'ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല് ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ല'; തുറന്നടിച്ച് മാലാ പാര്‍വ്വതി
കൊച്ചി: നിയമസഭയില്‍ മന്ത്രി വി എന്‍ വാസവന് നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തമാകുന്നു. കോണ്‍ഗ്രസിനെ നടന് ഇന്ദ്രന്‍സുമായി താരതമ്യം ചെയ്തതാണ് വിവാദത്തിലായിരിക്കുന്നത്. ഇപ്പോള്‍ ഈ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മലാ പാര്‍വ്വതി. അളക്കാനാവാത്ത പൊക്കം ! ഇന്ദ്രന്‍സ് ചേട്ടനെ അളക്കാനുള്ള അളവ് കോല് ഒന്നും ആരും കണ്ടുപിടിച്ചിട്ടില്ലെന്ന് മാലാ പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. അമിതാബ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിയിരിക്കുന്നുവെന്നാണ് മന്ത്രി പറഞ്ഞത്. പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇന്ദ്രന്‍സ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ പരാമര്‍ശത്തില്‍ ബുദ്ധിമുട്ടോ വിഷമമോ തോന്നിയിട്ടില്ലെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാകില്ല. അത് സത്യമല്ലേ?. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

നിയമസഭയില്‍ മന്ത്രി നടത്തിയ പരാമര്‍ശം ഇങ്ങനെയായിരുന്നു. പാര്‍ട്ടികള്‍ ക്ഷീണിച്ച കാര്യം പറഞ്ഞാല്‍ സൂര്യന് അസ്തമിക്കാത്ത സാമ്രാജ്യത്തില്‍നിന്ന് നിങ്ങള്‍ക്ക് ഭരണം കൈമാറുകയായിരുന്നു. ഇപ്പോ എവിടെയെത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി. ഹിമാചല്‍പ്രദേശില്‍ അധികാരം കിട്ടിയപ്പോള്‍ രണ്ടു ചേരിയായി.

മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി വാസവന് നിയമസഭയില്‍ പറഞ്ഞത്. വിവാദമായതിന് പിന്നാലെ നിയമസഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയിരുന്നു.

സംഭവത്തില്‍ മന്ത്രി വാസവനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഫാന്‍സ് അസോസിയേഷന് എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്കാരങ്ങള്‍ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് നടന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധിയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം കുറിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications