Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയെ കുടുക്കി ബല്‍റാം; ആരാധകര്‍ മന്ദബുദ്ധിക്കൂട്ടം, സൗന്ദര്യ പ്രദര്‍ശനമല്ല പ്രതീക്ഷിക്കുന്നത്

തന്റെ ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധി കൂട്ടത്തെ ശ്രീ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടോ എന്നാണ് വിടി ബല്‍റാം ചോദിച്ചത്.

Recommended Video

cmsvideo
    'മമ്മൂട്ടി മാപ്പ് പറയണം' | Oneindia Malayalam

    കൊച്ചി: യുവനടിയുടെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിനെ തുടര്‍ന്നുള്ള വിവാദം കത്തുകയാണ്. നടി അന്ന രാജന്‍ എന്ന ലിച്ചിയുടെ മമ്മൂട്ടി പരാമര്‍ശം ആരാധകര്‍ ആകെ പ്രശ്‌നമാക്കിയിരുന്നു. വിഷയത്തില്‍ വളരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ.

    സിനിമാ മേഖലയില്‍ നിന്നു പലരും ലിച്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലും മറ്റും മമ്മൂട്ടി ആരാധകരാണെന്ന് കരുതുന്നവര്‍ ലിച്ചിക്കെതിരേ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചതാണ് വിവാദത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് നടി മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ കുറച്ച് കൂടി കടന്നാക്രമിക്കുകയാണ് എംഎല്‍എ.

    മന്ദബുദ്ധി കൂട്ടം

    മന്ദബുദ്ധി കൂട്ടം

    തന്റെ ഫാന്‍സ് എന്ന് പറഞ്ഞ് നടക്കുന്ന മന്ദബുദ്ധി കൂട്ടത്തെ ശ്രീ മമ്മൂട്ടി അംഗീകരിക്കുന്നുണ്ടോ എന്നാണ് വിടി ബല്‍റാം ചോദിച്ചത്. അംഗീകരിക്കുന്നുണ്ടെങ്കില്‍ നടിയോട് മാപ്പ് ചോദിക്കാന്‍ മമ്മൂട്ടി തയ്യാറാകണമെന്നും എംഎല്‍എ പറഞ്ഞു.

    അംഗീകരിക്കുന്നുവെങ്കില്‍

    അംഗീകരിക്കുന്നുവെങ്കില്‍

    മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ എന്ന പേരിലുള്ളവര്‍ കടുത്ത വിമര്‍ശനമാണ് ലിച്ചിക്കെതിരേ ഉന്നയിച്ചത്. അവരെ അംഗീകരിക്കുന്നുവെങ്കില്‍ മമ്മൂട്ടി നടിയോട് മാപ്പ് പറയണമെന്നാണ് ബല്‍റാം ആവശ്യപ്പെട്ടത്.

    അംഗീകരിക്കുന്നില്ലെങ്കില്‍

    അംഗീകരിക്കുന്നില്ലെങ്കില്‍

    ഫാന്‍സുകാര്‍ ലിച്ചിയെ നിരന്തരം ആക്രമിക്കുകയാണ്. ഫാന്‍സുകാരെ അംഗീകരിക്കുന്നില്ലെങ്കില്‍ അത്തരം ആള്‍ക്കൂട്ടത്തെ മമ്മൂട്ടി തള്ളിപ്പറയണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.

    ചര്‍മ്മകാന്തി പ്രദര്‍ശനമല്ല

    ചര്‍മ്മകാന്തി പ്രദര്‍ശനമല്ല

    65 വയസായ, പതിറ്റാണ്ടുകളുടെ അഭിനയ പരിചയമുള്ള ഒരു മഹാനടനില്‍ നിന്ന് ശരീര സൗന്ദര്യ-ചര്‍മ്മകാന്തി പ്രദര്‍ശനമല്ല പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നും വിടി ബല്‍റാം തുറന്നടിച്ചു.

     ലിച്ചിയുടെ വാവിട്ടു പോയ വാക്ക്

    ലിച്ചിയുടെ വാവിട്ടു പോയ വാക്ക്

    അന്ന രാജന്‍ എന്ന ലിച്ചിയുടെ വാവിട്ടു പോയ വാക്കാണ് വലിയ പ്രശ്നമായി മാറിയത്. ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെയാണ് അന്ന ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമായി അഭിനയിച്ചോട്ടെ എന്നാണ് തമാശയായി പറഞ്ഞത്.

     ഇക്കാ ഫാന്‍സ് രംഗത്ത്

    ഇക്കാ ഫാന്‍സ് രംഗത്ത്

    എന്നാല്‍ നടിയുടെ പ്രസ്താവനയ്ക്കെതിരെ ഇക്കാ ഫാന്‍സ് രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നടിയെ തെറി പറഞ്ഞ് രംഗം വളരെ വഷളാക്കുകയായിരുന്നെങ്കിലും നടി മാപ്പ് പറയുകയും ചെയ്തിരുന്നു.

    മികച്ച ക്യാരക്ടര്‍ റോളുകള്‍

    മികച്ച ക്യാരക്ടര്‍ റോളുകള്‍

    65 വയസുള്ള ഒരു നടനില്‍ നിന്ന് ശരീര സൗന്ദര്യ പ്രദര്‍ശനമല്ല പ്രതീക്ഷിക്കുന്നതെന്ന വിടി ബല്‍റാം എംഎല്‍എയുടെ വാക്കുകള്‍ ഫാന്‍സുകാരെ പ്രകോപിപ്പിക്കുന്നതാണ്. മികച്ച ക്യാരക്ടര്‍ റോളുകളാണ് കോമണ്‍സെന്‍സുള്ള പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്നാണ് എംഎല്‍എ പറഞ്ഞത്.

    ലിച്ചിയെ കുറിച്ച്

    ലിച്ചിയെ കുറിച്ച്

    അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ലിച്ചി. ലിച്ചിയുടെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശനത്തിന് ശേഷം അവരുടെ ഫേസ്ബുക്ക് പേജില്‍ വന്നാണ് ഫാന്‍സുകാര്‍ പൊങ്കാലയിട്ടത്.

    തെറ്റാണോ നടി ചെയ്തത്

    തെറ്റാണോ നടി ചെയ്തത്

    എന്നാല്‍ ലിച്ചിയെ ആക്രമിക്കാന്‍ പോന്ന തെറ്റാണോ നടി ചെയ്തത് എന്ന് ചോദിച്ച് റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടിക്ക് ഇങ്ങനെ ഒരു വേഷം ചെയ്യാന്‍ കഴിയില്ലെന്നാണോ ഇക്കൂട്ടര്‍ ചിന്തിക്കുന്നതെന്നും റിമ ചോദിച്ചു.

    സ്വന്തം പേര് നശിപ്പിക്കുന്നു

    സ്വന്തം പേര് നശിപ്പിക്കുന്നു

    ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പ് ചോദിച്ചതെന്നും റിമ ചോദിച്ചു. മമ്മൂട്ടിക്ക് ഏത്ര പ്രായത്തിലുള്ള വേഷവും അഭിനയിക്കാന്‍ പറ്റുമെന്നും റിമ കൂട്ടിച്ചേര്‍ത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+