Get Updates
Get notified of breaking news, exclusive insights, and must-see stories!

നിറം നഷ്ടപ്പെടുന്നുവെന്ന് മംമ്ത: കാന്‍സറിന് പിന്നാലെ പുതിയ രോഗം, എന്താണ് വിറ്റിലിഗോ

ക്യാന്‍സറിനെ അതിജിവീച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന് മറ്റുള്ളവർക്ക് പ്രചോദനമായ മലയാളികളുടെ ഇഷ്ട താരങ്ങളാണ് ഇന്നസെന്റും മംമ്ത മോഹന്‍ദാസും. രണ്ടുപേരും ക്യാന്‍സറിനെ സധൈര്യം നേരിട്ട് ഇന്നും സിനിമ രംഗത്ത് സജീവമായി നില്‍ക്കുന്നു. ക്യാൻസറിനെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതില്‍ ഇരുവരുടേയും വാക്കുകള്‍ കേരളത്തില്‍ വലിയ രീതിയില്‍ പ്രചോദനവുമായിട്ടുണ്ട്.

അമേരിക്കയിൽ വെച്ച് നടത്തിയ ചികിത്സയ്ക്ക് ശേഷമായിരുന്നു ഇന്നസെന്റിനും മംമ്തയ്ക്കും അസുഖം ഭേദമായത്. അതേസമം ഇപ്പോഴിതാ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പുതിയ രോഗവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുകയാണ് മംമ്ത മോഹന്‍ദാസ്.

കാന്‍സറിനെ നേരിട്ട അതെ ആത്മവിശ്വാസത്തോടെ

കാന്‍സറിനെ നേരിട്ട അതെ ആത്മവിശ്വാസത്തോടെ തന്നെയാണ് പുതിയ രോഗാവസ്ഥയേയും മംമ്ത നേരിടാന്‍ തുടങ്ങുന്നത്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗമാണ് മംമ്തയെ ബാധിച്ചിരിക്കുന്നത്. ആത്മവിശ്വാസത്തോടെ തന്നെയാണ് പുതിയ രോഗത്തേയും താരം നേരിടാന്‍ പോവുന്നത്.

നിന്നെ ഞാൻ മുൻപെങ്ങുമില്ലാത്ത വിധം ചേർത്തുപിടിക്കുന്നു

പുതിയ രോഗം കാരണം, തന്റെ തൊലിപ്പുറത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ യാതൊരു മറയും കൂടാതെ ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു മംമ്ത. ''നിന്നെ ഞാൻ മുൻപെങ്ങുമില്ലാത്ത വിധം ചേർത്തുപിടിക്കുന്നു'', എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ

''പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു... മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും.'' - താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ബൈക്കും കാറും ഒരിക്കലും തെക്ക് ദിശയിൽ പാർക്ക് ചെയ്യരുത്: വാസ്തു പറയുന്നത്

വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്

വിറ്റിലിഗോ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്. ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡറെന്ന് പറയുന്നത്. പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു എന്നുള്ളതാണ് ഈ രോഗത്തിന്റെ പ്രത്യേകത.

ചർമത്തിനു നിറം നൽകുന്നത് മെലാനിന്‍ എന്ന

ചർമത്തിനു നിറം നൽകുന്നത് മെലാനിന്‍ എന്ന പദാർത്ഥതെ ഉത്പാദിപ്പിക്കുന്നത് ത്വക്കിലെ മെലാനോസൈറ്റ് കോശങ്ങളാണ്. വെള്ളപ്പാണ്ടിൽ ഈ കോശങ്ങൾ നമ്മുടെ തന്നെ പ്രതിരോധശ്രേണിയാൽ നശിപ്പിക്കപ്പെടുന്നു. തുടർന്ന് മെലാനിന്‍ ഇല്ലാതെ ചർമത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെട്ടു വെള്ളപ്പാടുകൾ രൂപപ്പെടുന്നു. ഇത്തരം രോഗികളില്‍ തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, ഡയബറ്റിസ് തുടങ്ങിയ മറ്റു ഓട്ടോഇമ്മ്യൂൺ രോഗങ്ങളും കണ്ട് വരാറുണ്ട്.

എന്റെ കുടുംബത്തിൽ ഏറ്റവും പിന്തുണ

അതേസമയം, എന്റെ കുടുംബത്തിൽ ഏറ്റവും പിന്തുണ നൽകിയിരുന്നത് അച്ഛനും അമ്മയുമാണെന്ന് മംമ്ത നേരത്തെ തുറന്ന് പറഞ്ഞിരുന്നു. 2009 ൽ കാൻസർ ബാധിച്ച ശേഷം കാൻസറിനൊപ്പം നീണ്ട യാത്ര ഉണ്ടാവുമ്പോൾ ദീർഘ കാലത്തിലുള്ള സൈഡ് എഫക്ടുകൾ വരും. എനിക്ക് രോ​ഗം ബാധിച്ച സമയത്ത് 23 വയസ്സ് ആയിരുന്നു. എന്ത്കൊണ്ടാണ് ഞാൻ ആ സമയത്ത് മൂഡി ആയിരിക്കുന്നതെന്നൊന്നും എനിക്ക് അറിയില്ലായിരുന്നുവെന്നും താരം അന്ന് പറഞ്ഞു.

കാൻസറിനെ നേരിടാൻ ഏറ്റവും നല്ല മാർ​ഗം

കാൻസറിനെ നേരിടാൻ ഏറ്റവും നല്ല മാർ​ഗം എന്ന് പറയുന്നത് നേരത്തെയുള്ള തിരിച്ചറിയലാണ്. നേരത്തെ തിരിച്ചറിഞ്ഞാൽ ചികിത്സാഫലം മികച്ചതായിരിക്കും. ഇന്ന് ചെയ്യുന്ന ചികിത്സകൾ പിന്നീട് ഉണ്ടാക്കുന്ന സൈഡ് എഫക്ടുകളെക്കുറിച്ച് അറിയണം. രണ്ടാമത് കാൻസർ വരാനുള്ള സാധ്യതയും കുറവാണ്. കാൻസറിന്റെ പ്രത്യേകത നിങ്ങൾക്ക് അസുഖം ബാധിച്ച സ്ഥലത്തായിരിക്കില്ല ലക്ഷണങ്ങൾ കാണിക്കുകയെന്നും മംമത വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+