നടി മാളവികയുടെ വീട്ടില്‍ മോഷണം; ഒന്നര ലക്ഷത്തിന്റെ വാച്ച് കവര്‍ന്നു, ദൃശ്യങ്ങള്‍ സിസിടിവിയില്‍
പാലക്കാട്: നടിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടില്‍ മോഷണം. പാലക്കാട്ടെ ഞാങ്ങേട്ടേരിയിലെ വീട്ടിലാണ് മോഷണം. ഒന്നര ലക്ഷം രൂപ വരുന്ന വാച്ച് ഉള്‍പ്പടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നെന്നാണ് പരാതി. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങള്‍ അടുത്ത വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മോഷണം നടക്കുന്ന സമയത്ത് മാളവികയും കുടുംബവും വീട്ടിലില്ലായിരുന്നു. വി കെ കടവ് റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. രാവിലെ ജോലിക്കാരിയെത്തി വീട് തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീട്ടിലെ കിടപ്പുമുറിയിലെയും അടുക്കളയിലെയും സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണുള്ളത്. പല സാധനങ്ങള്‍ പൊട്ടിച്ചിട്ടുണ്ട്.

മാളവികയുടെ ഒന്നര ലക്ഷം രൂപ വിലവരുന്ന വച്ചാണ് മോഷണം പോയത്. എന്നാല്‍ സ്വര്‍ണവും പണവും വീട്ടില്‍ സൂക്ഷിക്കാതിരുന്നതിനാല്‍ അവ നഷ്ടമായില്ല. പൊലീസ് സംഘത്തോടൊപ്പം ഡോഗ് സ്‌ക്വാഡും പരിശോധന നടത്താന്‍ എത്തിയിരുന്നു. മോഷ്ടാവ് വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഉളിയും പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഉപേക്ഷിച്ച ഇരുമ്പ് ദണ്ഡ് സമീപത്തെ ഹോളോബ്രിക്‌സ് കടയില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് വിവരം. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത സി സി ടി വി പതിഞ്ഞതിനാല്‍ ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
അതേസമയം, അടുത്തിടെയാണ് മാളവിക വിവാഹിതയായത്. റിയാലിറ്റി ഷോയില്‍ മാളവികയുടെ സഹമത്സരാര്‍ത്ഥിയായി എത്തിയ തേജസ് ജ്യോതിയെയാണ് വിവാഹം കഴിച്ചത്. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ആണ് മാളവിക ടെലിവിഷന്‍ രംഗത്തേക്ക് എത്തിയത്. നിരവധി ഡാന്‍സ് ഷോകളില്‍ പങ്കെടുത്ത താരം മഴവില്‍ മനോരമയിലെ നായികാ നായകനില്‍ പങ്കെടുക്കയും അതിലെ തന്റെ സഹനായകനായ തേജസ് ജ്യോതിയെ വിവാഹം കഴിക്കുകയുമായിരുന്നു. തങ്ങളുടെ പ്രണയ വിവാഹം അല്ലെന്നും പരിചയപുറത്തു ഒന്നിക്കാന്‍ ഇരുവരും തീരുമാനിക്കുക ആയിരുന്നു മാളവികയും, തേജസും പറഞ്ഞിരുന്നു.












Click it and Unblock the Notifications