സുചിലീക്സ് പണ്ടുമുണ്ട്!! അന്നു പേരില്ല...തന്റെ നഗ്നവീഡിയോ കണ്ടു ഞെട്ടിയെന്ന് പ്രമുഖ നടി!!
ആത്മഹത്യയെക്കുറിച്ച് അന്നു ചിന്തിച്ചിരുന്നതായി സ്വര്‍ണമാല്യ പറഞ്ഞു
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ഇളക്കിമറിക്കുന്ന സുചിലീക്ക്സ് നിരവധി സെലിബ്രിറ്റികളെയാണ് ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും നടിമാരുടെയും നടന്മാരുടെയും രഹസ്യ വീഡിയോകളും ചിത്രങ്ങളും പുറത്തുവിട്ട് സുചിലീക്ക്സ് ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. എന്നാല്‍ സെലിബ്രിറ്റികള്‍ക്ക് എതിരായ ഇത്തരം ആക്രമണം ഇപ്പോള്‍ തുടങ്ങിയതല്ല. സോഷ്യല്‍ മീഡിയകള്‍ സജീവമാവുന്നതിന് വളരെ മുമ്പ് തന്നെ ഇത്തരം വ്യക്തിഹത്യ നടന്നിരുന്നതായി പ്രമുഖ നടി ചൂണ്ടിക്കാട്ടുന്നു. തനിക്കു നേരിട്ട ആരോപണങ്ങളെക്കുറിച്ചും ഇവയെ അതിജീവിച്ചതിനെക്കുറിച്ചും നടി വെളിപ്പെടുത്തുന്നു.

മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി സ്വര്ണമാല്യയാണ് തനിക്കെതിരേ നടന്ന വ്യക്തിഹത്യക്കെതിരേ രംഗത്തുവന്നത്. ഇപ്പോള്‍ സുചിലീക്ക്സുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടി തന്റെ അനുഭവത്തെക്കുറിച്ച് പറയുകയായിരുന്നു.

കാഞ്ചി മഠത്തിലെ ആചാര്യമാരില്‍ ഒരാളുമായി നടിക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. അന്നു സ്വര്‍ണമാല്യ വിവാഹമോചിതയായിരുന്നുവെന്നതും അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി.

ഒരു സ്ത്രീക്കെതിരേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുക എളുപ്പമാണ്. ഈ സ്ത്രീ ഒരു നടിയോ കലാകാരിയോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഇതാണ് സമൂഹത്തിന്റെ ചിന്താഗതിയെന്നും സ്വര്‍ണമാല്യ പറഞ്ഞു.

ഒരു സ്ത്രീക്കെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്നു പരിശോധിക്കാനൊന്നും ആരും തയ്യാറാവില്ല. മറിച്ച് ആ സ്ത്രീയെ ഒരു വേശ്യയെപ്പോലെയാണ് ജനങ്ങള്‍ കാണുക. ജനങ്ങളുടെ ഈ ചിന്താഗതിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടതെന്നു നടി വിശദമാക്കി.

അന്നു പ്രതിസന്ധി ഘട്ടത്തില്‍ തളര്‍ന്നുനിന്നപ്പോള്‍ ഒരാള്‍പ്പോലും തനിക്കു വേണ്ടി സംസാരിച്ചില്ലെന്ന് സ്വര്ണമാല്യപറഞ്ഞു. 2004ല്‍ എനിക്ക് 21 വയസ്സ് മാത്രമുള്ളപ്പോഴാണ് ഈ ആരോപണങ്ങള്‍ നേരിട്ടത്. ഇന്നത്തേതുപോലെ എന്റെ ഭാഗം വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയകളുടെ സഹായവും അന്നു ലഭിച്ചിരുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

കടുത്ത മനോവിഷമം മൂലം താന്‍ അന്നു ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നടി വെളിപ്പെടുത്തി. വിവാഹമോചനത്തിനു പിന്നാലെ ഇത്തരമൊരു ആരോപണം കൂടി നേരിടേണ്ടിവന്നത് മാനസികമായി തന്നെ തകര്‍ത്തതായും സ്വര്‍ണമാല്യ പറഞ്ഞു.

അക്കാലത്ത് കുടുംബം നല്കിയ പിന്തുണയാണ് എനിക്കു കരുത്തേകിയത്. എങ്കിലും അന്നത്തെ കാലം ഓര്‍മിക്കുമ്പോള്‍ ഇപ്പോള്‍ പേടിതോന്നുന്നു. സ്കൂളില്‍ പഠിക്കുന്ന ഒരു സഹോദരി അന്നു എനിക്കുണ്ടായിരുന്നു. അവള് അന്ന് സ്കൂളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നേരിട്ട പരിഹാസം എത്ര വലുതായിരിക്കും. സ്കൂള്‍ അസംബ്ലിയില്‍പ്പോലും അവളെ നില്ക്കാന് പ്രിന്‍സിപ്പാള്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം കരഞ്ഞുകൊണ്ട് അവള് വീട്ടിലെത്തിയത് മറക്കാനാവില്ല.

ഒരു ദിവസം വിമാനത്താവളത്തില്‍ വച്ച് തനിക്കൊപ്പം നില്‍ക്കുകയായിരുന്ന അമ്മയ്ക്കെതിരേയും കുറച്ചു സ്ത്രീകള്‍ കൂടിനിന്ന് മോശപ്പെട്ട കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാനിടയായത് തന്നെ ഉലച്ചുവെന്നു നടി വെളിപ്പെടുത്തി.

അക്കാലത്തെ മറ്റൊരു ട്രെന്‍ഡായിരുന്നു നടിയുടെ മുഖവുമായി സാമ്യമുള്ള യുവതിയുടെ നഗ്നവീഡിയോ നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് സ്വര്‍ണമാല്യ പറഞ്ഞു. അന്നു തന്റെ പേരിലും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നതായി നടി കൂട്ടിച്ചേര്‍ത്തു.

സിനിമാ മേഖലയില്‍ തന്നെയുള്ള ചിലരാണ് തന്റെ നഗ്നവീഡിയോ പ്രചരിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞത്. അത് കാണണമെന്നതായിരുന്നു എന്റെ അടുത്ത ആഗ്രഹം. കണ്ടപ്പോള്‍ ഞാന്‍ ഞെട്ടി. കാരണം ആ യുവതി എന്നെപ്പോലെ തന്നെയായിരുന്നു. പക്ഷെ വീഡിയോയിലെ യുവതി ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. എനിക്ക് ഹിന്ദി അല്‍പ്പം പോലും അറിയില്ലെന്ന് അടുപ്പമുള്ളവര്‍ക്ക് അറിയാമായിരുന്നുവെന്ന് സ്വര്‍ണമാല്യ പറഞ്ഞു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications