കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശത്ത് നിന്നെത്തിയ മംമ്ത സെല്‍ഫ് ക്വാറന്റീനില്‍, കേരളത്തിലെത്തിയത് മമ്മൂട്ടി ചിത്രത്തിന് വേണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിന് ഇന്ന് ലോകം ഒരുമിച്ച് നിന്ന് നേരിടുകയാണ്. രോഗം പടരുന്നതിനെ തടയുന്നതിനുള്ള മാര്‍ഗം സ്വീകരിച്ചുവരികയാണ് ലോകരാജ്യങ്ങള്‍. വിദേശത്ത് നിന്നുള്ളവര്‍ ഇന്ത്യയിലെത്തുമ്പോള്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചിലയാളുകള്‍ നിരീക്ഷണത്തില്‍ കഴിയാതെ ചാടിപ്പോകുന്നതും പതിവായിട്ടുണ്ട്. കേരളത്തിലും സമാനമായ ഒരു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കൊക്കെ മാതൃകയായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടി മംമ്താ മോഹന്‍ദാസ്.

mamtha

രോഗം ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും ഹോം ക്വാറന്റീനില്‍ കഴിയണമെന്ന് ഓര്‍മ്മിച്ചിരിക്കുകയാണ് നടി. ഇക്കഴിഞ്ഞ 17നായിരുന്നു മംമ്ത അമേരിക്കയിലെ ലോസാഞ്ചലസില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്കെത്തിയത്. ഇപ്പോള്‍ താരം സ്വയം ഐസലേഷനില്‍ വീട്ടില്‍ കഴിയുകയാണ്. ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിലെത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ആളുകള്‍ കൂട്ടം കൂടുന്നതും തിങ്ങിനിറയുന്നതുമായ സ്ഥലങ്ങളിലെ ചിത്രീകരണം എല്ലാം ഒഴിവാക്കിയിരുന്നു. വിദേശത്ത് നിന്നുള്ളവര്‍ ആരുമില്ലായിരുന്നു ഷൂട്ടിംഗ് സംഘത്തില്‍. 25 പേര്‍ മാത്രമുള്ള ഒരു സംഘം മാത്രമായിരുന്നു കൂടെയുണ്ടായത്. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും മംമ്ത ഓരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ബിഗ് ബിയുടെ രണ്ടാം പതിപ്പായാ ബിലാലിന്റെ ഷൂട്ടിന് വേണ്ടിയാണ് താരം കേരളത്തിലെത്തിയത്. ഐസലേഷനിലിരുന്നും പ്രൊഡക്ഷന്‍ വര്‍ക്കുകളും മറ്റുമായുള്ള ചര്‍ച്ചകള്‍ ഫോണിലൂടെ നടത്തുന്നുണ്ടെന്ന് മംമ്തയുടെ പിതാവ് മോഹന്‍ദാസ് പറഞ്ഞു.

Recommended Video

cmsvideo
കൊവിഡ് സ്ഥിരീകരണം എങ്ങനെ | Oneindia Malayalam

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട സമയമാണിതെന്നും സെല്‍ഫ് ഐസലേഷനെ സാമൂഹിക പ്രതിബന്ധതയുടെ അടയാളമായാണ് കാണേണ്ടതെന്നും മംമ്ത പറഞ്ഞു. രോഗ ലക്ഷണങ്ങളില്ലെങ്കില്‍ പോലും വിദേശത്ത് നിന്നെത്തുന്നവര്‍ ഐസലേഷനില്‍ ചെലവഴിക്കണം. കൊവിഡ് എവിടെയുമെത്താം. എല്ലാവരുടെയും ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോല്‍പ്പിക്കാനാവൂമെന്നും മംമ്ത പറഞ്ഞു.

English summary
Actress Mamtha Mohandas Share Self Quarantine Experiance With Selfie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X