Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി ലിസിയുടെ അച്ഛന്‍(?) മരിച്ചു; മകളില്‍നിന്ന് ജീവനാശം തേടിയ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍... ഒടുവിൽ

കോതമംഗലം: നടി ലിസിയുടെ പിതാവ് എന്‍ഡി വര്‍ക്കി അന്തരിച്ചു. 75 വയസ്സായിരുന്നു. പ്രായാധിക്യത്താല്‍ വലയുകയായിരുന്നു നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് അറിയപ്പെട്ടിരുന്ന എന്‍ഡ വര്‍ക്കി അന്തരിച്ചത്. മരണസമയത്തോ അതിന് ശേഷമോ മകള്‍ ലിസി പാപ്പച്ചനെ കാണാനെത്തിയില്ല.

Read Also: നഗ്നമായ നിതംബങ്ങള്‍... ഇതാണിപ്പോള്‍ ഇന്‍സ്റ്റാഗ്രാം ട്രെന്‍ഡ്!!! പക്ഷേ വലിപ്പം കൂടിയാല്‍ പണി പാളും!!

Read Also: മോഹന്‍ലാല്‍ 'ഛോട്ടാ ഭീം' എങ്കില്‍ മമ്മൂട്ടി കെആര്‍കെയ്ക്ക് സി ഗ്രേഡ് നടൻ... പച്ചത്തെറി!!!

ഏറെ വിവാദം സൃഷ്ടിച്ചതായിരുന്നു ലിസിയുടെ പിതൃത്വം. വലിയ കോടതി വ്യവഹാരങ്ങളിലേക്ക് പോലും നയിച്ച സംഭവത്തില്‍ പക്ഷേ പാപ്പച്ചന് നീതി ലഭിച്ചില്ല എന്ന് പറയേണ്ടി വരും.

മകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ജില്ലാ ഭരണകൂടത്തെ സമീപിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഒടുവില്‍ അത് ഡിഎന്‍എ പരിശോധന വരെ എത്തി.....

ലിസിയുടെ അച്ഛന്‍

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിസിയുടെ കുടുംബം സംബന്ധിച്ച വാര്‍ത്ത വിവാദങ്ങളിലാകുന്നത്. ലിസിയുടെ പിതാവ് എന്ന് അവകാശപ്പെട്ട് നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന എന്‍ഡി വര്‍ക്കി രംഗത്ത് വന്നതോടെ ആയിരുന്നു ഇത്.

താരജീവിതത്തില്‍ മകള്‍

സിനിമ ജീവിതം തുടങ്ങിയതിന് ശേഷം ലിസിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലായിരുന്നു. നായികയായും സഹനടിയായും ഒക്കെ തിളങ്ങി. ഒടുവില്‍ പ്രിയദര്‍ശന്റെ ഭാര്യയായി.

ദുരിത ജീവിതത്തില്‍

എന്നാല്‍ ലിസിയുടെ പിതാവായ പാപ്പച്ചന്‍ ദുരിത ജീവിത്തില്‍ ആയിരുന്നു. മകളില്‍ നിന്ന് ജീവനാംശം വേണം എന്ന് ആവശ്യപ്പെട്ട് പാപ്പച്ചന്‍ എന്ന വര്‍ക്കി ജില്ലാ ഭരണകൂടത്തെ സമീപിച്ച വാര്‍ത്തയായിരുന്നു അന്ന് ഏവരേയും ഞെട്ടിച്ചത്.

ഉപേക്ഷിക്കപ്പെട്ടതോ ഉപേക്ഷിച്ചതോ?

തനിക്കൊപ്പം ജോലി ചെയ്തിരുന്ന ഏലിയാമ്മയെ ആയിരുന്നു പാപ്പച്ചന്‍ വിവാഹം ചെയ്തിരുന്നത്. ഇതില്‍ പിറന്ന മകളാണ് ലിസി. എന്നാല്‍ പിന്നീട് പാപ്പച്ചനും ഏലിയാമ്മയും വേര്‍പിരിഞ്ഞു. പാപ്പച്ചന്‍ ഏലിയാമ്മയെ ഉപേക്ഷിച്ചതാണോ അതോ പരസ്പര സമ്മതത്തോടെ പിരിഞ്ഞതാണോ? ആ ചോദ്യങ്ങള്‍ ബാക്കിയാണ്.

