കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗമില്ല; വാര്‍ത്ത നിഷേധിച്ച് നടി ലെന, ബാഗ്ലൂരില്‍ ക്വാറന്റൈനില്‍ കഴിയുന്നു എന്ന് താരം

Google Oneindia Malayalam News

ബെംഗളൂരു: ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊറോണ രോഗമുണ്ടെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തനിക്ക് രോഗമില്ലെന്ന് ലെന മാധ്യമങ്ങളെ അറിയിച്ചു. ബ്രിട്ടനില്‍ സിനിമാ ചിത്രീകരണത്തിന് പോയതായിരുന്നു താരം. ബ്രിട്ടനില്‍ പുതിയ തരം കൊറോണ രോഗം വ്യാപിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ ഇന്ത്യയിലെത്തിയാല്‍ പ്രത്യേക പരിശോധന നടത്തുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് നടി ക്വാറന്റൈനില്‍ കഴിയുന്നത്.

Recommended Video

cmsvideo
Actress lena response about fake news
09

ലണ്ടനില്‍ നിന്ന് വരുന്നതിന് മുമ്പ് തന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുകയും രോഗമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു എന്ന് നടി വിശദീകരിച്ചു. കൊറോണ രോഗമുണ്ടെന്നും ബാഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ട്. അത് ശരിയല്ല. ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് തന്നെ രോഗമില്ലെന്ന് ഉറപ്പിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക കൊറോണ മാനദണ്ഡം നിലവിലുണ്ട്. അത് പ്രകാരം ബാഗ്ലൂരിലെ ആശുപത്രിയില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്നും നടി അറിയിച്ചു.

യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്യുഡിഎഫിന് 100 സീറ്റ് കിട്ടും; ചാണ്ടി ഉമ്മന്‍ പറയുന്നു, ശക്തമായ ഒരുക്കവുമായി യൂത്ത് കോണ്‍ഗ്രസ്

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദി വാട്ടര്‍ എന്ന സിനിമയുടെ ഷൂട്ടിങിനാണ് ലെന ബ്രിട്ടനില്‍ പോയത്. കേരളത്തിലേക്കുള്ള കണക്ടിങ് വിമാനം കയറാനാണ് അവര്‍ ബാഗ്ലൂരില്‍ ഇറങ്ങിയത്. ഇപ്പോള്‍ ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിലെ ട്രോമ കെയര്‍ സെന്ററിലാണുള്ളത്. അധികം വൈകാതെ കേരളത്തിലെത്താന്‍ സാധിക്കുമെന്നാണ് നടി കരുതുന്നത്. പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇനി യാത്ര സാധ്യമാകൂ.

English summary
Actress Lena says She was test for Covid negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X