'കുറുമ്പ് കാട്ടല്ലേ..! ബല്ലാത്ത ജാതി പെരുമാറ്റം കാണിക്കല്ലേ!'; മറുപടിയുമായി മാലാ പാർവതി
യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വേദിയിൽ തന്നെ പ്രതിപക്ഷ നേതാക്കൾക്ക് ഇരിപ്പിടം നൽകിയ നടപടിയെ പുകഴ്ത്തിയതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി നടി മാലാ പാർവതി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ
സത്യപ്രതിജ്ഞ ചടങ്ങിൽ യുഡിഎഫ് വന്നില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റാതെ പോയതെന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തിരുന്നു. അന്ന് നേതാക്കൾക്ക് സദസിലായിരുന്നു ഇരിപ്പിടം നൽകിയതെന്ന് നടി ഓർമ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. വായിക്കാം

'കഴിഞ്ഞ പോസ്റ്റിലെ കമൻറുകൾക്ക് എൻ്റെ മറുപടി..
കഴിഞ്ഞ LDF സർക്കാരിൻ്റെ
സത്യപ്രതിജ്ഞ ചടങ്ങിൽ UDF വന്നില്ല അത് കൊണ്ടാണ് ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റാതെ പോയതെന്നും അർത്ഥം വരുന്ന കുറേ കമൻ്റുകൾ കണ്ടു. ഒന്നല്ല, രണ്ടല്ല കുറേ ഏറെ.,
ഞാൻ പറഞ്ഞത് വേറെ ഒരു വിഷയമാണ്. കേരളത്തിൽ മന്ത്രിസഭകൾ മാറി വരുമ്പോൾ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ അംഗങ്ങളെ വേദിയിൽ ഇരുത്തി കണ്ടിട്ടില്ല. അങ്ങനെ ഇരിപ്പിടം നൽകിയത് പുതിയ ഒരു കീഴ്വവഴക്കം ആണ്. അത് അനുമോദനം അർഹിക്കുന്ന ഒരു നടപടിയായി തോന്നി.
ഒന്നാം പിണറായി സർക്കാർ ചുമതലയേറ്റപ്പോൾ ,പ്രതിപക്ഷം ബഹിഷ്കരിച്ചില്ലല്ലോ. അവര് എവിടെയാ ഇരുന്നത്. സദസ്സിലല്ലേ? അത് തെറ്റല്ല. അങ്ങനെ തന്നെയായിരുന്നു നടന്നിരുന്നത്.നടന് പോന്നിരുന്നത്. അത് കൊണ്ടാണ് ഈ മാറ്റം ആശ്ചര്യപ്പെടുത്തിയതും ഒരു കുറിപ്പിട്ടതും. Dubber Gadi യിലെ ബ്രോ പറയുന്നത് പോലെ.കുറുമ്പ് കാട്ടല്ലേ..! ബല്ലാത്ത ജാതി പെരുമാറ്റം കാണിക്കല്ലേ! ഇത് കമൻ്റിട്ട സുഹൃത്തുക്കൾ ഒരു മറുപടിയായി സ്വീകരിക്കണമെന്നപേക്ഷ!
നടിയുടെ ആദ്യ പോസ്റ്റ് ഇങ്ങനെ'
ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതു സംസ്ക്കാരം രചിച്ചിരിക്കുന്നു! പ്രതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച.ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി,, ഞാൻ നയിക്കുന്നത് "ടീം കേരളത്തെ " യാണ് എന്ന് പറയാതെ പറഞ്ഞിരിക്കുന്നു ശ്രീ വി.ഡി.സതീശൻ!
ശ്രീ പിണറായി വിജയൻ, ശ്രീ ബനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി!
കേരളത്തിന് ഒരു പുതു സംസ്ക്കാരം, പുതു ശീലം നൽകി! ശ്രീ വി.ഡി സതീശൻ്റെ നേത്യത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസ്സോടെ അഭിനന്ദിക്കുന്നു.












Click it and Unblock the Notifications