• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു'; മാലാ പാർവ്വതിയുടെ കുറിപ്പ്

കൊച്ചി; നടൻ അനിൽ നെടുമങ്ങാടിന്റെ മരണത്തിൽ നിന്നും മലയാളികൾ ഇതുവരെ മുക്തരായില്ല. ക്രിസ്കുമസ് ദിനത്തിലായിരുന്നു എല്ലാവരുടേയും ഞെട്ടിച്ച് കൊണ്ട് നടൻ മരണത്തിലേക്ക് വഴുതി വീണത്.മലങ്കര ഡാമിൽ കുളിക്കവെയായിരുന്നു അനിൽ അപകടത്തിൽ പെട്ടത്.നടന്റെ അപ്രതീക്ഷ വിയോഗത്തിൽ ഉള്ളുലയും കുറിപ്പ് പങ്കുവെയ്ക്കുകയാണ് നടി മാലാ പാർവ്വതി. നടിയുടെ വാക്കുകളിലേക്ക്

‌'ട്രൂത്ത്ഫുൾ' ആകണം

‌'ട്രൂത്ത്ഫുൾ' ആകണം

ജ്യോതിഷുമായി അനിൽ സംസാരിച്ചത് ഓർത്ത് പോകുന്നു. അഭിനയത്തിൽ 'ട്രൂത്ത്ഫുൾ' ആകണം എന്ന് നീ പറഞ്ഞു കൊണ്ടേ ഇരുന്നു. പക്ഷേ അത് എനിക്ക് അഭിനയത്തിൽ എത്ര സാധിച്ചു എന്നറിയില്ല. അനിൽ വീണ്ടും പറഞ്ഞു.. പക്ഷേ "ഞാൻ ജീവിതത്തിൽ ട്രൂത്ത്ഫുൾ ആയി. ഇപ്പൊ എനിക്ക് തന്നെ എൻ്റെ 'ട്രൂത്ത്ഫുൾ' താങ്ങാൻ പറ്റുന്നില്ല" ജ്യോതിഷ് ആണെങ്കിൽ അവൻ്റെ മനസ്സിലെ നടനെ അനിലിലൂടെ ഉണ്ടാക്കി കൊണ്ടിരുന്നു. സുരഭിയിലൂടെ, ഗോപാലനിലൂടെ, അനിലിലൂടെ ഒക്കെ ആണ് ജ്യോതിഷ് ജീവിക്കുന്നത്.

40 ശതമാനവും നീയാണ് എന്നിലൂടെ വരുന്നത് എന്നാണ് അനിൽ പറയുമായിരുന്നത്. അനിൽ, ജ്യോതിഷിന്, അയച്ച ഒരു മെസേജ് ഇവിടെ എഴുതാം.

 എൻ്റെ അനിൽ, എൻ്റെ ചങ്ക്

എൻ്റെ അനിൽ, എൻ്റെ ചങ്ക്

"പിന്നെ എനിക്കുറപ്പുണ്ട് .. എന്റെ ജീവിതകാലത്ത് എറ്റവും മഹത്തരമായ എന്തെങ്കിലും ചെയ്യുന്നത് നിന്റെ സിനിമയിലാവും ..അതും കഴിഞ്ഞിട്ടേ ലിവർ അതിന്റെ ബാക്കി പണി ചെയ്യു. അടുത്തവരെ സ്നേഹിക്കുമ്പോ നീ ഇപ്പഴും പഴയപോലെയാണ് .എല്ലാവരിലും ജ്യോതിഷില്ല .ഞാനും ." അനിലിൻ്റെ വാക്കുകളാണ്.

കണ്ണീര് പോലെ തെളിഞ്ഞ മനസ്സുള്ളവനാണ് എൻ്റെ അനിൽ എന്ന് ജ്യോതിഷ് അഭിമാനത്തോടെ പറയും. നാടകം പഠിപ്പിക്കുമ്പോഴും, അഭിനയം പഠിപ്പിക്കുമ്പോഴും, എൻ്റെ അനിൽ, എൻ്റെ ചങ്ക്, എന്ന് പറഞ്ഞ് തുടങ്ങിയാൽ നൂറ് നാവാണ്. അഭിനയത്തെ കുറിച്ചെന്തം അനിലിലോ, ഗോപാലനിലോ, സുരഭിയിലോ ചെന്നാണ് നിൽക്കുക.

കണ്ണുനീര് പോലെ ഒഴുകി അലിഞ്ഞു

കണ്ണുനീര് പോലെ ഒഴുകി അലിഞ്ഞു

അവർ അഭിനയത്തെ കുറിച്ചല്ലാതെ ഒന്നും സംസാരിച്ചിരുന്നില്ല എന്നത് എനിക്ക് ഇന്നും അത്ഭുതമാണ്. അങ്ങനെ, അവൻ, അനിൽ, കണ്ണുനീര് പോലെ ഒഴുകി അലിഞ്ഞു. എങ്ങനെ താങ്ങും? ജ്യോതിഷും, ദീപനും, ഗോപാലനും, പ്രതാപനും, ജെയിംസും, ഷൈലജയും, രാജേഷ് ശർമ്മയും, ബൈജു കോരാണിയും, കണ്ണനുണ്ണിയും, ബിലാസും, പ്രേംജിത്തും, പ്രതീഷും, അമ്പിയും, സുരഭിയും, ചിന്നുവും, വേണുയേട്ടനും, ഷാജഹാനും, സാമും അമ്മച്ചിയും, ജോജോയും, ഞങ്ങടെ യാത്രകളും.. വഴക്കുകളും, പിണക്കങ്ങളും, തമാശകളും എല്ലാത്തിലും ഉപരി സ്നേഹവും.

cmsvideo
  വെള്ളത്തില്‍ നിന്നെടുത്തപ്പോള്‍ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു | Oneindia Malayalam
   കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു

  കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു

  ചേച്ചി എന്ന വിളി..! കാതിനെയും മനസ്സിനെയും പൊള്ളിക്കുന്നു. മുറിയുന്നു.

  ഏറ്റവും അവസാനം മിണ്ടിയത് സുധി കോപ്പയുടെ ഫോണിലൂടെയാണ്.അനിലാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ അനിയാ എന്ന് ഉറക്കെ വിളിച്ചു. എന്തോ.. എന്തോ.. എന്തോ.. എന്ന് അനിൽ വിളി കേട്ടു. ഷോട്ടിന് നേരമായത് കൊണ്ട്.. വർത്തമാനം പറയാതെ പോയി.. അനിയൻ്റെ സ്നേഹവും കരുതലും ഇനി ഇല്ല. ഇല്ലേ ഇല്ല.

  ഇത്രേ ഒള്ളു ! എന്തിനെല്ലാമോ കലഹിച്ച്, വഴക്കിട്ട് നമ്മൾ ഇവിടെ ഉണ്ട്. ആരൊക്കെ എത്ര നാളത്തേക്ക് എന്ന് ആര് കണ്ടു?

  നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങൾ; നോവായി സുഹൃത്ത് എടുത്ത ചിത്രങ്ങൾ

  'നിങ്ങൾക്ക് ഇപ്പോൾ കൂട്ടിനൊരാൾ കൂടിയായില്ലേ', സച്ചിക്കും അനിലിനും ചിയേഴ്സ് പറഞ്ഞ് പൃഥ്വിരാജ്, നോവായി ചിത്രം

  'ഒരാൾ വെള്ളത്തിൽ പോയതാണന്നറിഞ്ഞു', അനിലിന്റെ മരണത്തിന് നേർസാക്ഷി, മാധ്യമപ്രവർത്തകന്റെ കുറിപ്പ്

  English summary
  Actress Mala Parvathy about Anil Nedumangad
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X