• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ കിടപ്പറ രംഗം എത്രനേരം ഷൂട്ട് ചെയ്തു? വായടപ്പിക്കുന്ന മറുപടിയുമായി മാളവിക മോഹനന്‍

Google Oneindia Malayalam News

കൊച്ചി: ട്വിറ്റര്‍ ആസ്‌കിംഗ് സംവാദത്തിനിടെ അശ്ലീല കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നടി മാളവിക മോഹനന്‍. ട്വിറ്ററില്‍ ആരാധകരുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു നടിയോട് ഒരാള്‍ അശ്ലീല ചുവയുള്ള ചോദ്യം ചോദിച്ചത്. ഫേക്ക് ഐഡിയില്‍ നിന്നായിരുന്നു ചോദ്യം. എന്നാല്‍ ഇതൊന്നും നടി മാളവിക മോഹനന് മറുപടി കൊടുക്കാതിരിക്കാന്‍ തടസമായില്ല. നടിയുടെ മറുപടിയുടെ സ്‌ക്രീന്‍ഷോട്ട് നിരവധി പേര്‍ പങ്കുവെക്കുന്നുണ്ട്.

മാളവിക മോഹനന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് നടന്‍ ധനുഷ് നായകനായെത്തിയ മാരനാണ്. മാരന്‍ സിനിമയിലെ കിടപ്പറ രംഗത്തെ കുറിച്ചായിരുന്നു ഒരു ട്വിറ്റര്‍ യൂസറുടെ ചോദ്യം. മാരനിലെ കിടപ്പറ രംഗം എത്ര നേരം കൊണ്ടാണ് ഷൂട്ട് ചെയ്തത് എന്നായിരുന്നു ഇയാളുടെ അശ്ലീല ചുവയോടെയുള്ള ചോദ്യം. ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല എന്നായിരുന്നു ഇതിന് മാളവിക മോഹനന്‍ നല്‍കിയ മറുപടി.

എങ്ങനെയാണ് സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നത്? ഗ്യാന്‍വാപിയില്‍ സുപ്രീംകോടതിഎങ്ങനെയാണ് സെലക്ടീവായ വിവരങ്ങള്‍ മാത്രം ചോരുന്നത്? ഗ്യാന്‍വാപിയില്‍ സുപ്രീംകോടതി

cmsvideo
  ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam
  1

  ഇത് കൂടാതെ നടിയുടെ അഭിനയത്തെ വിമര്‍ശിച്ചുള്ള കമന്റിനും മറുപടി നല്‍കിയിട്ടുണ്ട്. നിങ്ങളുടെ അഭിനയം വളരെ മോശമാണെന്ന് ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ് എന്നും സോഷ്യല്‍ മീഡിയയിലൂടെ നിങ്ങളുടെ ഹോട്ട് ഫോട്ടോഷൂട്ടും ചിത്രങ്ങളും കണ്ട് വരുന്നവരാണ് ആരാധകരെന്ന് പറഞ്ഞ് പുറകെ നടക്കുന്നത് എന്നുമായിരുന്നു ഒരാളുടെ കമന്റ്
  ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

  2

  നിങ്ങളും എന്നെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ടല്ലോ? അപ്പോള്‍ നിങ്ങളും എന്റെ ഫോട്ടോഷൂട്ടുകളുടെ ആരാധകനാണെന്നാണോ പറഞ്ഞ് വരുന്നത് എന്നായിരുന്നു മാളവിക ഇതിന് നല്‍കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മാളവിക പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പങ്കുവെക്കാനാണ് ട്വിറ്ററില്‍ ആരാധകരുമായി സംവദിച്ചത്.

  3

  മികച്ച ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നെന്ന് പറഞ്ഞ മാളവിക മോഹനന്‍ തന്റെ പഴയ ഫോട്ടോകള്‍ സംവാദത്തിനിടെ പങ്കുപവെക്കാനും മറന്നില്ല. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉടനൊന്നും ഇല്ല എന്നാണ് താരം മറുപടി പറഞ്ഞിരിക്കുന്നത്. നടിയായിരുന്നില്ലെങ്കില്‍ താന്‍ ഒരു സിനിമാറ്റോഗ്രാഫറാകുമായിരുന്നു എന്നാണ് മറ്റൊരു ചോദ്യത്തിന് മാളവിക മറുപടി പറഞ്ഞത്. റ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ചരിത്ര സിനിമയിലെ പോരാളിയായ ഒരു രാജകുമാരിയാകാന്‍ ആണ് എന്നാണ് മറ്റൊരു ചോദ്യത്തിന് താരം നല്‍കിയ മറുപടി.

  4

  ആദ്യം ലഭിച്ച ശമ്പളത്തിന് അമ്മയ്ക്ക് സര്‍പ്രൈസ് ആയി സമ്മാനം വാങ്ങി കൊടുത്തു എന്നും താരം പറയുന്നു. മലയാളി ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനന്‍. മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍ ആണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ച സിനിമ. രജനികാന്തിന്റെ പേട്ട, വിജയ്യുടെ മാസ്റ്റര്‍ എന്നീ സിനിമകളില്‍ മാളവിക മോഹനന് ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചിരുന്നു.

  5

  നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു. പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന ചിത്രത്തില്‍ മാളവിക മോഹനന്‍ നായികയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ യുദ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ തിരക്കുകളിലാണ് മാളവിക മോഹന്‍. സിദ്ദന്‍ത് ചതുര്‍വേദിയും രാഘവ് ജുയലുമാണ് യുദ്രയിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

  English summary
  Actress Malavika Mohanan has given a scathing reply to an obscene commenter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X