ജീവിക്കാന്‍ പണം വേണം

കൊടിയ ദാരിദ്ര്യത്തിലായിരുന്നു പാപ്പച്ചന്‍. മകള്‍ ലിസിയാകട്ടെ സമ്പന്നയും. ഈ സഹാചര്യത്തിലായിരുന്നു മകളില്‍ നിന്ന് ജീവനാംശം തേടി പാപ്പച്ചന്‍ രംഗത്തിറങ്ങിയത്.

പണം കൊടുക്കണം എന്ന് ഉത്തരവ്

മകള്‍ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയില്‍ ആയതിനാല്‍ പാപ്പച്ചന് ജീവനാംശം നല്‍കണം എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലിസി തയ്യാറായില്ല.

എന്ത് തെളിവ്?

പാപ്പച്ചന്‍ തന്റെ അച്ഛനല്ലെന്ന് പോലും പറയുന്ന സ്ഥിതിയുണ്ടായി. തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ പിതാവിന്റെ പേര് ജോര്‍ജ്ജ് ആണെന്ന് ലിസി പറഞ്ഞു. വിവാദം പിന്നേയും കൊടുമ്പിരിക്കൊണ്ടു.

ഹൈക്കോടതിയില്‍

ഒടുവില്‍ കേസ് ഹൈക്കോടതിയില്‍ എത്തി. പിതൃത്വം തെളിയിക്കാന്‍ ലിസി ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകണം എന്ന് കോടതി ഉത്തരവിടുകയും ചെയ്തു.

ഒരിക്കലും നോക്കാത്ത പിതാവ്

ഒരു പിതാവ് എന്ന നിലയില്‍ തന്നെ ഒരു കാലത്തും സ്‌നേഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത ആളെ താന്‍ എന്തിന് സഹായിക്കണം എന്നായിരുന്നു ലിസിയുടെ ചോദ്യം. മകളുടെ സഹായം ഒരിക്കലും പാപ്പച്ചന് ലഭിക്കുകയും ചെയ്തില്ല.

കാത്തിരുന്നു

പണമോ സഹായമോ ലഭിച്ചില്ലെങ്കിലും മകള്‍ ഒരിക്കലെങ്കിലും തന്നെ തേടിവരും എന്ന് പ്രതീക്ഷിച്ചിരുന്നു പാപ്പച്ചന്‍. ഇക്കാര്യം പലപ്പോഴായി മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. പക്ഷേ ലിസി എന്തായാലും പാപ്പച്ചനെ കണ്ടില്ല.

പറഞ്ഞത് പ്രകാരം

പാപ്പച്ചന്‍ മുമ്പ് പറഞ്ഞത് പ്രകാരം ഒരിക്കല്‍ ലിസിയെ കാണാന്‍ ചെന്നൈയില്‍ പോയിട്ടുണ്ട്. എന്നാല്‍ അന്ന് ഗുണ്ടകളെ വിട്ട് തന്നെ ഓടിക്കുകയായിരുന്നു എന്നായിരുന്നു പാപ്പച്ചന്‍ മുമ്പ് ഉന്നയിച്ച ആരോപണം.

ഒടുവില്‍ മരണം

ഒടുവില്‍ 75-ാം വയസ്സില്‍ പാപ്പച്ചന്‍ മരണത്തിന് കീഴടങ്ങി. ഏറെ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലും മകളില്‍ നിന്ന് പാപ്പച്ചന് സഹായമൊന്നും ലഭിച്ചില്ല. കീരംപാള സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലാണ് പാപ്പച്ചന്റെ സംസ്‌കാര ചടങ്ങുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+