Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവ്യാ ഉണ്ണിക്ക് പിന്നാലെ അച്ചൂട്ടിയുടെ രാധയും; മാതു വീണ്ടും വിവാഹിതയായി, അന്‍പളകന്‍ മീനയുടെ നൃപന്‍

1999ല്‍ ആദ്യം വിവാഹിതയാകുന്നതിന് മുന്നോടിയായിട്ടാണ് മാതു ക്രിസ്തുമതം സ്വീകരിച്ചത്.

Recommended Video

cmsvideo
    നടി മാതു വീണ്ടും വിവാഹിതയായി | Oneindia Malayalam

    മലയാളികളുടെ പഴയകാല പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഡോക്ടറായ തമിഴ്‌നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്‍. മാതു തന്റെ ഫേസ്ബുക്കിലൂടെയാണ് വിവാഹകാര്യം അറിയിച്ചത്. അടുത്തിടെ പ്രമുഖ നടിമാരിലൊരാളായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായിരുന്നു. തൊട്ടുപിന്നാലെയാണ് മാതുവിന്റെ മംഗല്യവാര്‍ത്തയും വന്നിരിക്കുന്നത്. മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. ഒട്ടനവധി കഥാപാത്രങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മാതു...

    രണ്ടു മക്കളുണ്ട്

    രണ്ടു മക്കളുണ്ട്

    വര്‍ഷങ്ങളായി അമേരിക്കയിലാണ് മാതു താമസിക്കുന്നത്. ഡോക്ടര്‍ ജേക്കബായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.

    നാല് വര്‍ഷമായി ഒറ്റയ്ക്ക്

    നാല് വര്‍ഷമായി ഒറ്റയ്ക്ക്

    നാല് വര്‍ഷത്തിലേറെയായി മാതു മുന്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പിരിഞ്ഞ് ജീവിക്കുന്നു. തുടര്‍ന്ന് അമേരിക്കയില്‍ നൃത്താഞ്ജലി ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു. ഇപ്പോഴും കുട്ടികള്‍ക്കൊപ്പം ന്യൂയോര്‍ക്കിലാണ് താമസം.

    അച്ചൂട്ടിയുടെ രാധ

    അച്ചൂട്ടിയുടെ രാധ

    ബാലതാരമായി സിനിമയിലെത്തിയ മാതു മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രാധയെ ആരും മറന്നിട്ടുണ്ടാകില്ല.

    2000ത്തിന് ശേഷം

    2000ത്തിന് ശേഷം

    2000ത്തിന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഒരുകാലത്ത് മലയാളത്തിന്റെ സുന്ദരി നടിമാരില്‍ ഒരാളായിരുന്നു മാതു.

    മീന എന്ന് പേര് മാറ്റി

    മീന എന്ന് പേര് മാറ്റി

    മലയാളികള്‍ക്കാണ് ഈ നടി മാതു. മാധവി എന്നായിരുന്നു ആദ്യ പേര്. പിന്നീട് മലയാള ചിത്രത്തില്‍ അഭിനയിക്കാനെത്തിയ മാധവിയുടെ പേര് മാതു എന്നാക്കിയത് നെടുമുടി വേണുവാണ്. പക്ഷേ, ഇപ്പോഴത്തെ പേര് മീന എന്നാണ്. ഡോക്ടര്‍ ജേക്കബുമായി പ്രണയ വിവാഹമായിരുന്നു. 1999ലായിരുന്നു ആ വിവാഹം.

    മതംമാറി

    മതംമാറി

    ഇരുവര്‍ക്കിടയില്‍ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് വിവാഹ മോചനത്തിലേക്ക് എത്തിച്ചത്. 12 വയസുകാരി ജയ്മിയും ഒമ്പത് വയസുള്ള ലൂക്കുമാണ് മക്കള്‍. മീന എന്ന പുതിയ പേരിനൊപ്പം തന്നെ മാതു ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

    വീണ്ടും വരും

    വീണ്ടും വരും

    ആദ്യ വിവാഹത്തിന് ശേഷം സിനിമ വിട്ട മാതുവിനെ കുറിച്ച് പിന്നീട് അധികം വാര്‍ത്തകളൊന്നും കേട്ടിട്ടില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമയിലേക്ക് മടങ്ങിയെത്തുമാണ് മാതു അടുത്തിടെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

    ആദ്യ ചിത്രം

    ആദ്യ ചിത്രം

    തമിഴ്‌നാട്ടുകാരിയാണ് മാതു. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    പ്രധാന സിനിമകള്‍

    പ്രധാന സിനിമകള്‍

    മാതുവിനെ കുറിച്ച് പറയുമ്പോള്‍ അമരത്തിലെ രാധ എന്ന കഥാപാത്രമാണ് മലയാളികള്‍ക്ക് എപ്പോഴും ഓര്‍മയില്‍ വരിക. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, സവിധം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പിന്നീട് മാതു അഭിനയിച്ചു.

    രണ്ടാംവിവാഹം

    രണ്ടാംവിവാഹം

    1999ല്‍ ആദ്യം വിവാഹിതയാകുന്നതിന് മുന്നോടിയായിട്ടാണ് മാതു ക്രിസ്തുമതം സ്വീകരിച്ചത്. അങ്ങനെ മീന എന്ന പേര് സ്വീകരിച്ചു. ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നതും ക്രിസ്ത്യാനിയെ തന്നെയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+