Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ ജോര്‍ജ് ആരോഗ്യമന്ത്രി അല്ലായിരുന്നെങ്കില്‍ കെട്ടിടം വീഴില്ലായിരുന്നോ? പിന്തുണച്ച് മല്ലിക സുകുമാരന്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടത്തിന്റെ പേരില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് രാജി വെക്കണം എന്ന് പറയുന്നതിനെതിരെ നടി മല്ലിക സുകുമാരന്‍. വീണ ജോര്‍ജ് അല്ലായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ കെട്ടിടം തകര്‍ന്ന് വീഴില്ലായിരുന്നോ എന്ന് മല്ലിക ചോദിച്ചു. അവര്‍ മന്ത്രിയായത് കൊണ്ടാണ് കെട്ടിടം തകര്‍ന്ന് വീണത് എന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ് എന്നും മല്ലിക ആരാഞ്ഞു.

എന്‍വിഎം മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ സംഭവത്തിന്റെ പേരില്‍ ആരോഗ്യ മന്ത്രി സ്ഥാനം രാജി വെക്കണം എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആശുപത്രികളിലെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്യണം എന്നതില്‍ തര്‍ക്കമില്ല എന്നും മല്ലിക പറഞ്ഞു. മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Mallika Sukumaran

'സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളിടുന്നത് ഒരു ജോലിയിലും ചെയ്യാത്തവരാണ്. കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെ കുറ്റം പറയുന്നത് കേട്ടു. അതൊക്കെ കാണുമ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ സങ്കടം വരാറുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അല്ലായിരുന്നെങ്കില്‍ കെട്ടിടം ഇടിഞ്ഞ് വീഴില്ലായിരുന്നോ? കെട്ടിടം വീണതും ആരോഗ്യ വകുപ്പ് മന്ത്രിയും തമ്മില്‍ എന്താണ് ബന്ധം.

എനിക്ക് ഒരു കാര്യത്തില്‍ യോജിപ്പുള്ളത് ഉമ്മന്‍ചാണ്ടി സാറിന്റെ മകന്‍ പറഞ്ഞതിനോട് മാത്രമാണ്. ഇത് ഉപയോഗിക്കാന്‍ കൊടുത്തിരുന്നോ, തുറന്നിരുന്നോ എന്നത് പോലുള്ള സംശയങ്ങള്‍ എല്ലാവര്‍ക്കും തോന്നും. എന്തുകൊണ്ടാണ് ഇത് വരാന്‍ താമസിച്ചത്. റോഡില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നോ എന്നതൊക്കെയാണ് നോക്കേണ്ടത്. എല്ലാ രാജ്യങ്ങളിലും എമര്‍ജന്‍സി സര്‍വീസുള്ള ഹോസ്പിറ്റലുകളിലേക്കുള്ള അപ്രോച്ച് റോഡുകളെല്ലാം മെയിന്‍ന്റൈന്‍ ചെയ്ത് വെക്കും.

അല്ലാതെ നമ്മളുടെ ഹൈവേ മാത്രം നോക്കിയാല്‍ പോര. ഹോസ്പിറ്റലിലേക്കുള്ള റോഡുകള്‍ എന്നത് ആംബുലന്‍സിനൊക്കെ പോകാനുള്ളതാണ്. സര്‍ക്കാര്‍ ആ കാര്യങ്ങളിലൊക്കെ ശ്രദ്ധിക്കണം. അല്ലാതെ വീണ ജോര്‍ജ് രാജി വെച്ചാല്‍ ഇനി വേറെ കെട്ടിടമൊന്നും തകര്‍ന്ന് വീഴില്ലേ. ഇനി വേറെ ആരെങ്കിലും ഭരിക്കാന്‍ വന്നിട്ട് കെട്ടിടം താഴെ വീണാല്‍ അങ്ങേര് രാജി വെക്കുമോ. എത്രകാലമായി ഇത് തുടങ്ങിയിട്ട്.

പ്രതിപക്ഷവും ഭരണപക്ഷവുമൊക്കെ പറയുന്നുണ്ട് 1968 ല്‍ കെട്ടിയ കെട്ടിടമാണ് എന്ന്. അതിന് ശേഷം എത്ര പേര്‍ ഭരിച്ചു. ഇപ്പോഴാണോ ഇത്രയും പഴകിയത്. നമുക്ക് അറിയില്ലേ ഒരു കെട്ടിടത്തിന്റെ കാലാവധി എത്രയാണ് എന്ന്. മെയിന്റനന്‍സ് ശരിയായ സമയത്ത് ചെയ്യണം എന്നത് സത്യം തന്നെ. പക്ഷെ ഇവരല്ലായിരുന്നെങ്കില്‍ ഇത് വീഴത്തില്ലായിരുന്നു എന്ന് പറയുന്നതിനോടും യോജിക്കുന്നില്ല', മല്ലിക പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+