കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുപ്പം തന്നണ്ണാ ! അത്രയും വലിയ ഊളത്തരമാണ് മംമ്ത മോഹന്‍ദാസ് പറഞ്ഞിട്ട് പോയത്- കുറിപ്പ്

Google Oneindia Malayalam News

ഒരു എംഫ്എം റേഡിയോക്ക് അനുവദിച്ച അഭിമുഖത്തിനിടെ നടി മംമ്ത മോഹന്‍ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്. സ്ത്രീകള്‍ എന്തിനാണ് എപ്പോഴും പരാതി പറയുന്നതെന്നും നമുക്ക് ചെയ്യേണ്ടത് നമ്മളങ്ങ് ചെയ്താല്‍ പോരേ എന്നുമായിരുന്നു മംമ്ത മോഹന്‍ദാസ് പറഞ്ഞത്. ഇതുവരേയും സിനിമാമേഖലയില്‍ നിന്നും സ്ത്രീവിവേചനം അനുഭവിച്ചിട്ടില്ല. ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തില്‍ മംമ്ത പറയുന്നു.

ഇതിനെതിരായി സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയതെന്നാണ് ആര്‍ജെ സലീം ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കുറിപ്പ്

കുറിപ്പ്

മംമ്‌തയുടെ ബുൾഷിറ്റിങ്ങിന്റെ പ്രശ്നം ഇനി എടുത്തു പറയണ്ടല്ലോ. ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ളവർക്കു ഒറ്റയടിക്ക് തന്നെ മനസ്സിലാവുന്ന അത്രയും വലിയ ഊളത്തരമാണ് അവർ പറഞ്ഞിട്ട് പോയത്. അവരോടു ഇനി എങ്ങനെയൊക്കെ പറഞ്ഞാലും മെച്ചമുണ്ടാകുമെന്നും തോന്നുന്നില്ല. പക്ഷെ വേറൊരു കാര്യമാണ് പറയാനുള്ളത്.
ഇത്രയ്ക്കും ക്രീപ്പടിച്ച് കണ്ടൊരു പരിപാടി ഈയടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല.

ആനീസ് കിച്ചൻ

ആനീസ് കിച്ചൻ

ആനീസ് കിച്ചൻ പോലും കടിച്ചു പിടിച്ചെങ്കിലും കാണാം. അമൃത ചാനലെന്ന അമ്മറ്റീവിയിൽ വലിയ പുരോഗമന ജാടയൊന്നുമില്ലാതെ ഒരു കുലസ്ത്രീ വന്നിരുന്നു ഭോഷ്‌കത്തരം പറയുന്നു എന്ന നിലയ്ക്ക് കണ്ടാൽ മതി.
പക്ഷെ ഇത് !!
ഏറ്റവും ചെറുപ്പക്കാരായ ജെനെറേഷൻ Y ക്കു വേണ്ടി എന്ന നിലയിൽ ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പരിപാടി. അതും ഏറ്റവും പുതിയ മീഡിയമുകളിൽ ഒന്നായ എഫ്എമ്മിൽ.

ഊളത്തരം

ഊളത്തരം

അവിടെയാണ് അവര് വന്നിരുന്നു പുട്ടു പോലെ ഈ ഊളത്തരവും പറഞ്ഞിട്ട് പോയത്. എന്നിരിക്കെത്തന്നെ ആ ചോദ്യം ചോദിക്കുന്നവനെക്കാൾ വലിയ ദുരന്തം വേറെ കാണില്ല. ഇത്രയ്ക്ക് ബോധമില്ലാത്തവനൊക്കെയാണോ എഫ്എമ്മിൽ പരിപാടി അവതരിപ്പിക്കുന്നത് ? ആനീസ് കിച്ചനൊക്കെ സ്വാഭാവികമായി ക്രിഞ്ച് ആകുമ്പോൾ ഇത് ക്രിഞ്ചിനെ ഗിഫ്റ്റ് റാപ് കൂടി ചെയ്തു വെയ്ക്കുന്നു. കടുപ്പം തന്നണ്ണാ !

