നിവിനെ ദൈവം രക്ഷിച്ചു, ബാക്കിയുള്ളവരേയോ? ഡബ്ല്യുസിസിയുടെ നിലപാട് ഇപ്പോള്‍ മാറിയോ? മല്ലിക സുകുമാരന്‍
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി നടി മല്ലിക സുകുമാരന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുടം തുറന്ന് ഭൂതത്തെ തുറന്നുവിട്ട പോലെയാണ് എന്നും ആകെ ആശയക്കുഴപ്പമാണ് എന്നും മല്ലിക പറഞ്ഞു. വനിത യൂട്യൂബ് ചാനലിനോടായിരുന്നു അവരുടെ പ്രതികരണം. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നും എന്നാല്‍ അതിന്റെ പേരില്‍ എല്ലാവരേയും തെറ്റുകാരായി ചിത്രീകരിക്കരുത് എന്നും മല്ലിക വ്യക്തമാക്കി..
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുടം തുറന്ന് ഭൂതത്തെ തുറന്നുവിട്ട പോലെയാണ്. മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷനാണ്. എനിക്ക് ഡബ്ല്യുസിസിയുമായി വലിയ ബന്ധമില്ല. കൊച്ചുപിള്ളേര് അവരുടെ ദുരനുഭവം പറയുന്നുണ്ട്. രേവതിയൊക്കെ സീനിയറാണ്. ഇത് ആദ്യം കേട്ടത് ബാധിക്കപ്പെട്ടവരുടെ പേര് പറയാന്‍ പാടില്ല, കാരണക്കാരായവരുടെ പേര് പറയാന്‍ പാടില്ല എന്ന് പറഞ്ഞ് റിപ്പോര്‍ട്ടൊക്കെ ഉണ്ടാക്കി.

ഇപ്പോള്‍ അതിനെ ചൊല്ലി ഘോരഘോരം ഞങ്ങള്‍ ഇങ്ങനെ ചെയ്തു, ഇങ്ങനെ പറഞ്ഞപ്പോള്‍ തിരിഞ്ഞ് നോക്കിയില്ല എന്നൊക്കെ പറഞ്ഞാല്‍ എങ്ങനാ. ആറേഴ് കൊല്ലം മുന്‍പ് ഇന്നയാളില്‍ നിന്ന് വളരെ തിക്തമാനയ അനുഭവം ഉണ്ടായി എന്ന് വേണമെങ്കില്‍ പറയാം. 18 കൊല്ലം മുന്‍പ് ഞാന്‍ നടന്ന് പോകുമ്പോള്‍ അയാള്‍ എന്നെയിങ്ങനെ നോക്കി പീഡിപ്പിച്ചു എന്ന് പറയുന്നു. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് എനിക്ക് ഏറ്റവും കൂടുതല്‍ സഹതാപവും ബഹുമാനവും.
അവര്‍ക്ക് അന്വേഷിക്കാതിരിക്കാന്‍ ഒക്കത്തില്ല. ഒരു സ്ത്രീ പറയുകയാണ് 20 കൊല്ലം മുന്‍പ് ഇങ്ങനെ സംഭവിച്ചു എന്ന്. അതിന് തെളിവുണ്ടോ? ഇടവഴിയില്‍ കൂടി പോയപ്പോള്‍ നോക്കി എന്ന് പറയുന്നതില്‍ എന്ത് തെളിവ്. പക്ഷെ കേസെടുക്കാതിരിക്കാന്‍ പറ്റുമോ. ഇത് സര്‍വത്ര കണ്ഫ്യൂഷനില് കിടക്കുകയാണ്. എനിക്ക് തോന്നുന്നത് ജുഡീഷ്യറിക്ക് ഒരു പരിധി വരെ എന്തെങ്കിലും ചെയ്യാന്‍ പറ്റും എന്നാണ്.
ഇതിന് രണ്ട് വശമുണ്ടാകാം. അതുകൊണ്ടാണല്ലോ ചെറുപ്പക്കാരായ അവാര്‍ഡ് ജേതാക്കളായ നടിമാരും തുറന്ന് പറയുന്നത്. അത് കഷ്ടമാണ്. ഡബ്ല്യുസിസിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു അംഗമാണ് ഇത് ഉന്നയിച്ചത്. അത് ആ കുട്ടിയുടെ മനസിന്റെ വേദന കൊണ്ട് സംഭവിച്ച് പോയതാണ്. പടങ്ങളില്‍ നിന്ന് പോലും മാറി നില്‍ക്കുകയോ മാറ്റപ്പെടുകയോ ചെയ്തിരിക്കാം. ഇതങ്ങോട്ട് വന്നപ്പോള്‍ എവിടെ നിന്നൊക്കയോ ആരൊക്കെയോ 10-15 കൊല്ലം മുന്‍പുള്ള കാര്യം പറയുകയാണ്.
