കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഓരോന്ന് ചെയ്യുന്നത് ലോക്കൽ കമ്മിറ്റി മെമ്പറാണോയെന്ന് നോക്കിയല്ല; മുഖ്യമന്ത്രിയെ പുകഴ്ത്തി മല്ലിക

Google Oneindia Malayalam News

കൊച്ചി; 25 കൊല്ലം മുൻപ് കോൺഗ്രസിന് വോട്ട് കൊടുത്തയാളാണ് ഞാൻ. എന്നാൽ ഇപ്പോൾ സ്ഥാനാർതഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളതെന്ന് നടി മല്ലിക സുകുമാരൻ. കാൻ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനേയും നടി അഭിമുഖത്തിൽ പുകഴ്ത്തി. ലോക്കല്‍ കമ്മിറ്റി മെമ്പറാണോ എന്ന് നോക്കിയല്ല പിണറായി ഓരോന്ന് ചെയ്യുന്നതെന്നായിരുന്നു താരത്തിന്റെ വാക്കുകൾ. അഭിമുഖത്തിൽ മല്ലിക പറഞ്ഞത് ഇങ്ങനെ

1


അച്ഛന്‍ പറഞ്ഞാണ് കോണ്‍ഗ്രസിനെക്കുറിച്ചുള്ള അറിവ്. ഗാന്ധിജി മുതലുള്ള നേതാക്കളെക്കുറിച്ചെല്ലാം അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. അത് കേട്ട് കേട്ട് 25 കൊല്ലം മുടങ്ങാതെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സ്ഥാനാർത്ഥിയെ നോക്കിയാണ് വോട്ട് ചെയ്യാറുള്ളത്.
എല്ലായിടത്തും ഞാനാണോ നീയാണോ വലുതെന്നാണ് തർക്കം.

2


എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് എന്തൊക്കെ കേൾക്കണം, ഇപ്പോ നിങ്ങൾക്ക് വെള്ളത്തിന്റെ പൈപ്പ് തരുമെന്ന് പറയും, പാലം പൊളിച്ച് പുതിയത് വെയ്ക്കുമെന്ന് പറയും. തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് ഇതൊക്കെ പറയുന്നതെന്ന് കരുതാം. എന്നാൽ അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത എത്രയോ നേതാക്കൻമാരുണ്ട്. അണികളൊന്നും നേതാക്കൻമാരെന്നും പറഞ്ഞ് നടക്കുന്നവർ ഇടയ്ക്കൊക്കെ പ്രസ്ഥാനം ഉണ്ടാക്കിയവരേയും പാർട്ടിയുടെ ചരിത്രവുമെല്ലാം പഠിക്കുന്നത് നല്ലതാണ്.

3


അത് പറയുമ്പോൾ കേരളം ഭരിക്കുന്ന പിണറായി വിജയനെ വളരെ നന്ദിപൂര്‍വം ഞാന്‍ നമസ്മരിക്കുകയാണ്. അദ്ദേഹത്തോട് ഇതാണ് സർ കാര്യം എന്ന് പറഞ്ഞാൽ അത് അദ്ദേഹം അന്വേഷിക്കും, സത്യമാണോ എന്ന് നോക്കും. അല്ലാതെ അദ്ദേഹം ലോക്കൽ കമ്മിറ്റി അംഗമാണോയെന്ന് നോക്കിയിട്ടൊന്നുമല്ല കാര്യങ്ങൾ ചെയ്യുന്നത്. അതായിരിക്കണം നേതാക്കൻമാർ, മല്ലിക പറഞ്ഞു. കേരളത്തിൽ വൈറോളജി ലാബ് ഇത്ര പെട്ടെന്ന് തുറന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണെന്നും നേരത്തേ അഭിമുഖത്തിൽ മല്ലിക പറഞ്ഞിരുന്നു.

4


വീട്ടിൽ വെള്ളകയറുന്നത് സംബന്ധിച്ച് പ്രശ്നം ഉണ്ടായപ്പോൾ പലരേയും സമീപിച്ചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും പിന്നീട് മുഖ്യമന്ത്രി പിണറായിയെ നേരിട്ട് കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും മല്ലിക വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ഭരിച്ചപ്പോഴും എൽഡിഎഫ് ഭരിക്കുമ്പോഴും പരാതിയുമായി പലരുടെയും അടുക്കലെത്തിയെങ്കിലും പരിഹാരമുണ്ടായില്ല. ഒടുവിൽ രണ്ടുംകൽപിച്ച് മുഖ്യമന്ത്രിയെ കാണുകയായിരുന്നുവെന്ന് അവർ പറഞ്ഞു. മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് നടപടിയുണ്ടായതെന്നും, പാർട്ടിയോ വകുപ്പ് മന്ത്രിയോ വിചാരിച്ചാലും നടക്കില്ലായിരുന്നുവെന്ന് മല്ലിക സുകുമാരൻ പറഞ്ഞിരുന്നു.

6


അതേസമയം കെ കരുണാകരരനേയും മല്ലിക അഭിമുഖത്തിൽ പുകഴ്ത്തി.അദ്ദേഹത്തെ പോലെ പൊളിറ്റിക്കൽ കരിസ്മയുള്ളൊരു നേതാവിനെ ഞാൻ കണ്ടിട്ടില്ല. അന്ന് എന്തുകൊണ്ടാണ് സുകുമാരന്‍ എന്ന ഇടതുപക്ഷ സഹയാത്രികനെ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനാക്കിയത്. സിനിമയെ പറ്റി അറിയുന്ന ഒരാളെ വെയ്ക്കാതെ രാഷ്ട്രീയ പ്രസംഗം നടത്തുന്നൊരാളെ കെ എസ് എഫ് ഡി സി ചെയർമാനാക്കിയാൽ ആ സ്ഥാപനം നന്നാകുമോ? അതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാടും. അതേ രീതിയിൽ എല്ലാവരും ചിന്തിക്കണം. എല്ലാ നിയമനങ്ങളും കൊടിയുടെ നിറം നോക്കിയല്ല നടത്തേണ്ടത്. അതൊരിക്കലും നന്നാവില്ല.

Recommended Video

cmsvideo
ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | Oneindia Malayalam
6


അന്ന് സുകുവേട്ടനും ജയകുമാർ സാറും നയിച്ച സമയത്തെ കുറിച്ച് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പറയാറുണ്ട്. ആദ്യമായി ചലചിത്രോത്സവം കൊണ്ടുവന്നത് സുകുവേട്ടനും ജയകുമാർ സാറും ഭരിച്ചപ്പോഴായിരുന്നു, മല്ലിക പറഞ്ഞു. ഇത്രയും വർഷം സിനിമയിലുണ്ടായിട്ടും തന്നെ ഒരു കോൺഗ്രസുകാരും കെ എസ് എഫ് ഡി സിയുടെ ബോർഡിൽ പോലും എന്നെ വിളിച്ചിട്ടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിന് സിനിമയുടെ ചുമതല ഉള്ളപ്പോഴായിരുന്നു ആകെ തന്നെ വിളിച്ചത്, മല്ലിക അഭിമുഖത്തിൽ പറഞ്ഞു.

English summary
actress mallika sukumaran hails CM Pinarayi vijayan goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X