'ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം', റിയാസിനെ പ്രശംസിച്ച് മല്ലിക സുകുമാരൻ
തിരുവനന്തപുരം: പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിച്ച് നടി മല്ലികാ സുകുമാരന്‍. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരുന്നതിന് എതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. റിയാസിന്റെ പ്രസ്താവനയ്ക്ക് എതിരെ എംഎല്‍എമാരില്‍ ചിലര്‍ പ്രതികരിച്ചുവെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നതായാണ് മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരിക്കുന്നത്.
എംഎല്‍എമാരുടെ യോഗത്തില്‍ എതിര്‍ അഭിപ്രായം ഉയര്‍ന്നുവെന്നും താന്‍ ഖേദം പ്രകടിപ്പിച്ചു എന്നുമുളള വാര്‍ത്തകള്‍ ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയെ പിന്തുണച്ച് സിപിഎം നേതൃത്വവും രംഗത്ത് വന്നിട്ടുണ്ട്. മുഹമ്മദ് റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടാണ് എന്നാണ് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിച്ചത്.

ടൂറിസം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും മന്ത്രി എന്ന നിലയ്ക്ക് മികച്ച പ്രവർത്തനമാണ് മുഹമ്മദ് റിയാസ് കാഴ്ച വെയ്ക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മുഹമ്മദ് റിയാസിനെ കുറിച്ചുളള നടി മല്ലിക സുകുമാരന്റെ കുറിപ്പ് ഇങ്ങനെ: '' ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല.... നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക.. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക.... അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും ... ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്.....''
ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധമുളളതായി മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാര്‍ക്ക് ഇതിനായി ചില ഉദ്യോഗസ്ഥരുടെ സഹായം കിട്ടുന്നതായും മന്ത്രി കുറ്റപ്പെടുത്തി. കരാറുകാരിലും ഉദ്യോഗസ്ഥരിലും ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ടെന്നും ഭൂരിപക്ഷവും നല്ലവരാണെന്നും മന്ത്രി പറഞ്ഞു. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ മന്ത്രിയെ കാണാന്‍ എത്താം. എന്നാല്‍ മറ്റൊരു മണ്ഡലത്തിലെ വിഷയത്തിന് എംഎല്‍എ വരേണ്ടതില്ല. കരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരുന്നത് ആരെന്നും എന്തെന്നും നോക്കിയിട്ട് വേണമെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷത്തിന്റെ നിലപാടാണ് മന്ത്രി എന്ന നിലയ്ക്ക് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നടപടിയെടുത്താല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ നിന്നും താന്‍ ഒരടി പോലും പിന്നോട്ട് ഇല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.












Click it and Unblock the Notifications