടിയില്‍ നിന്നും ഇറങ്ങി ലെനയും സംഘവും ജാഥക്കൊപ്പം നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും ലെന പകര്‍ത്തിയിട്ടുണ്ട്. കട്ടപ്പന - തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല, എന്ന അടിക്കുറിപ്പോടെയാണ് ലെന വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലെന പങ്കുവെച്ച വീഡിയോ കാണാം

English summary
Actress Lena met traffic jam in her journey to location, here is what happened later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X