• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തർക്കിച്ച് ജയിക്കാനാവാതെ വന്നപ്പോൾ കാറും, ഗീതാ ക്ഷേത്രവും തീ വെച്ച് നശിപ്പിച്ചു: മാലാ പാര്‍വ്വതി

  • By Aami Madhu

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നു കാണിച്ചിരുന്ന സ്വാമിയെ ഉന്‍മൂലനം ചെയ്യുകയായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നായിരുന്നു ആക്രമത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം സ്ത്രീപ്രവേശന വിഷയത്തില്‍ കൈക്കൊണ്ട നിലപാടുകളെ മുന്‍നിര്‍ത്തി തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നായിരുന്നു സ്വാമി സന്ദീപാനന്ദ പ്രതികരിച്ചത്. സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വ്വതി. പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

 ആക്രമിക്കപ്പെട്ടു

ആക്രമിക്കപ്പെട്ടു

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമമാണ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ രണ്ട് കാറുകളിലായെത്തിയ ആക്രമി സംഘം ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. പി കെ ഷിബു എന്ന പേരില്‍ ഒരു റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്.

 ഓടിയെത്തി

ഓടിയെത്തി

പുലര്‍ച്ചെ രണ്ട് മണിക്കാണ് അക്രമി സംഘം എത്തിയത്. . തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. കാറുകള്‍ രണ്ടും പൂര്‍ണമായി നശിച്ചിരുന്നു. തുടര്‍ന്ന് പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിച്ചശേഷം അവര്‍ എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ രൂക്ഷപ്രതികരണമാണ് നടി മാലാ പാര്‍വ്വതി നടത്തിയത്.

 പ്രതികരിച്ചു

പ്രതികരിച്ചു

കാലത്ത് ഉണർന്നത് ഭയപ്പെടുന്ന വാർത്ത കേട്ടു കൊണ്ടാണ്. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഉണ്ടായ അക്രമത്തെ കുറിച്ച് കേട്ട് കൊണ്ട്. സ്വാമിയുടെ കാറും, ആശ്രമത്തിലെ ചില ഇടങ്ങളും കത്തിച്ചു എന്ന്.

ഇന്നലെ ശബരിമല വിഷയത്തിൽ കൈരളി ടി.വിയിൽ ചർച്ച ഉണ്ടായിരുന്നു.' ഞാൻ മലയാളി'. സ്വാമി അതി ശക്തമായി സംഘപരിവാർ ശക്തികളുടെ അജണ്ടയ്ക്കെതിരെ പ്രതികരിച്ചിരുന്നു.

 വിറ്റതിനല്ല

വിറ്റതിനല്ല

സ്വാമിയെ ലോകം അറിഞ്ഞതും അംഗീകരിച്ചതും ഗീത, ഉപനിഷദ്, ശ്രീനാരായണ ഗുരുവിന്റെ കൃതികൾ വ്യാഖ്യാനിച്ചതിലൂടെയും, പഠിപ്പിച്ചതിലൂടെയും ആണെന്നും അല്ലാതെ ഡാൽഡ, നെയ്യ്, സൗന്ദര്യ വർദ്ധക സാധനങ്ങൾ വിറ്റതിന്റെ പേരിൽ അല്ല എന്നും പറഞ്ഞിരുന്നു.

 ഷിബു എന്ന് വിളിച്ചു

ഷിബു എന്ന് വിളിച്ചു

മാത്രമല്ല ജസ്റ്റിസ് പരിപൂർണ്ണ സ്വാമിയെ ഉദ്ധരിച്ച് ശബരിമലയിലെ തന്ത്രി കുടുംബത്തിലെ പിൻതലമുറക്കാർക്ക് മന്ത്ര തന്ത്രങ്ങള കുറിച്ച് ധാരണ ഇല്ല എന്നും ആ വിഷയങ്ങളിൽ ഒരു സംവാദത്തിന് വെല്ലുവിളിക്കുന്നു എന്നും പറഞ്ഞിരുന്നു. അതിന് മറുപടിയായി ഹിന്ദു ഐക്യവേദിയുടെ പ്രതിനിധി സ്വാമിയെ ഷിബു എന്ന് വിളിച്ചു.

 തര്‍ക്കമുണ്ടായി

തര്‍ക്കമുണ്ടായി

പിന്നീട് ഷിബു എന്ന പേരിനെ കുറിച്ചും തർക്കമുണ്ടായി. പൂർവ്വാശ്രമത്തിൽ സ്വാമിയുടെ അച്ഛൻ അമ്മമാർ ഇട്ട പേര് തുളസിദാസ് എന്നാണെന്നും, സംഘികൾ പി.കെ ഷിബു എന്ന് പേര് നൽകിയിരിക്കുന്നതായും പറഞ്ഞു.തുടർന്ന് സ്വാമി അവരുടെ പല വാദങ്ങളെയും പൊളിച്ചടുക്കി.

 പറഞ്ഞിരുന്നു

പറഞ്ഞിരുന്നു

ഒടുവിൽ ഇവർ അംഗീകരിക്കണമെങ്കിൽ പശു ശ്വസിക്കുന്നതും പുറത്തേക്ക് വിടുന്നതും ഓക്സിജൻ ആണെന്നും, ചാണകം ഔഷധമാണെന്നും, ഇന്ത്യൻ സാമ്പത്തിക ശാസ്ത്രം ലോകാത്ഭുതമാണെന്നും ഒക്കെ പറയണമെന്നും പറഞ്ഞാൽ മാത്രം അവർ സ്വാമിയായി അംഗീകരിക്കുമെന്നും ഇല്ലെങ്കിൽ ഷിബുമെന്നും പറഞ്ഞിരുന്നു.

 നശിപ്പിച്ചു

നശിപ്പിച്ചു

ചുരുക്കി പറഞ്ഞാൽ സ്വാമി ഇന്നലെ അവരുടെ എല്ലാ വാദങ്ങളും പൊളിച്ചു കൊണ്ടാണ് സംവാദം അവസാനിപ്പിച്ചത്.തർക്കിച്ച് ജയിക്കാനാവാതെ വന്നപ്പോൾ കാറും, ഗീതാ ക്ഷേത്രവും മറ്റും രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചു.

 മാറ്റുകയാണ്

മാറ്റുകയാണ്

സംഘികൾ പിടി മുറുക്കുകയാണ്. ഭീഷണിയുടെ ശബ്ദം കാതടപ്പിക്കുന്നതാണ്. വിശ്വാസികൾ ആണ് അവരുടെ ബലം. ആ ബലത്തിൽ കേരളത്തെ എന്നെന്നേക്കുമായി അവർ മാറ്റുകയാണ്.

 ഭിന്നിപ്പിച്ചേ മതിയാകൂ

ഭിന്നിപ്പിച്ചേ മതിയാകൂ

ചെറുത്ത് നിൽക്കാൻ, ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പേര് പറഞ്ഞ് അവകാശം കൈയ്യാളുന്നവർക്ക് അത് നിലനിർത്താനും മനുഷ്യരെ ഭിന്നിപ്പിച്ചേ മതിയാകു.കാരണം പ്രശ്നങ്ങൾ ഉണ്ടായാലെ അവർക്ക് നിലനില്ക്കാൻ സാധിക്കു.കേരളം ഈ തരത്തിൽ മാറാതെ നമുക്ക് നോക്കാം. ശ്രമിക്കാം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

വീഡിയോ

ആശ്രമത്തിന്‍റെ വീഡിയോ

English summary
actress mala parvathy about sandeepanandhas ashramam attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X