ചിരിയാണ് വരുന്നത്

ചിരിയാണ് വരുന്നത്

ജനിക്കുന്ന ഓരോ ആൺകുട്ടിയും ഈ വിമൻ എംപവർമെൻറ് എന്ന് കേട്ട് പേടിച്ചുകൊണ്ടാണ് വളരുന്നത് എന്ന ഭൂലോക വഷളത്തരം മമ്‌ത പറയുമ്പോൾ, ആ പരിപാടി അവതാരത്തിനു ചിരിയാണ് വരുന്നത്. പുള്ളി ചിരിച്ചു മറിയുകയാണ്. ഹഹഹഹ ആ അത് കൊള്ളാം ഇഷ്ടപ്പെട്ടു എന്ന്. എന്തോന്നടെ ?! ഇതിലിത്ര ചിരിക്കാൻ എന്ത് മാങ്ങയാണ് ?! ഇവനേതടെ !

സ്ത്രീ എന്ന നിലയിൽ

സ്ത്രീ എന്ന നിലയിൽ

ഒരു സ്ത്രീ എന്ന നിലയിൽ വിവേചനങ്ങളും അവസരം നിഷേധങ്ങളും നേരിട്ടിട്ടുണ്ടോ എന്ന അങ്ങേയറ്റത്തെ പ്രസക്തമായൊരു ചോദ്യം ആരെഴുതി അവന്റെ കൈയ്യിൽ കൊടുത്തതാണെങ്കിലും അതിനു കിട്ടുന്ന ഉത്തരത്തിനോട് ഉത്തരവാദിത്തത്തോടു കൂടി പ്രതികരിക്കാനുള്ള ശേഷി ഇത് ചോദിക്കുന്നവനുണ്ടോ എന്നു കൂടെ നോക്കിയിട്ടു വേണ്ടേ ഇതൊക്കെ ഏൽപ്പിച്ചു വിടാൻ ?

സോഷ്യൽ സെൻസ്

സോഷ്യൽ സെൻസ്

അതിനു പറ്റില്ലെങ്കിൽ താരത്തിന്റെ ഫേവറിറ്റ് നിറവും, പാൽ ചായയാണോ കട്ടനാണോ ഇഷ്ടമെന്നും, ഇക്കയുടെയും ഏട്ടന്റെയും കൂടെ അഭിനയിച്ചപ്പോൾ ഉള്ള അനുഫവവും ഒക്കെ മാത്രം ചോദിച്ചാൽ പോരേടെ ? പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ ഈഈഈ ന്നു ചിരിക്കുക എന്ന കഴിവ് മാത്രം നോക്കാതെ ഒരു പൊടിക്കെങ്കിലും സോഷ്യൽ സെൻസുള്ള ആൾക്കാരെ കൂടി ഈ എഫ്‌എമ്മുകാര് പണിക്കു വെച്ചാൽ നന്നായിരിക്കും. കുറഞ്ഞ പക്ഷം ഇമ്മാതിരി ദുരന്തങ്ങൾ കേട്ടിരിക്കണ്ടല്ലോ.

Recommended Video

cmsvideo
ബിഗ്ബിക്ക് മുന്‍പ് മറ്റൊരു മാസ്സ് പടവുമായി മമ്മൂക്ക | Oneindia Malayalam
നമ്മുടെ സമൂഹവും

നമ്മുടെ സമൂഹവും

ഏറ്റവും മിനിമം, റിഗ്രസീവ്‌നെസ്സ് ആര് തൊപ്പി വെച്ച് വന്നിരുന്നു പറഞ്ഞാലും എപ്പോഴും എതിർക്കാനൊന്നും പറ്റിയില്ലെങ്കിലും അതിനെ ഇങ്ങനെ ചിരിപ്പിച്ചു ഫണ്ണി ആക്കാത്തവർ. അത്രയ്ക്കും ബോധമുള്ള ഇന്റർവ്യൂവേഴ്‌സിനെയൊക്കെ നമ്മുടെ സമൂഹവും അർഹിക്കുന്നുണ്ട്.

English summary
Actress mamta mohandas's view on feminism: rj salim' s criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X