അപ്പോള്‍ ഇതാരാണ് ഈ കുട്ടി എന്നൊക്കെ നമുക്ക് അന്വേഷിക്കേണ്ടി വരികയാണ്. നമുക്ക് തന്നെ തെളിവില്ല. അപ്പോള്‍ പിന്നെ ഈ കാണുന്നവരും അന്വേഷിക്കുന്നവരും എന്ത് ചെയ്യും. നടന്നിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്ക്കൊക്കൈ അറിയാം. അതിന്റെ റിസള്‍ട്ട് എന്താണ്. എനിക്കിവിടത്തെ ജുഡീഷ്യറിയില്‍ വിശ്വാസമാണ്. ആരോ പറഞ്ഞു ആലുവയിലെ കോടതിയില്‍ നിന്നുള്ള സംഭവങ്ങള്‍ അടിച്ചുമാറ്റി കൊടുത്തു എന്നൊക്കെ.
അതൊന്നും ഒരിക്കലും വരാന്‍ പാടില്ല. മനുഷ്യന്റെ അവസാനത്തെ ആശ്രയമാണ് കോടതി. ആ വിശ്വാസം നഷ്ടപ്പെടുകയാണ്. അങ്ങനെയുള്ള സംഭവങ്ങള്‍ വരുമ്പോള്‍ ജുഡീഷ്യറി മുന്‍കൈയെടുത്ത് തെറ്റ് ചെയ്യാത്തവരെ വലിച്ചിഴച്ച് സംശയത്തിന്റെ കണ്ണില്‍ നോക്കുന്ന സാഹചര്യം ഉണ്ടാക്കാതെ കണ്ടുപിടിക്കണം. ഒരു കാര്യവുമില്ലാതെ അയാളിങ്ങനെയാണ് എന്നൊക്കെ പറഞ്ഞാല്‍ എന്റെ കുടുംബം തകര്‍ന്ന് പോകും. അത് തെറ്റാണ്.
ഒരു തെറ്റ് ചെയ്താല്‍ പിന്നേം അയാളെ വിളിച്ച് സംസാരിക്കുമോ? ആ ഒരൊറ്റ സംഭവം കൊണ്ട് അത് കട്ട് ചെയ്ത് പരാതി കൊടുക്കണം. ഇപ്പോള്‍ കാണിക്കുന്ന ധൈര്യം അന്ന് കാണിക്കമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്. ഏറ്റവും ഒടുവില്‍ ആരോപണ വിധേയനായത് നിവിനാണ്. പക്ഷെ എന്തോ ദൈവാധീനം കൊണ്ട് ഒരു തെളിവുണ്ടായിരുന്നത് കൊണ്ട് മാറ്റാന്‍ പറ്റി. ബാക്കിയുള്ളവരുടേതോ.
മൊത്തത്തിലൊരു കണ്ഫ്യൂഷനാ. എനിക്ക് അതുകൊണ്ട് എനിക്ക് ആധികാരികമായി ഇതിലൊന്നും പറയാന്‍ പറ്റില്ല. ഒരാഗ്രഹമെ ഉള്ളൂ, അതിജീവിത എന്ന് നമ്മള് ആദ്യം മുതല്‍ വിളിക്കുന്ന കുട്ടിക്ക് നീതി കിട്ടണം. അതിന് യാതൊരു സംശയവുമില്ല. ആര് ചെയ്തു എന്നൊന്നും എനിക്കറിയില്ല. പക്ഷെ നടന്നു എന്നുള്ളത് സത്യമാണ്. അത് കണ്ടുപിടിക്കേണ്ടേ, അതാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത്.
അതില്‍ നിന്നാണല്ലോ ഇതെല്ലാം വന്നത്. ഏഴ് കൊല്ലം മുമ്പ് ആരുടേയും പേര് പറയരുത് എന്ന് പറഞ്ഞ സംഘടനയുടെ നിലപാട് മാറിയോ എന്ന് അവര്‍ തുറന്ന് പറയണം. തെറ്റ് തെറ്റായിട്ട് തന്നെ നില്‍ക്കണം, ശിക്ഷ കിട്ടണം. പക്ഷെ എല്ലാവരേയും തെറ്റുകാരാക്കി ചിത്രീകരിക്കുന്നത് ശരിയല്ല,' മല്ലിക പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications